• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പ്രിയ നേതൃത്വമേ, നിങ്ങൾ സാധാരണക്കാരായ അണികളിൽ നിന്ന് എത്രയോ പ്രകാശദൂരം അകലെയാണ്'

തിരുവനന്തപുരം: യൂനിവേഴ്സ്റ്റി കോളേജിലെ ആക്രമ സംഭവത്തില്‍ എസ്എഫ്ഐയേയും ഇടതുപക്ഷത്തേയും രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരനും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. പ്രിയ നേതൃത്വമേ നിങ്ങള്‍ സാധാരണക്കാരായ അണികളില്‍ നിന്ന് എത്രയോ പ്രകാശ ദൂരം അകലെയാണെന്ന് റഫീഖ് അഹമ്മദ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

നിങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത് നീതിബോധമുള്ള സാധാരണക്കാരന്റെ സ്വപ്നങ്ങളുടെ മണ്ണിലാണ്. അത് ഒലിച്ചുപോവുകയാണ്. ഓർക്കണം, കുറിപ്പില്‍ പറയുന്നു. എസ്എഫ്ഐ പ്രവര്‍ത്തകനായ അഖിലിനെ സംഘടനാ നേതാക്കള്‍ തന്നെ ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ കടുത്ത വിമര്‍ശനമാണ് കോളേജിനകത്തും പുറത്തും ഉയരുന്നത്.

 ഇതല്ല. ഇതല്ല

ഇതല്ല. ഇതല്ല

*ഇതല്ല ഞങ്ങളുടെ എസ് എഫ് ഐ* കേരളം അടുത്ത കാലത്ത് കേട്ട ഏറ്റവും വ്യാകുലമായ സങ്കട ശബ്ദമാണത്. സ്വപ്ന നഷ്ടത്തിന്റെ അലമുറയാണത്. ആ ശബ്ദത്തിന് അത്ര പുറകിലല്ലാതെ നാൻ പെറ്റ മകനേ എന്ന ഹൃദയം തകർക്കുന്ന നിലവിളിയുണ്ട്. പിറകിലേക്ക് അങ്ങനെയുള്ള ഒരുപാടൊരുപാട് നിലവിളികളുടെ ഒടുങ്ങാത്ത അനുരണനങ്ങളുണ്ട്. ഇതല്ല ഞങ്ങളുടെ എസ്.എഫ്.ഐ എന്ന് യൂണിവേഴസിറ്റി കോളേജിലെ കുട്ടികൾ വിളിച്ചു പറഞ്ഞപ്പോൾ കേരളത്തിലെ ലക്ഷോപലക്ഷം മനുഷ്യർ അഥവാ അണികൾ നിശ്ശബ്ദം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതല്ല ഞങ്ങളുടെ ഇടതു പക്ഷം. ഇതല്ല ഞങ്ങളുടെ പുരോഗമന പ്രസ്ഥാനം, ഇതല്ല ഞങ്ങളുടെ ജനാധിപത്യച്ചേരി .. ഇതല്ല. ഇതല്ല.

 ഉള്ളിലിരുന്ന് അത് പുകയുന്നു

ഉള്ളിലിരുന്ന് അത് പുകയുന്നു

നീതി ആഗ്രഹിക്കുന്ന, സമാധാനം ആഗ്രഹിക്കുന്ന സമത്വം പുലരണമെന്ന് ആഗ്രഹിക്കുന്ന ഓരോ മനസ്സിലും ഈ സങ്കട ശബ്ദം വീർപ്പുമുട്ടുന്നുണ്ട്. നെറികേടുകൾ ന്യായീകരിക്കപ്പെടുമ്പോൾ, പിടിപ്പുകേടുകൾ പെരുകുമ്പോൾ, പണവും അധികാരവും ധാർഷ്ട്യവും വിലസുമ്പോൾ, അസഹിഷ്ണുതയും സ്വജന പക്ഷപാതവും വളരുമ്പോൾ, കുടിപ്പകയുടെ ഒടുങ്ങാത്ത രക്ത ചിത്രങ്ങൾ വീണ്ടും വീണ്ടും വരയ്ക്കപ്പെടുമ്പോൾ അശ്ലീല മുദ്രകളോടെ താടയും മണികളുമിളക്കി അഹങ്കാരം ചാനലുകൾക്കു മുന്നിൽ നിറഞ്ഞാടുമ്പോൾ, നീതിമാന്മാരായ ഉദ്യോഗസ്ഥർക്ക് പുറത്തേക്ക് കടക്കേണ്ടി വരുമ്പോൾ, മുടി മുറിച്ചിട്ട് അവസാനത്തെ പച്ചത്തുരുത്തിനു മുന്നിൽ പ്രകൃതി നിലവിളിക്കുമ്പോൾ, ചുവപ്പുനാടയുടെ കുരുക്ക് കൂടുതൽ മുറുകുമ്പോൾ, പ്രാചീനരായ നിയമ പാലകരുടെ ഉരുൾത്തടികൾക്കു കീഴിൽ മനുഷ്യജീവികൾ ഞെരിയുമ്പോൾ, കൊടി വലിച്ചെറിഞ്ഞ് മുതലാളിത്തത്തിന്റെ പടിക്കെട്ടുകളിൽ മഹാപ്രസ്ഥാനങ്ങൾ മുട്ടിലിഴയുമ്പോൾ ഓരോ നിശ്ശബ്ദനായ അനുയായിയുടെയും, സഹയാത്രികന്റെയും അനുഭാവിയുടെയും ഉള്ളിലിരുന്ന് അത് പുകയുന്നു.

അത് ഒലിച്ചുപോവുകയാണ്

അത് ഒലിച്ചുപോവുകയാണ്

ഇതല്ല .. ഇതല്ല .. പ്രിയ നേതൃത്വമേ, നിങ്ങൾ സാധാരണക്കാരായ അണികളിൽ നിന്ന് എത്രയോ പ്രകാശദൂരം അകലെയാണ്.നിങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത് നീതിബോധമുള്ള സാധാരണക്കാരന്റെ സ്വപ്നങ്ങളുടെ മണ്ണിലാണ്. അത് ഒലിച്ചുപോവുകയാണ്. ഓർക്കണം, മനസ്സു വെയ്ക്കണം.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Rafeeq ahammed facebook post against SFI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more