കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർജെ രാജേഷ് കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി നർത്തകിയുടെ ഭർത്താവ്! സാലിഹിനെ അറിയാം

Google Oneindia Malayalam News

ദോഹ: തിരുവനന്തപുരം സ്വദേശിയായ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഖത്തറിലെ പ്രവാസി വ്യവസായിയായ അബ്ദുള്‍ സത്താറാണ്. രാജേഷിനെ കൊലപ്പെടുത്താന്‍ അലിഭായിക്ക് കൊട്ടേഷന്‍ നല്‍കിയത് സത്താറാണ് എന്നാണ് പോലീസ് പറയുന്നത്.

സത്താറിന്റെ ഭാര്യയായ നൃത്താധ്യാപികയുമായി രാജേഷന് ബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിനുള്ള കാരണമെന്നും പോലീസ് പറയുന്നു. ആദ്യമായി രാജേഷിന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തല്‍ നടത്തി വെളിച്ചത്തേക്ക് വന്നിരിക്കുകയാണ് സത്താര്‍.

കൊലയുമായി ബന്ധമില്ല

കൊലയുമായി ബന്ധമില്ല

മടവൂരിലെ സ്റ്റുഡിയോയില്‍ വെച്ചാണ് ഒരു സംഘം രാജേഷിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊട്ടേഷന്‍ കൊലപാതകമാണ് എന്ന വിവരമാണ് ഖത്തറിലെ നൃത്താധ്യാപികയിലും ഭര്‍ത്താവിലും പോലീസിനെ എത്തിച്ചിരിക്കു്‌നത്. എന്നാല്‍ രാജേഷിന്റെ കൊലപാതകത്തില്‍ തനിക്ക് യാതൊരു വിധത്തിലുള്ള പങ്കും ഇല്ലെന്നാണ് സത്താര്‍ അവകാശപ്പെടുന്നത്. പ്രസ് ഫോര്‍ ന്യൂസ് എന്ന ഖത്തറിലെ വാട്‌സ്ആപ്പ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജേഷ് കൊലപാതകത്തിലെ ബന്ധം സത്താര്‍ നിഷേധിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസ് ത്‌ന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അബ്ദുൾ സത്താര്‍ അഭിമുഖത്തിൽ പറയുന്നു.

നൃത്താധ്യാപിക മുൻഭാര്യ

നൃത്താധ്യാപിക മുൻഭാര്യ

രാജേഷ് കൊലക്കേസിലെ നൃത്താധ്യാപികയുമായി താന്‍ വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയതാണ് എന്ന് സത്താര്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. രാജേഷിന് ഭാര്യയുമായി ബന്ധമുണ്ട് എന്ന് അറിഞ്ഞതിനെ തുടർന്നാണ് ആ വിവാഹ ബന്ധം വേണ്ടെന്ന് വെച്ചതെന്നും സത്താർ പറയുന്നു. നൃത്താധ്യാപികയുടെ ഭര്‍ത്താവ് കൊലയ്ക്ക് പിന്നില്‍ എന്ന തരത്തില്‍ വരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും സത്താര്‍ പറയുന്നു. തന്നെ അത്തരം കാര്യങ്ങള്‍ ബാധിക്കുന്നില്ല. ഇന്ത്യന്‍ എംബസ്സിയുടെ അപെക്‌സ് ബോഡിയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ നൃത്താധ്യാപികയാണ് ഇയാളുടെ മുന്‍ ഭാര്യ. ഖത്തറില്‍ വെച്ചാണ് തങ്ങള്‍ വിവാഹിതരായത് എന്ന് സത്താര്‍ പറയുന്നു.

