കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഞാന്‍ എഴുതിയതല്ല; ഫേസ്ബുക്കില്‍ വൈറലായ ആ കുറിപ്പ് തന്‍റേതല്ലെന്ന് വ്യക്തമാക്കി റഫീഖ് അഹമ്മദ്

Google Oneindia Malayalam News

എറണാകുളം: പൗരത്വ നിയമ ഭേദഗതിയെ കുറിച്ചുള്ള നിലപാട് എന്ന തരത്തില്‍ തന്‍റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കുറിപ്പ് തന്‍റേതല്ലെന്ന് വ്യക്തമാക്കി കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്.

കുറിപ്പ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് പലരും എന്നോട് അന്വേഷിക്കുന്നതു കൊണ്ട് വീണ്ടും ആവർത്തിക്കുകയാണെന്നും റഫീഖ് അഹമ്മദ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

അറിവുള്ളതല്ല

അറിവുള്ളതല്ല

താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് പലരും എന്നോട് അന്വേഷിക്കുന്നതു കൊണ്ട് വീണ്ടും ആവർത്തിക്കുന്നു. ഇത് ഞാൻ എഴുതിയതല്ല. എന്റെ അതേ പേരുള്ള മറ്റാരോ ആണ്. ഈ Post നെക്കുറിച്ച് എനിക്ക് യാതൊന്നും അറിവുള്ളതല്ല.

വൈറൽ പോസ്റ്റ്

വൈറൽ പോസ്റ്റ്

(വൈറൽ ആയ റഫീഖ് അഹമ്മദിന്റെ പോസ്റ്റ്‌..)

ബിജെപിയെ അധികാരത്തിൽ എത്തിക്കാൻ സഹായിച്ചത്, ചിതറിക്കിടന്ന ഹൈന്ദവരുടെ വോട്ട് ഏകീകരിക്കാൻ കാരണം ഇന്ത്യയിലെ ന്യൂനപക്ഷമായ ക്രിസ്ത്യനും മുസ്ലിമും ആണ്.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നമ്മുട മതമാണ് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠ മതം എന്ന് സ്വയം അഹങ്കരിച്ചപ്പോൾ..

മതേതര രാജ്യത്ത്

മതേതര രാജ്യത്ത്

ഇന്ത്യയെ പോലെ ഒരു മതേതര രാജ്യത്ത് നമ്മുടെ ദൈവം മാത്രമാണ് ഏറ്റവും വലിയവൻ എന്നഹങ്കരിച്ച് വിളിച്ച് പറഞ്ഞു കൊണ്ടിരുന്നപ്പോൾ...

നമ്മുടെ ദൈവമല്ലാതെ ലോകത്ത് മറ്റൊരു ദൈവവുമില്ല എന്ന് ഒരു മതേതര രാജ്യത്ത് നിന്ന് പ്രസംഗിച്ചപ്പോൾ..

ദുരുപയോഗം ചെയ്തപ്പോൾ

ദുരുപയോഗം ചെയ്തപ്പോൾ

നമ്മുടെ മതത്തിലേക്ക് ആളെ കൂട്ടാൻ വേണ്ടി മറ്റു മതങ്ങളെ സ്റ്റേജ് കെട്ടി സംവാദം നടത്തി ആക്ഷേപിച്ചപ്പോൾ...!!

നമ്മുടെ മത ഗ്രന്ഥം മഹത്വവൽക്കരിക്കാൻ മറ്റ് മതഗ്രന്ഥങ്ങളിൽ കലർപ്പുണ്ടെന്നും യഥാർത്ഥ ഗ്രന്ഥം നമ്മുടേതാണെന്നും ആയിരങ്ങളെ വിളിച്ചു വരുത്തി സ്റ്റേജ് കെട്ടി പരസ്യമായി വിളിച്ചുപറഞ്ഞ് മതസ്വാതന്ത്ര്യം ദുരുപയോഗം ചെയ്തപ്പോൾ..

നമ്മളോർത്തില്ല

നമ്മളോർത്തില്ല

സഹോദര മത നേതാക്കളെ സ്റ്റേജിൽ വിളിച്ചു വരുത്തി വാദപ്രതിവാദം നടത്തി ആക്ഷേപിച്ച് അനുയായികളുടെ കയ്യടി വാങ്ങിയപ്പോൾ....

