നടിയുടെ മുറിയില്‍ ഒളിഞ്ഞുനോക്കിയ ദിലീപ്..!! നടന്റെ വികൃതമുഖം തുറന്നുകാട്ടി തിരക്കഥാകൃത്ത് !!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: കേരളത്തേയും മലയാള സിനിമാ ലോകത്തെ ഒന്നാകെയും ഞെട്ടിച്ചുകൊണ്ടാണ് നടന്‍ ദിലീപ് അറസ്റ്റിലായത്. നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയന്‍ ആയിരുന്നു എങ്കിലും പലര്‍ക്കും ദിലീപിന്റെ പങ്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു എന്നതാണ് സത്യം. നടിയെ ആക്രമിച്ച കേസിലെ പങ്കാളിത്തം പുറത്ത് വന്നതിന് പിന്നാലെ ദിലീപിനെതിരെ പുതിയെ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണ് പുറത്ത് വന്നിരിക്കുന്നത്. ദിലീപടക്കമുള്ളവര്‍ സിനിമയില്‍ ഒതുക്കിയ വിനയനേയും രാജസേനനേയും പോലുള്ളവര്‍ ചാനല്‍ ചര്‍ച്ചകളില്‍ നടനെതിരെ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കഥാകൃത്തായ റഫീഖ് സാലാട്ട് ദിലീപിന്റെ വികൃത മുഖം വെളിപ്പെടുത്തുന്ന കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും ചര്‍ച്ചയാവുകയാണ്.

മുഖംമൂടി വലിച്ച് കീറി

മുഖംമൂടി വലിച്ച് കീറി

മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹബന്ധം തകരാനുള്ള കാരണമായി പറയുന്നത് കാവ്യയുമായി നടനുണ്ടായിരുന്ന ബന്ധമായിരുന്നു. ദിലീപിന്റെ സ്വഭാവദൂഷ്യം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റഫീഖ് സാലാട്ട് എന്ന കഥാകാരന്‍ നടത്തിയിരിക്കുന്നത്.

തന്റെ ഊഴം

തന്റെ ഊഴം

ദിലീപും വിജയരാഘവനും അഭിനയിച്ച പടനായകന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയിരുന്ന കാലത്തെ സംഭവമാണ് റഫീഖ് തുറന്നുപറയുന്നത്. ഇതുവരെ താനിക്കാര്യങ്ങള്‍ ആരോടും തുറന്നു പറഞ്ഞിട്ടില്ല. പക്ഷേ ഇപ്പോള്‍ തന്റെ ഊഴമാണ്.

കാല് പിടിച്ച് അവസരം

കാല് പിടിച്ച് അവസരം

ജയറാമിനേയും സുരേഷ് ഗോപിയേയും നായകരാക്കി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രത്തില്‍ നിര്‍മ്മാതാക്കളുടെ കാല് പിടിച്ചാണ് ദിലീപിന് അവസരം കൊടുത്തത്. ഷൂട്ടിംഗിന്റെ ഭാഗമായി എറണാകുളത്തെ ഓര്‍ക്കിഡ് ഹോട്ടലിലായിരുന്നു താമസം.

കാല് പിടിച്ച് അവസരം

കാല് പിടിച്ച് അവസരം

ഷൂട്ടിംഗ് തുടങ്ങി മൂന്നാം നാള്‍ രാത്രിയായിരുന്നു ആ സംഭവം. ഹോട്ടലിന്റെ ടെറസ്സില്‍ പുകവലിക്കാനായി ചെന്ന താന്‍ ആ കാഴ്ച കണ്ട് ഞെട്ടിത്തെറിച്ചു. പരിചയമില്ലാത്ത ഏതോ ഒരുവന്‍ ദിലീപിനെ തലകീഴായി തൂക്കിപ്പിടിച്ചിരിക്കുന്നതായിരുന്നു ആ കാഴ്ച.

