മൈത്രി ആര്‍ട്ടിസ്റ്റ് റസിഡന്‍സിയിലേക്ക് രാധാ ഗോമതിയ്ക്ക് ക്ഷണം
ഇന്ത്യയിലെയും ചൈനയിലെയും വനിതാ ആര്‍ട്ടിസ്റ്റുകള്‍ക്ക് മാത്രം പ്രത്യേകമായി ഒരുക്കിയ കലാവേദിയായ മൈത്രി ആര്‍ട്ടിസ്റ്റ് റസിഡന്‍സിയിലേക്ക് ചിത്രകാരിയും ശില്പിയും ഗ്രന്ഥകാരിയുമായ തൃപ്പൂണിത്തുറ സ്വദേശി രാധാ ഗോമതിയ്ക്ക് ക്ഷണം. ഒക്ടോബര്‍ 24 മുതല്‍ 30 വരെ ചൈനയിലെ ഷാങ്ഹായ് പട്ടണത്തിലാണ് ഇത്തവണ മൈത്രി ആര്‍ട്ടിസ്റ്റ് റസിഡന്‍സി നടക്കുന്നത്.
ഇന്ത്യയിലെയും ചൈനയിലെയും പത്ത് വനിതകള്‍ വീതം ഓരോ വര്‍ഷവും ഈ റസിഡന്‍സിയില്‍ ഒത്തുകൂടുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച മൈത്രി ആര്‍ട്ട് റസിഡന്‍സി ഓരോ വര്‍ഷവും ഇന്ത്യയിലും ചൈനയിലുമായി മാറി മാറിയാണ് നടക്കുന്നത്.

2014 നവംബറില്‍ രാജസ്ഥാനിലെ ജയിപൂരിലാണ് ആദ്യത്തെ മൈത്രി ആര്‍ട്സ് റസിഡന്‍സി നടന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സിന്റെ സങ്കല്പസാക്ഷാത്കാരമായ ഈ സാംസ്കാരിക വിനിമയം ഇരു രാജ്യങ്ങളിലെയും വിദേശകാര്യ വകുപ്പുകളാണ് ഏകോപിപ്പിയ്ക്കുന്നത്.
ഷാങ്ഹായ് വിമന്‍സ് ഫെഡറേഷനാണ് ഇത്തവണത്തെ ആര്‍ട്ട് റസിഡന്‍സിയുടെ ആതിഥേയര്‍. രാധാ ഗോമതിയ്ക്കൊപ്പം ജയശ്രീ ചക്രവര്‍ത്തി, വസുധ തോഴൂര്‍, സീമാ കോഹിലി, കിരന്‍ സോഹിനി ഐ എ എസ്, മനീഷ പരീഖ്, നിലോഫര്‍ സുലൈമാന്‍, രഞ്ജിതാ കാന്ത്, സന്താന ഗൗഹൈന്, സീമാ ഗുരായ എന്നിവരും ക്ഷണിക്കപ്പെട്ടു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications