കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിന് അലിഭായിയുടെ വക 'ചിക്കന്‍പോക്സ്' പണി! ദേഹത്ത് നിറയെ വടുക്കള്‍! കുടുങ്ങി

  • By Desk
Google Oneindia Malayalam News

മുന്‍ റേഡിയോ ജോക്കിയായ രാജേഷ് കുമാറിന്‍റെ കൊലപാതകത്തില്‍ മുഖ്യപ്രതിയായ അലിഭായ് എന്ന സ്വാലിഹ് പോലീസിന് കൊടുത്തത് എട്ടിന്‍റെ പണി. കേസില്‍ അറസ്റ്റിലാകുമ്പോള്‍ ചിക്കന്‍പോക്സ് ബാധിച്ച അലിഭായിയെ പിടികൂടിയപ്പോള്‍ തന്നെ ചിക്കന്‍പോക്സ് ഭീതി പോലീസുകാര്‍ക്ക് ഉണ്ടായിരുന്നു.

അത് വെറുതേ ആയില്ല. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അലിഭായിയെ പോലീസ് ജയിലില്‍ അടച്ചതിന് പിന്നാലെ പോലീസുകാരെ ചിക്കന്‍പോക്സിന്‍റെ തടവറയില്‍ ആക്കിയിരിക്കുകയാണ് അലിഭായ്.

തെളിവായി പിന്നെ കുടുക്കി

തെളിവായി പിന്നെ കുടുക്കി

മുന്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷ് കുമാറിനെ മടവൂരില്‍ വെച്ച് വെട്ടികൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിയായ അലിഭായി അറസ്റ്റ് ചെയ്യാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അലിഭായിക്ക് ചിക്കന്‍ പോക്സ് ആണെന്ന കാര്യം പോലീസിന് മനസിലാകുന്നത്.

മുഖം നിറയെ വടുക്കള്‍

മുഖം നിറയെ വടുക്കള്‍

ഖത്തറില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ അലിഭായിയുടെ മുഖങ്ങള്‍ നിറയെ വടുക്കളായിരുന്നു. പിന്നാലെ തനിക്ക് ചിക്കന്‍ പോക്സ് ആണെന്ന കാര്യം അലിഭായ് പോലീസിനോട് വ്യക്തമാക്കി. ഇതോടെ അന്വേഷണ സംഘം കുടുങ്ങി. അലിഭായിയെ തൊടാനോ ചോദ്യം ചെയ്യാനോ കഴിയാത്ത അവസ്ഥയിലായി അന്വേഷണ സംഘം.

പക്ഷെ

പക്ഷെ

പക്ഷെ ചോദ്യം ചെയ്യാതെ കേസ് മുന്നോട്ട് പോകില്ലെന്നായതോടെ അന്വേഷണ സംഘം മറ്റൊന്നും ആലോചിച്ചില്ല. ചിക്കന്‍ പോക്സ് ഭീതി മാറ്റി വെച്ച് തെളിവെടുപ്പും അന്വേഷണവും ഊര്‍ജ്ജിതമാക്കി.ഒടുവില്‍ കേസില്‍ അലിഭായ് ജയിലില്‍ ആയെങ്കിലും പോലീസുകാര്‍ കുടുങ്ങി. കേസന്വേഷണത്തിന് നേതൃത്വം കൊടുത്ത നാല് പോലീസുകാര്‍ക്കാണ് ഇപ്പോള്‍ ചിക്കന്‍ പോക്സ് പിടികൂടിയിരിക്കുന്നത്. പള്ളിക്കല്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ ശ്യാംജി, സിപിഒ രാജേഷ്, ഷാഡോ പോലീസ് എസ്.ഐ ഷിജു, സിവില്‍ പോലീസ് ഓഫീസര്‍ ബിജുകുമാര്‍ എന്നിവര്‍ക്കാണ് ചിക്കന്‍പോക്സ് പിടിപെട്ടത്.

ഗൂഢാലോചനയ്ക്കിടെ

ഗൂഢാലോചനയ്ക്കിടെ

കേസില്‍ ഗൂഢാലോചനയ്ക്കിടെയാണ് യാസിന്‍ അബൂബക്കറിന് ആദ്യം ചിക്കന്‍പോക്സ് പിടികൂടിയത്. ഗൂഢാലോചനയ്ക്കായി അലിഭായിയും സ്വാതി സന്തോഷും എത്തിയതോടെ ഇവര്‍ക്കും ചിക്കന്‍പോക്സ് പകര്‍ന്നു. ഇതോടെ മറ്റൊരു കേസിലും ലഭിക്കാത്ത മെഡിക്കല്‍ തെളിവായി ഈ കേസില്‍ ചിക്കന്‍ പോക്സ് മാറി. എന്നാല്‍ പ്രതികള്‍ക്ക് പകര്‍ന്ന പോലെ തങ്ങള്‍ക്കും ചിക്കന്‍പോക്സ് പകരുമെന്ന ഭയത്തില്‍ മാറി നില്‍ക്കാന്‍ പോലീസ് തയ്യാറായില്ല. രോഗഭീഷണിയെ വെല്ലുവിളിച്ച് അലിഭായിയെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണവും തെളിവെടുപ്പുമെല്ലാം ഊര്‍ജ്ജിതമാക്കുകയായിരുന്നു.

English summary
radio jockey murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X