നമ്മളോർത്തില്ല....ഇതിനൊക്കെ സ്വാതന്ത്ര്യം തന്ന ഒരു മഹത്തായ രാജ്യത്തെ നിഷ്പക്ഷരായ ഭൂരിപക്ഷ സമുദായത്തെ നാം വേദനിപ്പിക്കുകയാണെന്ന്..!!!*

നേർച്ചകളും പള്ളികളും

നേർച്ചകളും പള്ളികളും

അവർ നമ്മളോട് സ്റ്റേജിൽ ഏറ്റുമുട്ടുന്നതിന് പകരം സ്വയം അവരുടെ ശക്തി തിരിച്ചറിയുകയായിരുന്നു എന്ന്....

ഒന്നിച്ച് നിന്ന് നമുക്കെതിരെ തിരിയാൻ നമ്മളവരെ പഠിപ്പിക്കുകയായിരുന്നു എന്ന്..!!!

നമ്മുടെ ജാറങ്ങളും ആണ്ടു നേർച്ചകളും പള്ളികളും പെരുന്നാളുകളും സ്വന്തമായി കരുതി ആഘോഷിക്കുകയും കാണിക്കയിടുകയും ചെയ്ത് പോന്ന ഭൂരിപക്ഷ സമുദായത്തിന് മതത്തിന്റെ കണ്ണട വെച്ചു നമ്മളെ നോക്കി കാണാൻ നമ്മളാണ് അവരെ പഠിപ്പിച്ചത്.

പൗരോഹിത്യ അഹങ്കാരത്തിൽ

പൗരോഹിത്യ അഹങ്കാരത്തിൽ

നമ്മൾ തന്നെയാണ് പഠിപ്പിച്ചത്..!!

ഒരു ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷമാണ് ഭരിക്കുക എന്നും മതത്തിന്റെ പേരിൽ രാജ്യത്ത് വേർതിരിവുണ്ടാക്കിയാൽ ഭൂരിപക്ഷ മതം ആയിരിക്കും അധികാരത്തിൽ വരുക എന്നും....പൗരോഹിത്യ അഹങ്കാരത്തിൽ കേവലം ന്യൂനപക്ഷമായ നമ്മളോർത്തില്ല...

കൈവിട്ടു പോയി എന്നുറപ്പായപ്പോൾ

കൈവിട്ടു പോയി എന്നുറപ്പായപ്പോൾ

സ്റ്റേജിൽ മറ്റ് മത ഗ്രന്ധങ്ങളുടെ പേജ് നംബർ കാണാപാഠം പഠിച്ച് കുറവുകൾ ഒന്നൊന്നായി എണ്ണി കയ്യടി വാങ്ങിയപ്പോൾ....

ആവേശത്തിമർപ്പിൽ മതേതരത്വം എന്താണെന്ന് നമ്മളോർത്തില്ല...!!

ഒടുവിൽ എല്ലാം കൈവിട്ടു പോയി എന്നുറപ്പായപ്പോൾ ഇതാ ആകാശത്തേക്ക് കൈയുയർത്തുന്നു....!!! ""

കടപ്പാട്
റഫീഖ് തളിപ്പറമ്പ്..)

റഫീഖ് അഹമ്മദ്

ഫേസ്ബുക്ക് പോസ്റ്റ്

 ഇറാന്‍ പണികൊടുത്തത് യുഎസ് സൈനികരുടെ തലച്ചോറുകള്‍ക്ക്; ട്രംപിന്‍റെ 'തലവേദന'യെ തള്ളി പെന്‍റഗണ്‍ ഇറാന്‍ പണികൊടുത്തത് യുഎസ് സൈനികരുടെ തലച്ചോറുകള്‍ക്ക്; ട്രംപിന്‍റെ 'തലവേദന'യെ തള്ളി പെന്‍റഗണ്‍

ജേക്കബ് എബ്രഹാം; കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ജോസഫ്,കോണ്‍ഗ്രസ് നീക്കം ശ്രദ്ധാപൂര്‍വ്വം

English summary
Rafeeq Ahamed about fb post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X