Get Updates
Get notified of breaking news, exclusive insights, and must-see stories!

രാധാകൃഷ്ണന്റെ ഭീഷണി ജനാധിപത്യത്തോടുള്ള വെല്ലുവിളി: ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരായ ബിജെപി നേതാവ് രാധാകൃഷ്ണന്റെ ഭീഷണി ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ബിജെപിയുടെ കുഴൽപ്പണ കടത്തുമായി ബന്ധപ്പെട്ട അന്വഷണം പുരോഗമിക്കുമ്പോൾ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ അന്വഷണ പരിധിയിൽ വരുന്നതിൽ വിറളിപിടിച്ചിരിക്കുകയാണ് ബിജെപി നേതൃത്വം. അതിന്റെ പ്രതിഫലനമാണ് ഇന്ന് ബിജെപി നേതാവ് എ. എൻ രാധാകൃഷ്‌ണൻ കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും നേരെ ഉയർത്തിയ ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു.

ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയും ഭീഷണിയുമാണ്. തങ്ങൾ എന്ത് വൃത്തികേടും കാണിയ്ക്കും, എന്ത് രാജ്യദ്രോഹ പ്രവർത്തനവും നടത്തും അതൊന്നും അന്വഷിക്കാനോ നടപടിയെടുക്കാനോ തുനിയരുത് , അങ്ങനെ ചെയ്‌താൽ സംസ്ഥാന മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളെയും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചുകളയും എന്ന ഭീഷണിയാണ് എ.എൻ രാധാകൃഷ്ണൻ ഇന്ന് ഉയർത്തിയത്.

 radhakrishnan

വെടിക്കെട്ട് കാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുതെന്നാണ് രാധാകൃഷ്ണനോട് പറയാനുള്ളത്. ഒരുപാട് കേസുകളും , അതിരൂക്ഷമായ പോലീസ് മർദ്ദനവും, മാധ്യമങ്ങളുടെ നിഷ്ടൂരമായ നുണപ്രചാരണവും എല്ലാം നേരിട്ടാണ് പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റുകാരൻ ഇന്ന് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത്. കേരളത്തിലെ സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള എണ്ണമറ്റ പോരാട്ടങ്ങൾ നിശ്ചയദാർഢ്യത്തോടെ നയിച്ചതിന്റെ പാരമ്പര്യം ഉള്ള ആളാണ് സ . പിണറായി വിജയൻ.

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

ആ ചുട്ടുപൊള്ളുന്ന സമരാനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും ആർജ്ജിച്ച കരുത്തിന്റെ പേര് കൂടിയാണ് പിണറായി വിജയൻ. അദ്ദേഹത്തിന് നേരെയാണ് സൂര്യനെ നോക്കി കുരയ്ക്കുന്ന ശ്വാനന്റെ ആക്രോശം പോലെ ദുർബലമായ ഭീഷണിയുമായി ബിജെപി നേതാവ് പ്രസംഗിക്കുന്നത്. രാധാകൃഷ്ണന്റെയും ബിജെപിയുടെയും ശരിയായ മുഖം തിരിച്ചറിയാൻ കേരളത്തിന് ഇതൊരു അവസരം കൂടിയാണ്. ഈ നാട് അത് തിരിച്ചറിയും എന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+