കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേഡിയോ ജോക്കി കൊലക്കേസില്‍ യുവതികള്‍; ഫേസ്ബുക്ക് കാമുകി!! പോലീസിനെ വട്ടംകറക്കി എന്‍പി ലോറി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് രണ്ടു യുവതികളെ അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ മുഖ്യ പങ്കാളിയെന്ന് സംശയിക്കുന്ന അപ്പുണ്ണിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പോലീസിന്റെ നിര്‍ണായക നീക്കം. അപ്പുണ്ണിയുടെ സഹോദരീ ഭര്‍ത്താവ് സമുത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ സംശയത്തിന്റെ നിഴലിലായിരുന്നു അറസ്റ്റിലായ യുവതികള്‍. നേരത്തെ ഇവരെ ചോദ്യം ചെയ്യുകയുമുണ്ടായി. പിന്നീടാണ് ഇവര്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന വ്യക്തമായ തെളിവ് ലഭിച്ചതും അറസ്റ്റ് ചെയ്തതും. കേസ് വഴിതിരിച്ചുവിടാന്‍ പ്രതികള്‍ നടത്തിയ നീക്കവും പുറത്തുവന്നിട്ടുണ്ട്. കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്....

യുവതികള്‍ ഇവര്‍

യുവതികള്‍ ഇവര്‍

ചെന്നൈയില്‍ താമസിക്കുന്ന ഭാഗ്യശ്രീ 9ൃ(30), എറണാകുളം സ്വദേശി സിബല്ല സോണി (37) എന്നിവരാണ് അറസ്റ്റിലായ സ്ത്രീകള്‍. ഭാഗ്യ ശ്രീ അപ്പുണ്ണിയുടെ സഹോദരിയാണ്. സിബല്ല കാമുകിയും. സിബല്ലയുമായി അപ്പുണ്ണി ഒളിവില്‍ കഴിയുമ്പോഴും നിരന്തരം ബന്ധപ്പെട്ടിരുന്നു. അപ്പുണ്ണിയുടെ സഹോദരിയെയും സിബല്ലയെയും നേരത്തെ പോലീസിന് സംശയമുണ്ടായിരുന്നു. ചോദ്യം ചെയ്തു വിട്ടയച്ച ഇവര്‍ക്കെതിരെ കൂടുതല്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് അറസ്റ്റ് ചെ്തതത്.

 ഫേസ്ബുക്കില്‍ തുടങ്ങിയ ബന്ധം

ഫേസ്ബുക്കില്‍ തുടങ്ങിയ ബന്ധം

അപ്പുണ്ണിയുമായി ഫേസ്ബുക്കില്‍ പരിചയപ്പെട്ട് അടുപ്പത്തിലായ വ്യക്തിയാണ് സിബല്ല. അപ്പുണ്ണി ഒളിവില്‍ കഴിയുമ്പോള്‍ ഇവരുമായി മാത്രമാണ് ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. എല്ലാ ദിവസവും ഇവര്‍ ഫോണില്‍ സംസാരിച്ചരുന്നു. പോലീസ് ഇക്കാര്യം നിരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിബല്ലയുമായുള്ള സംസാരം കഴിഞ്ഞ ഉടനെ വിളിച്ച വ്യക്തി മൊബൈല്‍ ഓഫാക്കുമായിരുന്നു. അപ്പുണ്ണിയുടെ സഹോദരീ ഭര്‍ത്താവ് സുമിത്തിന്റെ ഫോണില്‍ നിന്നാണ് സിബല്ലയെ വിളിച്ചിരുന്നത്.

്അളിയനൊപ്പം ഒളിവ് ജീവിതം

്അളിയനൊപ്പം ഒളിവ് ജീവിതം

അപ്പുണ്ണിയും സുമിത്തും ഒരുമിച്ചാണ് ഒളിവില്‍ കഴിഞ്ഞത്. ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയതാണ് രണ്ട് സ്ത്രീകള്‍ക്കെതിരായ കുറ്റം. കൊലക്കേസിലെ പ്രതികളാണെന്ന് അറിഞ്ഞിട്ടും സഹായിച്ചുവെന്നതാണ് ആരോപണം. പ്രതികള്‍ക്ക് സിബല്ല പണം കൈമാറിയിരുന്നുവെന്നും പോലീസ് കണ്ടെത്തി. സിബല്ലയുമായി അപ്പുണ്ണിക്ക് അടുപ്പമുണ്ടെന്ന് വ്യക്തമായ പോലീസ് സിബല്ലയില്‍ സമ്മര്‍ദ്ദം ചെലുത്തി അപ്പുണ്ണിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

