നഗ്നനാക്കി വ്യായാമം, വിഷം കലര്‍ത്തിയ മദ്യം : നാട്ടകത്തെ ക്രൂര റാഗിങ് ഇങ്ങനെ
നാട്ടകം പോളിടെക്‌നിക്കിലെ ക്രൂര റാഗിങ്. റാഗിങിനിരയായ വിദ്യാര്‍ഥിയുടെ വൃക്ക തകരാറിലായി
തൃശൂര്‍ : കോട്ടയം നാട്ടകം പോളിടെക്‌നിക്കിലെ ക്രൂര റാഗിങ് വിവരങ്ങള്‍ പുറത്ത്. റാഗിങിനിരയായ വിദ്യാര്‍ഥിയുടെ വൃക്ക തകരാറിലായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഇരിങ്ങാലക്കുട സ്വദേശി അവിനാഷാണ് സീനിയേഴ്‌സിന്റെ ക്രൂര റാഗിങിന് ഇരയായത്.
ഹോസ്റ്റലില്‍ വച്ച് നഗ്നനാക്കി മണിക്കൂറുകളോളം വ്യായാമ മുറകള്‍ ചെയ്യിച്ചെന്നും അതിനു ശേഷം വിഷം കലര്‍ത്തിയ മദ്യം നല്‍കിയെന്നുമാണ് വിവരം. ഇതിനെ തുടര്‍ന്നാണ് അവിനാഷിന്റെ വൃക്കകള്‍ തകരാറിലായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മകനെ തടഞ്ഞുവച്ചാണ് മദ്യം നല്‍കിയതെന്നും ആറ് മണിക്കൂറുകളോളം കഠിനമായ വ്യായമ മുറകള്‍ ചെയ്യിച്ചെന്നും അവിനാഷിന്റെ അമ്മ പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.
ഒമ്പത് സീനിയര്‍ വിദ്യാര്‍ഥികളാണ് റാഗിങ് ചെയ്തതെന്നാണ് വിവരം. കുഴഞ്ഞു വീഴുന്ന വിദ്യാര്‍ഥികളുടെ തലയില്‍ തണുത്ത വെളളം ഒഴിക്കുന്നതായും വിവരങ്ങളുണ്ട്. നിരവധി വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങിന് ഇരയാക്കിയെന്നാണ് വിവരം.
നേരത്തെ എറണാകുളം സ്വദേശിയായ വിദ്യാര്‍ഥിയും ക്രൂരമായ റാഗിങിന് ഇരയായിരുന്നു. രണ്ടിനായിരുന്നു സംഭവം. കോളേജ് ഹോസ്റ്റലില്‍ വച്ചായിരുന്നു റാഗിങ്. ഒന്നാം വര്‍ഷ മെക്കാനിക്കല്‍ ഡിപ്ലോമ കോഴ്‌സ് വിദ്യാര്‍ഥിയാണ് റാഗിങിന് ഇരയായത്. അതേസമയം ഈ വിദ്യാര്‍ഥിയെ റാഗ് ചെയ്ത വിദ്യാര്‍ഥികളാണോ അവിനാഷിനെ റാഗ് ചെയ്തതെന്ന കാര്യം വ്യക്തമല്ല.


Click it and Unblock the Notifications