എട്ടോളം പേരെ പേപ്പട്ടി കടിച്ചു; കുറ്റ്യാടി ടൗണിലും പരിസരങ്ങളിലും ജനം ഭീതിയില്‍
കുറ്റ്യാടി: കുറ്റ്യാടി ടൗണിലും പരിസരങ്ങളിൽ നിന്നുമായി എട്ടോളം പേരെ പേപ്പട്ടി കടിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം ആറ് വയസുകാരിയുൾപെടെയുള്ളവരെയാണ് നായ കടിച്ചത്.
തൊട്ടിൽ പാലം പൂക്കാട് അമ്മദ് (62) കക്കട്ടിലെ താഴെ വലിയപറമ്പത്ത് സുരേഷ് (45) കുറ്റ്യാടി കൊല്ലന്റെ പറമ്പത്ത് ഷംസ (6) കർണാടക സ്വദേശി മഹേഷ് (26) വേളം പുലവണ്ണേൽ അനുശ്രീ (14) വടയം കുഞ്ഞിപറമ്പത്ത് ശിവനന്ദ (17) എന്നിവരെയാണ് കുറ്റ്യാടിഗവ :ആശുപത്രിയിൽ പ്രാഥമിക ചികിൽസയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ജനങ്ങളെ കടിച്ചതിന് ശേഷം ഊര രത്ത് ഭാഗത്തേക് ഓടി പോയ നായയെ ജനങ്ങൾ തല്ലി കൊല്ലുകയായിരുന്നു.

കുറ്റ്യാടി ടൗൺ പരിസരങ്ങളിലും പുഴയോരങ്ങളിലും വലിച്ചെറിയുന്ന മാലിന്യ അവശിഷ്ടങ്ങൾ ഭക്ഷിക്കാനായി എത്തുന്ന തെരുവുനായ്ക്കൾ ടൗൺ പരിസരങ്ങളിൽ അലഞ്ഞു തിരിഞ്ഞ് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുകയാണ്












Click it and Unblock the Notifications