Get Updates
Get notified of breaking news, exclusive insights, and must-see stories!

റേഡിയോഗ്രാഫർ, ആയൂർവേദകോളേജിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്: തൊഴിൽ അവസരങ്ങൾ

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കാസ്പ് പദ്ധതിയുടെ കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ റേഡിയോഗ്രാഫറുടെ മൂന്ന് ഒഴിവുണ്ട്. യോഗ്യത പ്ലസ്ടു സയൻസ്, ഡി.എം. ഇ അംഗീകൃത റേഡിയോളജിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 18 നും 36 നും മധ്യേ. ദിവസവേതനം 467 രൂപ. ആറുമാസ കാലയളവിലേക്കാണ് നിയമനം. താൽപര്യമുള്ളവർ വയസ്സ് യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 20ന് രാവിലെ 10.30 ന് മെഡിക്കൽ കോളേജ് സി സി എം ഹാളിൽ അഭിമുഖത്തിന് ഹാജരാകണം. രാവിലെ ഒൻപതു മുതൽ പത്തു വരെ രജിസ്ട്രേഷൻ നടക്കും. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർ അല്ലെങ്കിൽ സിടി സ്കാൻ എംആർഐ സ്കാൻ എന്നീ ജോലികളിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

ആയൂർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ആയൂർവേദകോളേജിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് (വിഷ, എക്‌സറേ) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ടെക്‌നിക്കൽ അസിസ്റ്റന്റ് (എക്‌സ്‌റേ) തസ്തികയിൽ ജനുവരി 21ന് 11 മണിക്കും ടെക്‌നിക്കൽ അസിസ്റ്റന്റ് (വിഷ) തസ്തികയിൽ ജനുവരി 22ന് 11 മണിക്കുമാണ് അഭിമുഖം നടക്കുന്നത്.

എസ്.എസ്.എൽ.സി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സർട്ടിഫൈഡ് റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്‌സ് അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത,രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ടെക്‌നിക്കൽ അസിസ്റ്റന്റ് (എക്‌സ്‌റേ) തസ്തികയിലേക്കുള്ള യോഗ്യത.

എസ്.എസ്.എൽ.സി പാസായതും ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ കൈകാര്യം ചെയ്തതിനുള്ള 5 വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നേടിയവർക്കും ടെക്‌നിക്കൽ അസിസ്റ്റന്റ് (വിഷ) തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം പ്രസ്തുത ദിവസങ്ങളിൽ രാവിലെ 10.30 ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

JOB

ജില്ലാ മാനസികാരോഗ്യം പദ്ധതി: ഒഴിവുകൾ

ജില്ലാ ആശുപത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യം പദ്ധതിയിലേക്ക് ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ-യോഗ്യത: ബികോം, പിജിഡിസിഎ. സ്റ്റാഫ് നഴ്‌സ്: യോഗ്യത-ബിഎസ്‌സി നഴ്‌സിങ്/ജനറൽ നഴ്‌സിങ്. രണ്ട് തസ്തികകളിലേക്കും മുൻപരിചയം അഭികാമ്യം.
ജനുവരി 21ന് വൈകീട്ട് മൂന്ന് മണിക്കകം നോഡൽ ഓഫീസർ, ജില്ലാ മാനസികാരോഗ്യ പദ്ധതി, റൂം നമ്പർ 115, ജില്ലാ ആശുപത്രി കണ്ണൂർ എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയിലിലോ അപേക്ഷ സമർപ്പിക്കണം.

മേട്രൺ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂൾ വടക്കാഞ്ചേരി (മലയാളം മീഡിയം - ആൺകുട്ടികൾ)/ ചേലക്കര (ഇംഗ്ലീഷ് മീഡിയം-ആൺകുട്ടികൾ) എന്നീ സ്ഥാപനങ്ങളിൽ 2021-22 അധ്യയന വർഷം മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിൽ നിലവിലുളള 4 ഒഴിവിലേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും ബി എഡും യോഗ്യതയുള്ള എം.ആർ.എസ് ൽ താമസിച്ച് പഠിപ്പിക്കാൻ താൽപര്യമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസം 12,000 രൂപ ഓണറേറിയം ഉണ്ടായിരിക്കും. അപേക്ഷകർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ജനുവരി 21 തൃശൂർ, അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ ഹാജരാകണം. ചേലക്കര
എം ആർ.എസ്സിലേക്കുള്ള ഇന്റർവ്യൂ 10.30നും വടക്കാഞ്ചേരി എം.ആർ.എസ്സിലേക്കുള്ള ഇന്റർവ്യൂ 2 മണിക്കും നടക്കും. ഫോൺ: 0487 - 2360381

അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു

Recommended Video

cmsvideo
    കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

    പാലക്കാട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ക്ലാർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് - 2(സിഎ), ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് സമാന സർക്കാർ തസ്തികകളിൽ സേവനം അനുഷ്ഠിക്കുന്നവരിൽ നിന്നും അന്യത്രസേവന നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ക്ലാർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിൽ മൂന്ന് വീതവും ടൈപ്പിസ്റ്റ് തസ്തികയിൽ രണ്ടും ഒഴിവുകളാണുള്ളതെന്ന് മെഡിക്കൽ കോളേജ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0491 - 2974125, ഇ-മെയിൽ : [email protected]

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+