മുസ്ലീം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കുട്ടികളെ നല്‍കണം..!! സംഘിയുടെ ഫേസ്ബുക്ക് ആഹ്വാനം..!
കോഴിക്കോട്: മതംമാറ്റത്തെ തുടര്‍ന്നുള്ള വിവാഹത്തിന്റെ പേരില്‍ ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസിന് ശേഷം സംഘപരിവാറുകാര്‍ സോഷ്യല്‍ മീഡിയയില്‍ മുസ്ലിം ജനവിഭാഗത്തിനെതിരെ വ്യാപകമായ വിദ്വേഷ പ്രചരണമാണ് അഴിച്ച് വിട്ടുകൊണ്ടിരിക്കുന്നത്. ഒരിക്കല്‍ കോടതി തന്നെ ഇല്ലെന്ന് കണ്ടെത്തിയ ലൗ ജിഹാദ് ഉണ്ടെന്ന് സ്ഥാപിക്കാനും അത് വഴി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുമാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. സംഘപരിവാര്‍ ഗ്രൂപ്പില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിന് താഴെ രാധാകൃഷ്ണ പിള്ള എന്ന അക്കൗണ്ട് ഉടമയുടെ കമന്റ് വന്‍ പ്രതിഷേധത്തിന് വഴിതുറന്നിരിക്കുകയാണ്. എല്ലാ മുസ്ലിം പെണ്‍കുട്ടികളേയും ബലാത്സംഗം ചെയ്ത് അവര്‍ക്ക് കുട്ടികളെ ഉണ്ടാക്കണം എന്നാണ് ഇയാള്‍ കമന്റ് നടത്തിയിരിക്കുന്നത്.

ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥന്റേത് എന്ന പേരില്‍ വര്‍ഗീയ വിഷം വമിക്കുന്ന ഒരു പോസ്റ്റിന് താഴെയായാണ് സംഘിപ്പിള്ളയുടെ കമന്റ്. ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റേണ്ടെന്നും മുസ്ലിംങ്ങള്‍ നാലുകെട്ടുന്ന സ്ത്രകളെ എസിസിലേക്ക് വിട്ടാല്‍ മതിയെന്നും ഹിന്ദുവിന്റെ നെഞ്ചത്ത് കയറാന്‍ വരേണ്ടെന്നും പറയുന്ന പോസ്റ്റിന് താഴെയായിട്ടാണ് രാധാകൃഷ്ണ പിള്ള കമന്റിട്ടിരിക്കുന്നത്. ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് സാമൂഹിക സ്പര്‍ധ ഉണ്ടാക്കുന്ന ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications