Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടുകേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; കൊല്ലത്ത് 5 പേര്‍ അറസ്റ്റില്‍

കൊല്ലം: വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. കൊല്ലം തങ്കശേരി സ്വദേശിയും വീട്ടുടമയുമായ ആന്റണി ഫെര്‍ണാണ്ടസ്(60), കൊല്ലത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശി ഷിബു സി.ചാക്കോ(32), തങ്കശേരി സ്വദേശിനി ഇവാന്‍ ഡി. റൊസാരിയോ(35), ചവറ സ്വദേശിനി മൊറീന(40), കൊല്ലം വാടി സ്വദേശി ജോഷി(36) എന്നിവരാണ് അറസ്റ്റിലായത്.

തങ്കശേരി സ്വദേശിയായ ആന്റണിയുടെ വീട്ടില്‍ നാളുകളായി സംശയാസ്പദമായ സംഭവങ്ങള്‍ നടന്നുവരുന്നതായി നാട്ടുകാര്‍ പോലീസിന് വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെസ്റ്റ് സിഐ മോഹന്‍ദാസ്, എസ്‌ഐ എം. ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വീട് റെയ്ഡ് ചെയ്തത്. കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

sex-racket-in-vizag

ആന്റണി ഫെര്‍ണാണ്ടസ് തനിച്ചാണ് വീട്ടില്‍ താമസിച്ചു വന്നിരുന്നത്. ഇയാള്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് പെണ്‍വാണിഭത്തിന് ഇടനിലക്കാരനാവുകയായിരുന്നു. രാത്രികാലങ്ങളില്‍ ആഡംബര വാഹനങ്ങള്‍ വീട്ടില്‍ വന്നുപോകുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടാതെ ഒട്ടേറെ സ്ത്രീകളും വീട്ടിലെത്താറുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ ഉന്നതരുടെ വിവരങ്ങളുള്ളതായാണ് സൂചന. അതിനിടെ പ്രതികളെ രക്ഷിക്കാന്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ പോലീസില്‍ സ്വാധീനം ചെലുത്തുന്നതായി നാട്ടുകാര്‍ ആരോപിച്ചു. കൂടുതല്‍ അന്വേഷണം നടത്തി മുഴുനന്‍ പ്രതികളെയും പിടികൂടണമെന്ന നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+