നൂറ് പെണ്ണിനെ കിട്ടും

നൂറ് പെണ്ണിനെ കിട്ടും

ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. മക്കളുടെ നല്ല ജീവിതമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അങ്ങനെയുള്ളപ്പോള്‍ ഒരാളെ കൊലപ്പെടുത്താന്‍ കൊട്ടേഷന്‍ കൊടുക്കുമോ എന്ന് സത്താര്‍ ചോദിക്കുന്നു. താനിപ്പോഴും ചെറുപ്പക്കാരനാണ്. ഒരു പെണ്ണ് പോയാല്‍ തനിക്ക് നൂറ് പെണ്ണിനെ കിട്ടു. കമ്മലിട്ടത് പോയാല്‍ കടുക്കനിട്ടതിനെ കിട്ടുമെന്നും സത്താര്‍ പറയുന്നു. നാട്ടില്‍ ഡ്രൈവറായിരുന്ന സത്താര്‍ ഖത്തറിലെത്തി നൃത്താധ്യാപികയെ വിവാഹം ചെയ്തതിന് ശേഷമാണ് ബിസിനസ്സ് ആരംഭിച്ചതും ഗള്‍ഫില്‍ പച്ച പിടിച്ചതുമെന്നാണ് റി്‌പ്പോര്‍ട്ടുകള്‍. വന്‍ തുക കടമുള്ളതിനാല്‍ തനിക്ക് ട്രാവല്‍ ബാന്‍ ഉണ്ടെന്നും നാട്ടിലേക്ക് പോകാനാവില്ലെന്നും സത്താര്‍ പറയുന്നു.

അപ്പുണ്ണിയെ അറിയില്ല

അപ്പുണ്ണിയെ അറിയില്ല

കൊല നടത്തിയ കൊട്ടേഷന്‍ സംഘത്തിലെ കണ്ണിയായ അപ്പുണ്ണിയെ താന്‍ അറിയില്ലെന്ന് സത്താര്‍ പറയുന്നു. അലിഭായ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സാലിഹിനെ അറിയാമെന്ന് സത്താര്‍ സമ്മതിക്കുന്നു. സാലിഹ് ഖത്തറിലെ തന്റെ ജിമ്മിലെ ജോലിക്കാരനായിരുന്നുവെന്നും ഇപ്പോഴും ഖത്തറില്‍ തന്നെ ഉണ്ടെന്നും സത്താര്‍ പറയുന്നു. രാജേഷ് കൊലക്കേസില്‍ താന്‍ നിരപരാധിയാണെന്നും വായില്‍ നാക്കുണ്ടെങ്കില്‍ ആരെയും കുറ്റവാളിയാക്കാന്‍ സാധിക്കുമെന്നും സത്താര്‍ പറയുന്നു. താന്‍ നിരപരാധിയാണ് എന്ന് സ്ഥാപിച്ചെടുക്കാനുള്ള മനപ്പൂര്‍വ്വമായ ശ്രമമാണ് സത്താര്‍ നടത്തുന്നതെന്നാണ് സംശയിക്കപ്പെടുന്നത്.

പോലീസ് പറയുന്നത് ഇത്

പോലീസ് പറയുന്നത് ഇത്

ഖത്തറില്‍ ജോലി ചെയ്തിരുന്ന കാലത്താണ് രാജേഷ് നൃത്താധ്യാപികയുമായി അടുപ്പത്തിലായത്. ഇക്കാര്യം അറിഞ്ഞ സത്താര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് രാജേഷിനും നൃത്താധ്യാപികയ്ക്കും കുറച്ച് കാലം അഴിയെണ്ണേണ്ടതായും വന്നു. ജയില്‍ മോചിതരായ ശേഷം രാജേഷിന്റെ വിസ റദ്ദാക്കി ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് നാട്ടിലേക്ക് അയക്കുകയായിരുന്നു. നൃത്താധ്യാപികയെ കുറച്ച് കാലം ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നുവെങ്കിലും പിന്നീട് തിരികെ പ്രവേശിച്ചു. കുടുംബജീവിതം തകര്‍ത്തതിലുള്ള പക മൂലം സത്താര്‍ രാജേഷിനെ കൊലപ്പെടുത്താന്‍ സാലിഹിനെ ഏല്‍പ്പിച്ചുവെന്നാണ് പോലീസ് ഭാഷ്യം.

ആർജെ രാജേഷ് കൊലപാതകത്തിൽ ചുരുളഴിഞ്ഞ് രഹസ്യങ്ങൾ! യുവതി രാജേഷിന് പണവും നൽകിയെന്ന് സൂചനആർജെ രാജേഷ് കൊലപാതകത്തിൽ ചുരുളഴിഞ്ഞ് രഹസ്യങ്ങൾ! യുവതി രാജേഷിന് പണവും നൽകിയെന്ന് സൂചന

ആർജെ രാജേഷ് കൊലക്കേസിൽ 2 പേർ പിടിയിൽ! ബിടെക്കുകാർ.. അലിഭായിയുടെ അരുമ ശിഷ്യർആർജെ രാജേഷ് കൊലക്കേസിൽ 2 പേർ പിടിയിൽ! ബിടെക്കുകാർ.. അലിഭായിയുടെ അരുമ ശിഷ്യർ

English summary
New revelation from Qatar in RJ Rajesh Murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X