കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദോഷൈകദൃക്കുകൾ!Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു';മറുപടിയുമായി രചന നാരായൺകുട്ടിയും സിദ്ധിഖും

Google Oneindia Malayalam News

കൊച്ചി; താരസംഘടനയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാനട ചടങ്ങ് വേദിയിൽ എക്‌സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദി അനുവദിച്ചില്ലെന്ന വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച പുരോഗമിക്കുകയാണ്. നടി പാർവ്വതി തിരുവോത്ത് ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്നാണെന്ന പരോക്ഷ വിമർശവമായിരുന്നു പാർവ്വതി ഉയർത്തിയത്. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രചന നാരായണൻകുട്ടിയും നടൻ സിദ്ധിഖും.

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

പുരുഷാധിപത്യ നിലപാട്

പുരുഷാധിപത്യ നിലപാട്

മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം സന്നിഹിതരായ ഉദ്ഘാടന ചടങ്ങിനിടെ വേദിയുടെ അരികില്‍ അമ്മ എക്‌സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നില്‍ക്കുന്ന ഫോട്ടോയായിരുന്നു ചർച്ചയായത്. സംഘടനയുടെ പുരുഷാധിപത്യ നിലപാട് വീണ്ടും വ്യക്തമാക്കുന്നമാക്കുന്നതാണ് ചിത്രം എന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

ചൂരലിന് തല്ലി ഓടിക്കണം

ചൂരലിന് തല്ലി ഓടിക്കണം

എഡിറ്റര്‍ സൈജു ശ്രീധരന്‍ ഉൾപ്പെടെ വിഷയത്തിൽ പ്രതികരിച്ചിരുന്നു. 'ഇവനെയൊക്കെ ചൂരലിന് തല്ലി ഓടിക്കണം' എന്നായിരുന്നു സൈജുവിന്റെ കമന്റ്. "വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ." എന്നും ചിത്രം പങ്കുവെച്ച് കൊണ്ട് സൈജു കുറിച്ചിരുന്നു. സംവിധായകന്‍ ആഷിഖ് അബുവിന്‍റെ സ്ഥിരം എഡിറ്റര്‍മാരില്‍ ഒരാളാണ് സൈജു.

പാർവ്വതിയും നിലപാട് വ്യക്തമാക്കി

പാർവ്വതിയും നിലപാട് വ്യക്തമാക്കി

ഇതിനിടെ കഴിഞ്ഞ ദിവസം പാർവ്വതിയും വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി വിഷയത്തിൽ തുറന്നടിച്ചത്. 'ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്‍ക്കുന്നു, ആണുങ്ങള്‍ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു, എന്നായിരുന്നു പാർവ്വതി പറഞ്ഞത്.

വർത്തമാനം ചിത്രീകരണ വിശേഷം

വർത്തമാനം ചിത്രീകരണ വിശേഷം

ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്ക് സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു, എന്നായിരുന്നു നടിയുടെ പ്രതികരണം. വർത്തമാനം എന്ന താരത്തിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുമ്പോഴായിരുന്നു നടിയുടെ പ്രതികരണം.

ദോഷൈകദൃക്കുകൾ

ദോഷൈകദൃക്കുകൾ

തനിക്ക് മുൻപുള്ള ആളുകൾ വ്യത്യസ്തമായി ചിന്തിച്ചത് കൊണ്ടാണ് ഇപ്പോൾ തനിക്ക് ഇത്തരത്തിൽ ഇരുന്ന് പ്രതികരിക്കാൻ കഴിയുന്നതെന്നും നടി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് വിവാദത്തിൽ പ്രതികരണവുമായി നടി രചന നാരായണൻകുട്ടി രംഗത്തെത്തിയത്.ഇത് സംബന്ധിച്ച് രചന ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം-
ചിലർ അങ്ങനെ ആണ്,ദോഷൈകദൃക്കുകൾ!
എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ.

സീറ്റുകിട്ടിയില്ല

സീറ്റുകിട്ടിയില്ല

വിമർശന ബുദ്ധി നല്ലതാണ് വേണം താനും ...എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല ...ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ "ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം" എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്.

സെൻസ്ലെസ് എന്നേ പറയാനാകൂ

സെൻസ്ലെസ് എന്നേ പറയാനാകൂ

Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം... ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം ... സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്, എന്നായിരുന്നു രചന കുറിച്ചത്.

സമാന ചിത്രം പങ്കുവെച്ചു

സമാന ചിത്രം പങ്കുവെച്ചു

എക്സിക്യൂറ്റീവ് കമ്മിറ്റിയിലെ ആൺ താരങ്ങളെല്ലാം നിൽക്കുകയും രചന നാരായണൻകുട്ടിയും എക്സിക്യൂട്ടിവ് അംഗമായ ഹണി റോസ് ഇരിക്കുകയും ചെയ്യുന്ന ഒരു ഫോട്ടോയും കുറിപ്പിനൊപ്പം രചന പങ്കുവെച്ചിട്ടുണ്ട്. സമാന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു സിദ്ധിഖും രംഗത്തെത്തിയത്.

ഹണി റോസും പ്രതികരിച്ചു

ഹണി റോസും പ്രതികരിച്ചു

ചിത്രത്തിൽ മോഹൻലാൽ, സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയ താരങ്ങളെല്ലാം നിൽക്കുകയാണ്. അതേസമയം ചടങ്ങില്‍ നിന്ന് സ്ത്രീകളെ ആരു മാറ്റി നിർത്തിയിട്ടില്ലെന്ന് എക്സിക്യൂട്ടീവ് മെമ്പറായ ഹണി റോസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
ആ ലൂക്ക് ഒന്ന് കാണട്ടെ ഇക്ക..മാസ്ക് ഒന്ന് മാറ്റുമോ ?മാസ്സ് മറുപടി | Oneindia Malayalam
മാറ്റി നിർത്തിയിട്ടില്ല

മാറ്റി നിർത്തിയിട്ടില്ല

തങ്ങളെ ആരും മാറ്റി നിർത്തിയിട്ടില്ല. അവിടെ വന്ന് ഇരിക്കൂലെന്ന് കമ്മിറ്റി അംഗങ്ങൾ തങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എക്സിക്യൂട്ടീവ് മെമ്പര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് അവിടെ ജോലികള്‍ ഉണ്ടായിരുന്നു. കമ്മറ്റിയിലെ എല്ലാ അംഗങ്ങള്‍ക്കും അവിടെ അവരുടേതായ ജോലികള്‍ ഉണ്ടായിരുന്നു. ഇത്രയും വലിയ ചടങ്ങുകള്‍ നടക്കുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കാനും ഉണ്ടാകും. അതിനിടയിൽ ഇരിക്കാൻ കഴിഞ്ഞെന്ന് വരില്ലെന്നുമായിരുന്നു ഹണി റോസ് പറഞ്ഞത്.

'കുഞ്ഞുങ്ങൾക്ക് നീതി നൽകാനാവാത്ത നാട്ടിൽ എന്തു ജനാധിപത്യം';വാളയാർ കേസ് എൽഡിഎഫ് അട്ടിമറിച്ചെന്ന് ചെന്നിത്തല'കുഞ്ഞുങ്ങൾക്ക് നീതി നൽകാനാവാത്ത നാട്ടിൽ എന്തു ജനാധിപത്യം';വാളയാർ കേസ് എൽഡിഎഫ് അട്ടിമറിച്ചെന്ന് ചെന്നിത്തല

'ഞാന്‍ എന്തുകൊണ്ട് ബി.ജെ.പി. ആയി'; വിശദീകരിച്ച് ജേക്കബ് തോമസ്...'അപ്പോൾ മാത്രമാണ്''ഞാന്‍ എന്തുകൊണ്ട് ബി.ജെ.പി. ആയി'; വിശദീകരിച്ച് ജേക്കബ് തോമസ്...'അപ്പോൾ മാത്രമാണ്'

English summary
Rachana narayanankutty against parvathy thiruvoth, sidhiqqe also shares executive members photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X