കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈത്രി ആര്‍ട്ടിസ്റ്റ് റസിഡന്‍സിയിലേക്ക് രാധാ ഗോമതിയ്ക്ക് ക്ഷണം

  • By Aswini
Google Oneindia Malayalam News

ഇന്ത്യയിലെയും ചൈനയിലെയും വനിതാ ആര്‍ട്ടിസ്റ്റുകള്‍ക്ക് മാത്രം പ്രത്യേകമായി ഒരുക്കിയ കലാവേദിയായ മൈത്രി ആര്‍ട്ടിസ്റ്റ് റസിഡന്‍സിയിലേക്ക് ചിത്രകാരിയും ശില്പിയും ഗ്രന്ഥകാരിയുമായ തൃപ്പൂണിത്തുറ സ്വദേശി രാധാ ഗോമതിയ്ക്ക് ക്ഷണം. ഒക്ടോബര്‍ 24 മുതല്‍ 30 വരെ ചൈനയിലെ ഷാങ്ഹായ് പട്ടണത്തിലാണ് ഇത്തവണ മൈത്രി ആര്‍ട്ടിസ്റ്റ് റസിഡന്‍സി നടക്കുന്നത്.

ഇന്ത്യയിലെയും ചൈനയിലെയും പത്ത് വനിതകള്‍ വീതം ഓരോ വര്‍ഷവും ഈ റസിഡന്‍സിയില്‍ ഒത്തുകൂടുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച മൈത്രി ആര്‍ട്ട് റസിഡന്‍സി ഓരോ വര്‍ഷവും ഇന്ത്യയിലും ചൈനയിലുമായി മാറി മാറിയാണ് നടക്കുന്നത്.

radha-gomaty

2014 നവംബറില്‍ രാജസ്ഥാനിലെ ജയിപൂരിലാണ് ആദ്യത്തെ മൈത്രി ആര്‍ട്‌സ് റസിഡന്‍സി നടന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സിന്റെ സങ്കല്‍പസാക്ഷാത്കാരമായ ഈ സാംസ്‌കാരിക വിനിമയം ഇരു രാജ്യങ്ങളിലെയും വിദേശകാര്യ വകുപ്പുകളാണ് ഏകോപിപ്പിയ്ക്കുന്നത്.

ഷാങ്ഹായ് വിമന്‍സ് ഫെഡറേഷനാണ് ഇത്തവണത്തെ ആര്‍ട്ട് റസിഡന്‍സിയുടെ ആതിഥേയര്‍. രാധാ ഗോമതിയ്‌ക്കൊപ്പം ജയശ്രീ ചക്രവര്‍ത്തി, വസുധ തോഴൂര്‍, സീമാ കോഹിലി, കിരന്‍ സോഹിനി ഐ എ എസ്, മനീഷ പരീഖ്, നിലോഫര്‍ സുലൈമാന്‍, രഞ്ജിതാ കാന്ത്, സന്താന ഗൗഹൈന്‍, സീമാ ഗുരായ എന്നിവരും ക്ഷണിക്കപ്പെട്ടു.

English summary
Resident of Tripunithura ,Artist Radha Gomaty ,noted Sculptor,Painter and Poet , has been selected for the weeklong Indo –Chinese ‘Maitri ‘Women artist Residency program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X