മലപ്പുറത്ത് സര്‍ക്കാര്‍ സ്കൂളില്‍ റാഗിംഗ്: പരിക്കേറ്റ സ്കൂള്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍
മലപ്പുറം: മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. റാഗിംഗിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എടപ്പാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മലപ്പുറത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലാണ് വിദ്യാര്‍ത്ഥി സീനിയര്‍ വിദ്യാര്ത്തികളുടെ ക്രൂര പീഡനത്തിരയായത്. കൈക്കും കഴുത്തിനും വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്.
പൊന്നാനി സ്വദേശിയായ ബേസില്‍ അസീസാണ് സീനിയര്‍ വിദ്യാര്ത്തികളുടെ റാഗംഗിനിരയായത്. മനപ്പൂര്‍വ്വം കാരണമുണ്ടാക്കി തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബേസില്‍ പറഞ്ഞു. ക്ലാസില്‍ കയറിയും മര്‍ദ്ദിച്ചു. എന്നാല്‍ ഇവരെ പേടിച്ച് ആരും തടഞ്ഞില്ല.

സ്കൂള്‍ അധികൃതരോട് പരാതി പറഞ്ഞുവെങ്കിലും കാര്യമാക്കേണ്ടെന്നാണ് മറുപടി കിട്ടിയത്. വിവരം വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂളിലെത്തി പരാതി നല്‍കിയെങ്കിലും അധികൃതര്‍ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തില്ല. തുടര്‍ന്ന് ബേസിലിന്റെ രക്ഷിതാക്കള്‍ പൊന്നാനി പോലീസില്‍ പരാതി നല്കി. പോലീസ് കേസെടുത്ത് അന്നേഷണം ആരംഭിച്ചിട്ടുണ്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്നെയാണ് മലയാളി വിദ്യാര്‍ത്ഥിനി കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ സീനിയിര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനിരയായത്. കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും മലയാളി വിദ്യാര്‍ത്ഥികള്‍ പിഡീപ്പിക്കപ്പെടുന്നുവെന്ന് മുറവിളി കൂട്ടുന്നതിനിടെയാണ് മലപ്പുറത്ത് നിന്നും റാഗിംഗ് വാര്‍ത്ത പുറത്ത് വരുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications