കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലിഭായിക്ക് സത്താര്‍ വാഗ്ദാനം ചെയ്തത് പത്ത് ലക്ഷവും സ്വത്ത് വിഹിതവും! ക്വട്ടേഷനെ കുറിച്ച് അലിഭായ്

  • By Desk
Google Oneindia Malayalam News

രാജേഷിന്‍റെ കൊലപാതകത്തില്‍ ഇരുട്ടില്‍ തപ്പിയിരുന്ന പോലീസിന് ആശ്വാസം നല്‍കുന്നതായിരുന്നു കേസിലെ ആദ്യ പ്രതി സനുവിന്‍റെ അറസ്റ്റ്. സനുവിനെ കുടുക്കിയതോടെ കേസിലെ ഓരോരുത്തരുടേയും പങ്കിനെ കുറിച്ചുള്ള ചുരുളുകള്‍ പോലീസ് പതിയെ അഴിച്ച് തുടങ്ങി. ഒടുവില്‍ കേസിലെ മുഖ്യപ്രതിയായ അലിഭായിയേയും പോലീസ് കുടുക്കി.

ഇതോടെ രാജേഷിനെ കൊലപ്പെടുത്താന്‍ ഖത്തര്‍ വ്യവസായിയായ സത്താര്‍ തന്നെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് അലിഭായ് പോലീസിനോട് വെളിപ്പെടുത്തി. തുടക്കം മുതലേ രാജേഷിന്‍റെ അടുപ്പക്കാരിയായ ഖത്തറിലെ നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവായ സത്താറിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും നൃത്താധ്യാപികയുടെ ചില വെളിപ്പെടുത്തലുകള്‍ പോലീസിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു.

അലിഭായിക്കും കൂട്ടുപ്രതികള്‍ക്കും ചിക്കന്‍ പോക്സ്! ചിക്കന്‍പോക്സ് തെളിവാകുന്ന ആദ്യ കേസ് അലിഭായിക്കും കൂട്ടുപ്രതികള്‍ക്കും ചിക്കന്‍ പോക്സ്! ചിക്കന്‍പോക്സ് തെളിവാകുന്ന ആദ്യ കേസ്

സൈന്യത്തിന് അന്നയാൾ മനുഷ്യകവചം, നാടിന് ഇന്നയാൾ ഒറ്റുകാരൻ!സൈന്യത്തിന് അന്നയാൾ മനുഷ്യകവചം, നാടിന് ഇന്നയാൾ ഒറ്റുകാരൻ!

പോലീസിന് ആളുമാറി.. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തല്ല യഥാര്‍ത്ഥ പ്രതി!പോലീസിന് ആളുമാറി.. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തല്ല യഥാര്‍ത്ഥ പ്രതി!

നൃത്താധ്യാപികയുടെ മൊഴി

നൃത്താധ്യാപികയുടെ മൊഴി

കഴിഞ്ഞ 27ന് പുലര്‍ച്ചെയാണ് ആറ്റിങ്ങല്‍ മടവൂരിലെ സ്റ്റുഡിയോയില്‍ വച്ച് രാജേഷിനെ ഒരു സംഘം കൊലപ്പെടുത്തിയത്. അര്‍ധരാത്രിക്ക് ശേഷം ചുവന്ന കാറിലെത്തിയ സംഘമാണ് കൃത്യം നിര്‍വഹിച്ചത്. രാജേഷിനൊപ്പമുണ്ടായിരുന്ന കുട്ടന്‍ എന്ന സുഹൃത്തിന് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഖത്തറിലെ യുവതിയുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് രാജേഷിനെ വെട്ടികൊന്നത്. യുവതി തന്നെയാണ് ഇക്കാര്യം രാജേഷിന്റെ സുഹൃത്തിനെ വിളിച്ചുപറഞ്ഞത്. ഇതോടെ യുവതിയെ പോലീസ് ബന്ധപ്പെട്ടു. തന്‍റെ ഭര്‍ത്താവായ സത്താറാണ് കൊലയ്ക്ക് പിന്നിലെന്ന് പറഞ്ഞ യുവതി പിന്നീട് അത് തിരുത്തി. കുടുംബസ്ഥനായ സത്താര്‍ ഒരിക്കലും കൊല നടത്തില്ലെന്നും ക്വട്ടേഷന്‍ കൊടുക്കാന്‍ മാത്രമുളള സമ്പത്തൊന്നും സത്താറിന്‍റെ കൈയ്യില്‍ ഇല്ലെന്നുമായിരുന്നു യുവതിയുടെ വെളിപ്പെടുപ്പത്തല്‍.

