കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേഡിയോ ജോക്കി വധം: മുഖം മൂടിയില്ലാതെ പ്രതികളെത്തി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് കഴിഞ്ഞ് പൊലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കവേ അക്രമാസക്തരായ ജനക്കൂട്ടം പ്രതികളെ ആക്രമിക്കാൻ ശ്രമിച്ചു. പൊലീസ് ഇടപെട്ട് ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു.രാജേഷ് വധക്കേസിൽ നേരിട്ട് ബന്ധമുള്ള രണ്ടാംപ്രതി അലിഭായ് എന്ന മുഹ മ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി, നാലാംപ്രതി തൻസീർ എന്നിവരെയാണ് ബുധനാഴ്ച രാവിലെ 11-20 ഓടെ മടവൂരി ലെത്തിച്ചത്.

madavoor1

കൊലപാതകം നടന്ന രാജേ ഷിന്റെ മടവൂരിലെ റിക്കോഡിങ് സ്റ്റുഡി യോയിലെത്തിച്ച പ്രതികളെ, സ്ഥാപനത്തിന് പുറത്തും അകത്തുമായി അരമണിക്കൂറോളം തെളിവെടുത്തു. സംഭവ ദിവസം വാഹനത്തിൽ വന്നിറങ്ങിയതു മുതൽ രാജേഷിനെ വെട്ടിപ്പരിക്കേൽപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം പ്രതികളിൽ നിന്ന് ചോദിച്ചറിഞ്ഞു. അതേ സമയം, പ്രതികളുമായെത്തിയ പോലീസ് സംഘം രാജേഷിന്റെ റിക്കോഡിങ് സ്റ്റുഡി യോയുടെ താക്കോൽ എടുക്കാൻ മറന്നു പോയത് തെളിവെടുപ്പിനെ ബാധിച്ചു.

madavoor2

പ്രതികളെ കടക്ക് മുന്നിലെത്തിച്ചപ്പോഴാണ് താ ക്കോൽ എടുത്തില്ലയെന്ന കാര്യം അന്വേഷണ സംഘം ഓർത്തത്. തുടർന്ന് പോലീസുകാരെ പള്ളിക്കൽ സ്റ്റേഷനിൽ വിട്ട് താക്കോൽ എടുപ്പിക്കുകയായിരുന്നു. പ്രതികളെ മുഖം മറക്കാതെയാണ് കൊണ്ടുവരുന്നതെന്നറിഞ്ഞ് വൻ ജനക്കൂട്ടമാണ് രാവിലെ 10.30ഒാടെ സംഭവസ്ഥലത്തെത്തിയത്.തെളിവെടുപ്പ് കഴിഞ്ഞ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കവേ പൊലീസിനെ തള്ളിമാറ്റി പ്രതികളെ ആക്രമിക്കാൻ ചിലർ ശ്രമിച്ചു.

English summary
Radio jockey murder; Accused came without masking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X