Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്തെ നടുക്കി കൊലപാതകം; മുന്‍ റേഡിയോ ജോക്കിയെ പുലര്‍ച്ചെ വെട്ടിക്കൊന്നു, സൂചന ഇങ്ങനെ

Recommended Video

cmsvideo
    തിരുവനന്തപുരത്ത് മുൻ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു | Oneindia Malayalam

    തിരുവനന്തപുരം: തിരുവനന്തപുരത്ത് മുന്‍ റേഡിയോ ജോക്കിയെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊന്നു. ആറ്റിങ്ങല്‍ മടവൂരിനടുത്ത് രാജേഷിനെ (34) യാണ് കാറിലെത്തിയ സംഘം കൊലപ്പെടുത്തിയത്. പുലര്‍ച്ചെയാണ് സംഭവം. രാജേഷിന്റെ സുഹൃത്ത് കുട്ടന് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

    മുന്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷ് ഇപ്പോള്‍ ഗാനമേള സംഘത്തിലെ ഗായകനാണ്. ഒരു ഉല്‍സവ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഉടനെയാണ് അക്രമികള്‍ പിന്നാലെയെത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ സുഹൃത്ത് കുട്ടനാണ് സംഭവം നാട്ടുകാരെ അറിയിച്ചത്.

    Red

    ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവമെന്ന് കരുതുന്നു. ഉല്‍സവ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചെത്തിയ രാജേഷും കുട്ടനും സ്റ്റുഡിയോയില്‍ വിശ്രമിക്കുകയായിരുന്നു. ഈ സമയമാണ് കാറില്‍ നാലംഗ സംഘമെത്തിയത്.

    ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു. അക്രമികളെ കുറിച്ച് വിവരം കിട്ടിയെന്നാണ് പോലീസ് പറയുന്നത്. ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറയുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് സംശയിക്കുന്നു.

    ആക്രമണത്തില്‍ പരിക്കേറ്റ് ഓടി രക്ഷപ്പെട്ട കുട്ടന്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ആളുകളെ കൂട്ടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. രാജേഷിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

    റെഡ് എഫ്എം ജോക്കിയായിരുന്നു രാജേഷ്. പരിക്കേറ്റ കുട്ടന്‍ ആശുപത്രിയിലാണ്. രാജേഷിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിശദമായ അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+