മൂന്ന് വര്‍ഷമായ ബന്ധം

മൂന്ന് വര്‍ഷമായ ബന്ധം

അപ്പുണ്ണിക്ക് വേണ്ടി എല്ലാ നീക്കങ്ങളും നടത്തിയിരുന്നത് സിബല്ലയാണ്. അപ്പുണ്ണി വിളിക്കുമ്പോള്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. സിബല്ല ഇതുപോലെ പ്രവര്‍ത്തിക്കും. അഭിഭാഷകരുമായി സംസാരിച്ചിരുന്നതും സിബല്ലയയായിരുന്നു. ഇതു മനസിലാക്കിയാണ് പോലീസ് സിബല്ലയെ കസ്റ്റഡിയിലെടുത്ത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ് സിബല്ല. പിന്നീടാണ് അപ്പുണ്ണിയുമായി അടുപ്പത്തിലായത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സിബല്ലയും അപ്പുണ്ണിയും തമ്മില്‍ ബന്ധമുണ്ട്.

യാത്രകള്‍ ഇങ്ങനെ

യാത്രകള്‍ ഇങ്ങനെ

കൊലപാതകം നടത്തുന്നതിന് മുമ്പ് അപ്പുണ്ണിയും സുഹൃത്ത് സാലിഹും കൊച്ചിയില്‍ ഹോട്ടലില്‍ താമസിച്ചത് സിബല്ലയുടെ പേരിലെടുത്ത മുറിയിലായിരുന്നു. രാജേഷിനെ കൊലപ്പെടുത്തിയ ശേഷം കാറിലാണ് സാലിഹും അപ്പുണ്ണിയും ബെംഗളൂരുവിലെത്തിയത്. ഇവിടെ നിന്ന് രണ്ടായി പിരിഞ്ഞു. അപ്പുണ്ണി പോയത് തമിഴ്‌നാട്ടിലേക്കാണ്. സാലിഹ് ദില്ലിയിലേക്കും. അപ്പുണ്ണി സഹോദരീ ഭര്‍ത്താവ് സുമിത്തിനോടൊപ്പമാണ് പിന്നീടുള്ള ദിവസങ്ങള്‍ കഴിഞ്ഞത്. സുമിത്തിന്റെ പേരിലാണ് ഹോട്ടലുകളില്‍ മുറിയെടുത്തിരുന്നത്.

അവിഹിത ബന്ധങ്ങള്‍

അവിഹിത ബന്ധങ്ങള്‍

മധുര, കൊടൈക്കനാല്‍, രാമേശ്വരം എന്നിവിടങ്ങളില്‍ അപ്പുണ്ണിയും സുമിത്തും താമസിച്ചിരുന്നു. എല്ലാ വിവരങ്ങളും സിബല്ലയെ അപ്പുണ്ണി ദിവസവും അറിയിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി ഖത്തറിലെ വ്യവസായി സത്താറാണ്. ഇയാളുടെ ഭാര്യയുമായി രാജേഷിനുണ്ടായ അടുപ്പമാണ് കൊലപാതകത്തിന് കാരണം. സാലിഹിനാണ് സത്താര്‍ ക്വട്ടേഷന്‍ നല്‍കിയത്. ഇയാള്‍ അപ്പുണ്ണിയുടെ സഹായം തേടുകയായിരുന്നു.

മൊബൈല്‍ കളികള്‍

മൊബൈല്‍ കളികള്‍

കൊലപാതകത്തിന് ശേഷം അപ്പുണ്ണി ഒളിവില്‍ പോകുന്നതിന് മുമ്പ് തന്റെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചിരുന്നു. നാഷണല്‍ പെര്‍മിറ്റുള്ള ലോറിയിലാണ് മൊബൈല്‍ ഉപേക്ഷിച്ചത്. മൊബൈല്‍ സിഗ്നല്‍ പരിശോധിച്ച് പിന്തുടര്‍ന്ന പോലീസ് മഹാരാഷ്ട്ര വരെ എത്തി. അന്വേഷണം വഴിതെറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് അപ്പുണ്ണി മൊബൈല്‍ ഫോണ്‍ ലോറിയില്‍ ഉപേക്ഷിച്ചത്. എന്നാല്‍ കാമുകിയുമായുള്ള നിരന്തര ബന്ധപ്പെടലാണ് ഒടുവില്‍ അപ്പുണ്ണിയെ വലയിലാക്കാന്‍ പോലീസിനെ സഹായിച്ചത്.

നിറവയറുമായി ആശുപത്രിവിട്ട യുവതി തമിഴ്‌നാട്ടില്‍? സഹായിയുണ്ടെന്ന് സംശയം, ആലപ്പുഴയിലും തിരച്ചില്‍നിറവയറുമായി ആശുപത്രിവിട്ട യുവതി തമിഴ്‌നാട്ടില്‍? സഹായിയുണ്ടെന്ന് സംശയം, ആലപ്പുഴയിലും തിരച്ചില്‍

English summary
Former Radio Jockey Rajesh Murder case; Police arrests women and remanded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X