കടത്തില്‍ മുങ്ങി

കടത്തില്‍ മുങ്ങി

സത്താര്‍ കടത്തിലാണെന്നും ബിസിനസ് തകര്‍ന്നിരിക്കുന്ന ഇയാള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ കടമുണ്ടെന്നും ഈ സാഹചര്യത്തില്‍ ക്വട്ടേഷന്‍ നല്‍കില്ലെന്നാണ് വിശ്വസിക്കുന്നതെന്നുമാണ് യുവതി പറഞ്ഞത്. എന്നാല്‍ കേസ് വഴിതിരിച്ചുവിടാനുള്ള തന്ത്രമാണ് യുവതിയുടെതെന്ന് പോലീസ് ആദ്യമേ സംശയമുണ്ടായിരുന്നു. സത്താറിന്‍റേയും നൃത്താധ്യാപികയുടേയും രണ്ട് പെണ്‍മക്കള്‍ സത്താറിന് ഒപ്പമാണ് ഉണ്ടായിരുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരുടേയും വിവാഹമോചനം നടന്നത്. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളായ മക്കളുടെ സുരക്ഷ ഉറപ്പാക്കാനും സ്വത്തുകള്‍ തട്ടിയെടുക്കാനുമാണ് യുവതി കഥകള്‍ മെനയുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

എല്ലാം അലിഭായ്

എല്ലാം അലിഭായ്

കൊലയാളി സംഘത്തിന് താമസസൗകര്യം ഒരുക്കികൊടുത്ത സനുവിനെ അറസ്റ്റ് ചെയ്തതോടെയാണ് അലിഭായ് എന്ന പേര് പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സത്താറിന്‍റെ ഖത്തറിലെ ജിം സെന്‍ററിലെ ഇന്‍സ്ട്രക്റ്ററും സത്താറിന്‍റെ ഉറ്റ സുഹൃത്തുമായ സ്വാലിഹ് ആണ് അലിഭായ് എന്ന് കണ്ടെത്തി. ഇയാള്‍ കൊല നടത്തിയ ശേഷം ഖത്തറിലേക്ക് മുങ്ങുകയായിരുന്നെന്നും പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ അലിഭായിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെ സത്താര്‍ തന്നെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് അലിഭായ് വെളിപ്പെട്ടുത്തി.

അലിഭായ് പറയുന്നത് ഇങ്ങനെ

അലിഭായ് പറയുന്നത് ഇങ്ങനെ

തന്‍റെ കുടുംബം തകര്‍ത്ത രാജേഷിനെ കൊല്ലാന്‍ എത്ര തുക വേണമെങ്കിലും ചെലവാക്കാന്‍ ഒരുക്കമാണെന്നായിരുന്നു സത്താര്‍ അലിഭായിയോട് പറഞ്ഞത്. എന്‍റെ കുടുംബം തകര്‍ത്തപോലെ അവന്‍റെ കുടുംബവും തകരണം. അത് കണ്ട് എന്‍റെ ഭാര്യ പഠിക്കണം. അതിന് എത്ര തുക ചെലവാക്കാനും തയ്യാറാണ്. നിലവില്‍ താന്‍ കടത്തിലാണെങ്കിലും തന്‍റെ ബാധ്യതകള്‍ തീരുന്നതോടെ പണം സെറ്റില്‍ ചെയ്യും. പക്ഷേ ക്വട്ടേഷനില്‍ നിന്ന് പിന്നോട്ട് പോകരുതെന്നായിരുന്നു സത്താര്‍ പറഞ്ഞത്. ഇതനുസരിച്ചാണ് താന്‍ നാട്ടിലെത്തി ക്വട്ടേഷന്‍ കാര്യങ്ങള്‍ സംബന്ധിച്ച് അപ്പുണ്ണിയുമായി കാര്യങ്ങള്‍ പ്ലാന്‍ ചെയ്തത്.

സ്വത്ത് വിഹിതവും പത്ത് ലക്ഷവും

സ്വത്ത് വിഹിതവും പത്ത് ലക്ഷവും

സത്താറിന്‍റെ നാട്ടിലെ സ്വത്തിന്‍റെ വിഹിതവും 10 ലക്ഷം രൂപയുമാണ് ക്വട്ടേഷന് വാഗ്ദാനം ചെയ്തത്. ഇതനുസരിച്ച് കൊലനടത്താന്‍ എത്തിയ സംഘത്തിന് താന്‍ അഞ്ച് ലക്ഷം രൂപ കൈമാറി അലിഭായ് പറഞ്ഞു. രാജേഷിനെ അപ്പുണ്ണിയാണ് വെട്ടികൊലപ്പെടുത്തിയത്. ആയുധങ്ങള്‍ എത്തിച്ചതും ഗൂഢാലോചനയില്‍ പങ്കാളികള്‍ ആയതും സനുവും യാസിര്‍ അബൂബക്കറുമാണെന്നും പോലീസ് വ്യക്തമാക്കി. ഇതിനിടെ അലിഭായിയെ രാജേഷിന്‍റെ സുഹൃത്ത് കുട്ടന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ തെളിവെടുപ്പിന് ശേഷം രാജേഷിനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്‍റെ തിരുമാനം.

English summary
radio jockey murder alibai says this
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X