കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിറയിന്‍കീഴ് അബ്ദുള്‍ഖാദറെ എന്ന് വിളിക്കപ്പെടും മുമ്പ് നസീറങ്ങ് പോയത് നന്നായി! സംഘികള്‍ക്കൊരു മറുപടി

ആര്‍എസ്എസിന്‍റെ വര്‍ഗീയ അജണ്ടയ്ക്കെതിരെ കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ്. ഫേസ്ബുക്ക് കുറിപ്പിലാണ് വിമര്‍ശനം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : സംഘപരിവാറിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് രംഗത്ത്. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ചിറയിന്‍കീഴ് അബ്ദുള്‍ ഖാദറെ എന്ന് വിളിക്കപ്പെടും മുമ്പ് പ്രേം നസീര്‍ പോയത് നന്നായെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഒന്നുമല്ലെങ്കിലും ശ്രീരാമനും ശ്രീകൃഷണനുമൊക്കെയായി അഭിനയിച്ച ദേഹമല്ലിയോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടെ ദേശീയ ഗാന വിവാദവുമായ് ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളോടുള്ള പ്രതികരണണായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദേശസ്‌നേഹം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ നേരത്തെ തന്നെ പ്രതിഷേധം ശക്തമായിരുന്നു.

Rafeeq ahammed

ദേശീയഗാന വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ പേര് കമാലുദ്ദീന്‍ എന്നുച്ഛരിച്ച് വര്‍ഗീയവത്കരണത്തിന് ശ്രമങ്ങളുണ്ടായിരുന്നു. ഇതിനുള്ള മറുപടിയാണ് റഫീഖ് അഹമ്മദിന്റെ കുറിപ്പ്.

കമലിന്റെ മതം തിരഞ്ഞുപിടിച്ച് വര്‍ഗീയമായി അദ്ദേഹത്തെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ ഏറെ വിവാദമായിരുന്നു. നിരവധി പ്രമുഖര്‍ ഇതിനെതിരെ രംഗത്തു വന്നിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടെ ദേശീയ ഗാനം കേള്‍പ്പിക്കുന്നത് കമല്‍ എതിര്‍ത്തുവെന്നും മുസ്ലീമായതു കൊണ്ടാണ് എതിര്‍ത്തതെന്നുമുള്ള പ്രചരണമാണ് സംഘപരിവാറിന്റെ പ്രചരണം.

English summary
rafeeq ahammed's facebook post criticising rss.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X