ഡാര്‍ക്ക് നെറ്റ് വഴി കേരളത്തിലെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വില്പനയ്ക്ക്...
Recommended Video

തിരുവനന്തപുരം: ലോകത്തെ ഒട്ടുമിക്ക അശ്ലീല വെബ്സൈറ്റുകളിലും ചൈല്‍ഡ് പോര്‍ണോഗ്രാഫിക്ക് നിരോധനമുണ്ട്. പീഡോഫീലിയ അഥവ ബാലരതി മിക്ക രാജ്യങ്ങളിലും വലിയ കുറ്റകൃത്യവും ആണ്. എന്നാല്‍ ബാലരതിയില്‍ തത്പരരായവര് ഇത് ഏത് വിധേനയും സംഘടിപ്പിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
മുമ്പ്, ബാലരതിയ്ക്ക് വേണ്ടി മാത്രം രൂപീകരിച്ച 'പൂമ്പാറ്റ' എന്ന ടെലഗ്രാം ഗ്രൂപ്പിനെ വണ്‍ഇന്ത്യ ഇന്‍വെസ്റ്റിഗേഷന്‍ പുറത്ത് കൊണ്ടുവന്നിരുന്നു. അതിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍, അതുകൊണ്ടൊന്നും ഇത് അവസാനിച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ തെളിയിക്കുന്നത്. കേരളത്തിലെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വില്‍ക്കുന്ന റാക്കറ്റുകള്‍ സജീവമാണ് എന്ന വിവരം ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.

പീഡോഫീലിയ
നിയമം വഴി നിരോധിച്ചിട്ടുള്ള ഒന്നാണ് പീഡോഫീലിയ. പ്രായപൂര്ത്തിയാവാത്തവരുമായുള്ള പരസ്പര സമ്മതത്തോടെ ഉള്ള ലൈംഗിക ബന്ധവും ഇന്ത്യന്‍ നിയമ പ്രകാര ബലാത്സംഗം ആണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ചെറുക്കന്നതിന് മാത്രമായാണ് ഇന്ത്യയില്‍ പോക്സോ നിയമം.

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍
മലയാളി കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വില്പന നടത്തുന്ന റാക്കറ്റ് സജീവം ആണെന്ന വിവരം ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിദേശ രാജ്യങ്ങളിലെ വെബ്സൈറ്റുകള്‍ക്കാണ് ഇവര്‍ ഈ ചിത്രങ്ങള്‍ വില്‍ക്കുന്നത് എന്നാണ് വിവരം. സൈബര്‍, ഡോമിന് ഇത് സംബന്ധിച്ച് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ചിത്രത്തിലെ മലയാളം കലണ്ടര്‍
ചൈനയിലേയും തായ്ലന്‍ഡിലേയും ചില വെബ്സൈറ്റുകളിലാണ് ഇത്തരം ചിത്രങ്ങള്‍ കണ്ടെത്തിയത്. ഈ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട കുട്ടികളുടെ അശ്ലീല ചിത്രങ്ങളില്‍ മലയാളം കലണ്ടര്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് കേരളത്തിലെ റാക്കറ്റിനെ കുറിച്ച് സംശയം ഉയര്‍ന്നത്.

ഡാര്‍ക്ക് നെറ്റ് വഴി
ഡാര്‍ക്ക് നെറ്റ് വഴിയാണ് ഈ ചിത്രങ്ങളും വ്യാപനവും വില്പനയും എല്ലാം നടത്തുന്നത്. സെര്‍ച്ച് എന്‍ജിനുകള്‍ വഴി തിരഞ്ഞാല്‍ ഈ വെബ്സൈറ്റുകള്‍ ലഭിക്കില്ല. ഇതിലേക്ക് പ്രവേശിക്കാന്‍ പ്രത്യേകം സോഫ്റ്റ് വെയറുകളോ അക്കൗണ്ടുകളോ വേണം. സെര്‍ച്ചിന് എന്‍ജിനുകളില്‍ തെളിയില്ല എന്നതുകൊണ്ടാണ് ഇവയെ ഡാര്‍ക്ക് നെറ്റ് എന്ന് വിശേഷിപ്പിക്കുന്നത്.

ചൈല്‍ഡ് പോണിന് വേണ്ടി മാത്രം
ചൈല്‍ഡ് പോണ് ശ്രദ്ധയില്‍ പെട്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യപ്പെടും എന്ന് ഉറപ്പാണ്. അങ്ങനെ വന്നാല്‍ വലിയ ശിക്ഷയും കിട്ടും. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഇത്തരക്കാര്‍ ഡാര്‍ക്ക് നെറ്റ് ഉപയോഗിക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തുന്നതും ശിക്ഷിക്കുന്നതും അത്ര എളുപ്പവും അല്ല.

സൈബര്‍ ഡോം രംഗത്ത്
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന റാക്കറ്റിനെ പിടികൂടാന്‍ സൈബര്‍ ഡോം ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഇത്തരത്തില്‍ ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ എത്തുന്നത് തടയാനുള്ള വഴികളും ആരായുകയാണ് ഇപ്പോള്‍. ഇതിനായി ഒരു ബഹുരാഷ്ട്ര കമ്പനിയുടെ സഹായം തേടുമെന്നും അറിയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications