Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജേഷ് വധത്തില്‍ പോലീസ് പുതിയ നീക്കത്തിന്; നൃത്താധ്യാപിക പറയുന്നത് പച്ചക്കള്ളം, തെളിവുകള്‍ നിരത്തി

നൃത്താധ്യാപികയുടെയും സത്താറിന്റെയും സ്വത്തുകള്‍ ഇപ്പോഴും പഴയ രേഖകളിലാണ്. വിവാഹ ബന്ധം വേര്‍പ്പെട്ടെങ്കിലും സ്വത്തുക്കള്‍ വിഭജിച്ചിട്ടില്ല.

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഖത്തറിലെ നൃത്താധ്യാപിക പറയുന്നത് കള്ളമാണെന്ന് പോലീസ്. അന്വേഷണം വഴിതിരിച്ചുവിടാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള നീക്കമാണ് നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസിന് കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഇതെല്ലാം ഉടന്‍ പരസ്യമാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അന്വേഷണ സംഘത്തിന്റെ സംശയത്തിലുള്ളത് നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവും ഖത്തറില്‍ വ്യവസായിയുമായ സത്താറും സുഹൃത്ത് അലിഭായി എന്ന സാലിഹുമാണ്. എന്നാല്‍ ഇരുവരും കൊലപാതകത്തിന് ക്വട്ടേഷന്‍ കൊടുക്കില്ലെന്നാണ് കഴിഞ്ഞദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യുവതി പറഞ്ഞത്. യുവതിയുടെ വാദം തള്ളിയ പോലീസ് ചില നിര്‍ണായകമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു...

വഴിതിരിച്ചുവിടാനുള്ള തന്ത്രം

വഴിതിരിച്ചുവിടാനുള്ള തന്ത്രം

രാജേഷിനോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ നൃത്താധ്യാപിക തന്റെ മുന്‍ ഭര്‍ത്താവ് സത്താറോ സുഹൃത്ത് സാലിഹോ ക്വട്ടേഷന്‍ നല്‍കില്ലെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കിയിരുന്നു. സത്താര്‍ കടത്തിലാണെന്നും ബിസിനസ് തകര്‍ന്നിരിക്കുന്ന ഇയാള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ കടമുണ്ടെന്നും ഈ സാഹചര്യത്തില്‍ ക്വട്ടേഷന്‍ നല്‍കില്ലെന്നാണ് വിശ്വസിക്കുന്നതെന്നുമാണ് യുവതി അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ കേസ് വഴിതിരിച്ചുവിടാനുള്ള തന്ത്രമാണ് യുവതിയുടെതെന്ന് പോലീസ് പറയുന്നു. സത്താറിനും സാലിഹിനുമെതിരായ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

മൊഴികള്‍ ലഭിച്ചു

മൊഴികള്‍ ലഭിച്ചു

വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇങ്ങനെ മുന്നോട്ട് പോകുന്ന അന്വേഷണ സംഘത്തിന് സംശയം ജനിപ്പിക്കാനാണ് യുവതിയുടെ ശ്രമം. ഇതുവരെ അറസ്റ്റിലായവരില്‍ നിന്ന് പ്രതികള്‍ക്കെതിരായ മൊഴികള്‍ ലഭിച്ചിട്ടുണ്ട്. സത്താറിന്റെയും സാലിഹിന്റെയും പങ്ക് വളരെ വ്യക്തമാണ്. ശക്തമായ തെളവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നേറുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നൃത്താധ്യാപികയുടെ അഭിമുഖം കാര്യമാക്കുന്നില്ലെന്നും അഭിമുഖം പരിശോധിച്ചല്ല കേസ് അന്വേഷിക്കുന്നതെന്നും പോലീസ് ഓഫീസര്‍മാര്‍ പറഞ്ഞു. പ്രതികളെ പിടികൂടാന്‍ ഖത്തറിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് പോലീസ്.

വിവരങ്ങള്‍ പുറത്തുവിടും

വിവരങ്ങള്‍ പുറത്തുവിടും

സംശയത്തിലുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേസിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിശദമാക്കാനാണ് പോലീസ് തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേസ് സംബന്ധിച്ച് പറയുന്നത് പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കുമെന്നും പോലീസ് പറഞ്ഞു. നൃത്താധ്യാപികക്കും സത്താറിനും ഖത്തറില്‍ സാമ്പത്തിക ഇടപാടുള്ളതിനാല്‍ ആ രാജ്യം വിട്ടുപോരാന്‍ സാധിക്കില്ല. ഈ പശ്ചാത്തലത്തിലാണ് പോലീസ് ഖത്തറിലെത്തി കേസുമായി സംശയിക്കുന്നവരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഖത്തറിലേക്ക് പോകുന്നതിനും പ്രതികളെ ചോദ്യം ചെയ്യുന്നതിനും സര്‍ക്കാര്‍ അനുമതി തേടിയിരിക്കുകയാണ് അന്വേഷണ സംഘം.

തെളിവുകള്‍ ഇങ്ങനെ

തെളിവുകള്‍ ഇങ്ങനെ

രാജേഷ് കൊല്ലപ്പെട്ട ദിവസം യുവതി പറയുന്നത് പോലെ സത്താറും സാലിഹും ഖത്തറിലില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇവര്‍ സാലിഹ് കേരളത്തില്‍ വന്നതിന് തെളിവുണ്ട്. നാട്ടില്‍ വന്നതിനും തിരിച്ചുപോയതിനും വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ തെളിവുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞദിവസം സനു എന്നയാള്‍ അറസ്റ്റിലായിട്ടുണ്ട്. ഇയാള്‍ സാലിഹിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കൊലപാതകത്തിന് സഹായിച്ചവര്‍ക്ക് പണം കൈമാറിയത് ബെംഗളൂരുവില്‍ വച്ചാണ്. ഇതിനും തെളിവുണ്ടെന്ന് പോലീസ് പറഞ്ഞു. കൊല്ലം സ്വദേശികള്‍ ഇതുസംബന്ധിച്ച് പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും പോലീസ് സൂചിപ്പിച്ചു.

നൃത്താധ്യാപികയുടെ ഭയം

നൃത്താധ്യാപികയുടെ ഭയം

നൃത്താധ്യാപികയും സത്താറും വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസം മുമ്പായിരുന്നു ബന്ധം വേര്‍പ്പെടുത്തിയത്. ഇവരുടെ രണ്ട് പെണ്‍മക്കളും സത്താറിനൊപ്പമാണ് താമസം. ഇവരുടെ സുരക്ഷ ഉറപ്പാക്കാനാണ് നൃത്താധ്യാപിക പ്രതികള്‍ക്ക് അനുകൂലമായി സംസാരിച്ചതെന്ന് പോലീസ് സംശയിക്കുന്നു. നൃത്താധ്യാപികയുടെയും സത്താറിന്റെയും സ്വത്തുകള്‍ ഇപ്പോഴും പഴയ രേഖകളിലാണ്. വിവാഹ ബന്ധം വേര്‍പ്പെട്ടെങ്കിലും സ്വത്തുക്കള്‍ വിഭജിച്ചിട്ടില്ല. ഈ സ്വത്ത് നഷ്ടമാകുമോ എന്ന ഭയവും നൃത്താധ്യാപികയ്ക്ക് ഉണ്ടാകുമെന്നും പോലീസ് കരുതുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഉടന്‍ ഖത്തറിലെത്തി സംശയത്തിലുള്ളവരെ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+