Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഞ്ചില്‍ ചവിട്ടി, കണ്ണിന്റെ ഞരമ്പും പൊട്ടി, വിദ്യാര്‍ത്ഥിക്ക് ക്രൂര പീഡനം

കോഴിക്കോട്: മെഡിക്കല്‍ കോളേജുകളില്‍ റാഗിങ് നടക്കുന്നത് ഇതാദ്യമായല്ല. റാഗിങ് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ പോലെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്. റാഗിങ്ങിന്റെ പേരില്‍ കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി മരിച്ച വിദ്യാര്‍ത്ഥിനി മുതല്‍ ഓട്ടേറെ റാഗിങ് വാര്‍ത്തകള്‍ നമുക്ക് മുന്നില്‍ ഉണ്ടായി. വീണ്ടും കോളേജ് വിദ്യാര്‍ത്ഥി ക്രൂര ആക്രമണത്തിന് ഇരയായിരിക്കുകയാണ്.

കോഴിക്കോട് മൊടക്കല്ലൂരിലെ സ്വകാര്യ ഡെന്റല്‍ കോളേജിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ക്രൂര ആക്രമണത്തിന് ഇരയായിരിക്കുന്നത് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പരിക്കുകളേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

stop-ragging

കഴിഞ്ഞാഴ്ചയാണ് പുതിയ ബാച്ചിന്റെ ഗ്ലാസുകള്‍ ആരംഭിച്ചത്. ആറ് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തത്. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നുള്ള ഭീഷണിയും ഉണ്ടായിരുന്നെന്ന് പീഡനത്തിനിരയായ വിദ്യാര്‍ത്ഥി പറയുന്നു.

മര്‍ദ്ദിച്ചു വീഴ്ത്തുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തതായി വിദ്യാര്‍ത്ഥി പറയുന്നു. ഉപദ്രവിക്കരുതെന്ന് കാലുപിടിച്ചു കരഞ്ഞ് പറഞ്ഞിട്ടും കേട്ടില്ലത്രേ. കണ്ണിനും ചെറിയ രീതിയില്‍ തകരാറ് സംഭവിച്ചിട്ടുണ്ട്. തനിക്കു മാത്രമല്ല ഹോസ്റ്റലിലെ മറ്റു ജൂനിയര്‍ വിദ്യാര്‍ത്ഥികളും റാഗിങ്ങിന് ഇരയായിട്ടുണ്ടെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി. കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+