കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് സര്‍ക്കാര്‍ സ്കൂളില്‍ റാഗിംഗ്: പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

  • By Vishnu
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. റാഗിംഗിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എടപ്പാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മലപ്പുറത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് വിദ്യാര്‍ത്ഥി സീനിയര്‍ വിദ്യാര്‍ത്തികളുടെ ക്രൂര പീഡനത്തിരയായത്. കൈക്കും കഴുത്തിനും വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്.

പൊന്നാനി സ്വദേശിയായ ബേസില്‍ അസീസാണ് സീനിയര്‍ വിദ്യാര്‍ത്തികളുടെ റാഗംഗിനിരയായത്. മനപ്പൂര്‍വ്വം കാരണമുണ്ടാക്കി തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബേസില്‍ പറഞ്ഞു. ക്ലാസില്‍ കയറിയും മര്‍ദ്ദിച്ചു. എന്നാല്‍ ഇവരെ പേടിച്ച് ആരും തടഞ്ഞില്ല.

Ragging

സ്കൂള്‍ അധികൃതരോട് പരാതി പറഞ്ഞുവെങ്കിലും കാര്യമാക്കേണ്ടെന്നാണ് മറുപടി കിട്ടിയത്. വിവരം വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂളിലെത്തി പരാതി നല്‍കിയെങ്കിലും അധികൃതര്‍ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തില്ല. തുടര്‍ന്ന് ബേസിലിന്‍റെ രക്ഷിതാക്കള്‍ പൊന്നാനി പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്നേഷണം ആരംഭിച്ചിട്ടുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്നെയാണ് മലയാളി വിദ്യാര്‍ത്ഥിനി കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ സീനിയിര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനിരയായത്. കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും മലയാളി വിദ്യാര്‍ത്ഥികള്‍ പിഡീപ്പിക്കപ്പെടുന്നുവെന്ന് മുറവിളി കൂട്ടുന്നതിനിടെയാണ് മലപ്പുറത്ത് നിന്നും റാഗിംഗ് വാര്‍ത്ത പുറത്ത് വരുന്നത്.

English summary
Plus one student ragged by Senior students in Malappuram government Higher secondary school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X