ഒളിഞ്ഞ് നോട്ടം

ഒളിഞ്ഞ് നോട്ടം

ചിത്രത്തിലെ പ്രധാന നടി വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കുകയായിരുന്നു ദിലീപിന്റെ ലക്ഷ്യം. അന്ന് താന്‍ സദാചാര പോലീസ് കളിക്കാന്‍ അല്ല, മറിച്ച് ദിലീപിന്റെ ജീവന്‍ രക്ഷിക്കാനാണ് അക്കാര്യത്തില്‍ ശകാരിച്ചതെന്ന റഫീഖ് പറയുന്നു.നിര്‍ഭാഗ്യവശാല്‍ അത് മറ്റ് പലരും കണ്ടിരുന്നു.

വാർത്ത പരസ്യമായി

വാർത്ത പരസ്യമായി

ഈ വാര്‍ത്ത പരസ്യമായതോടെ ദിലീപിന് തന്നോടുള്ള ശത്രുത വര്‍ധിച്ചു. ചിത്രത്തിലെ നായകനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ദിലീപ് ആശയക്കുഴപ്പത്തിലാക്കി. തിരക്കഥ മോശമാണെന്നു വരെ ദിലീപ് വരുത്തി തീര്‍ത്തു.

തന്നെ ഇല്ലാതാക്കി

തന്നെ ഇല്ലാതാക്കി

വൈരാഗ്യം മനസ്സില്‍ കൊണ്ടുനടന്ന് ദിലീപ് ഇല്ലാതാക്കിയത് തന്റെ നൂറോളം സിനിമകളാണ് എന്ന് റഫീഖ് പറയുന്നു. നീണ്ട 20 വര്‍ഷം തരക്കേടില്ലാതെ എഴുതിയിരുന്ന തന്നിലെ എഴുത്തുകാരനെ ഉന്മൂലനം ചെയ്തത് ദിലീപായിരുന്നു.

കരഞ്ഞ് കാല് പിടിച്ചു

കരഞ്ഞ് കാല് പിടിച്ചു

എറണാകുളത്തെ എലൈറ്റ് ഹോട്ടലില്‍ ദിലീപും കൂട്ടരും മദ്യലഹരിയില്‍ അര്‍മാദിച്ച മറ്റൊരു രാത്രിയെക്കുറിച്ചും റഫീഖ് പറയുന്നു. അന്ന് താന്‍ ഉപദ്രവിക്കരുതെന്ന് പറഞ്ഞ് ദിലീപിന്റെ കാല് പിടിച്ച് കരഞ്ഞതായും റഫീഖ് പറയുന്നു.

നിന്റെ അദ്ധ്യായം കഴിഞ്ഞു

നിന്റെ അദ്ധ്യായം കഴിഞ്ഞു

അന്ന് ദിലീപ് പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. നിന്റെ അദ്ധ്യായം കഴിഞ്ഞു. നീ എന്ന എഴുത്തുകാരന്‍ മരിച്ചു. ശേഷക്രിയകള്‍ ചെയ്യുവാന്‍ കല്‍പ്പിക്കപ്പെട്ടവനായി അവതരിച്ച അവതാരമാണ് ഞാന്‍. എന്റെ ഊഴമാണ് ഇനി.

ദിലീപിനെ പോലെ ചെറ്റയല്ല

ദിലീപിനെ പോലെ ചെറ്റയല്ല

ഇന്ന് തന്റെ ഊഴമാണെന്നും ഇക്കാര്യമെല്ലാം ജനം അറിയട്ടേ എന്നും റഫീഖ് പറയുന്നു. എന്നാല്‍ ദിലീപിനെ അറസ്‌ററ് ചെയ്ത വാര്‍ത്ത കേട്ടപ്പോള്‍ താന്‍ സന്തോഷിച്ചില്ല. കാരണം താന്‍ ദിലീപിനെ പോലെ ഒരു ചെറ്റയല്ലെന്നും റഫീഖ് സീലാട്ട് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

റഫീഖ് സാലാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Writer Rafeeque Seelat's facebook post against Dileep
Please Wait while comments are loading...