കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടും കണ്ണൂരും കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളായി.... രാഘവനും സുധാകരനും മത്സരിക്കും!!

Google Oneindia Malayalam News

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ് കേരള ഘടകം. രാഹുല്‍ ഗാന്ധിക്കുള്ള പട്ടിക കൈമാറുന്നതിനാണ് വേഗത്തില്‍ തീരുമാനമെടുക്കുന്നത്. അതേസമയം 16 സീറ്റില്‍ തന്നെ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമന്ദ്രന്‍ പറഞ്ഞു. ഘടകകക്ഷികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടന്ന് കഴിഞ്ഞു. ഇതില്‍ കുറയില്ലെന്ന് കോണ്‍ഗ്രസ് മുസ്ലീം ലീഗിനെ അറിയിച്ചിട്ടുണ്ട്.

അതേസമയം കോഴിക്കോട്, കണ്ണൂര്‍ സീറ്റുകളിലാണ് ഇത്തവണ ആദ്യം സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട് എംകെ രാഘവും കണ്ണൂര്‍ കെ സുധാകരനും മത്സരിക്കാനുള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നത്. വിജയസാധ്യത മാത്രം ലക്ഷ്യമിട്ടാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്. പുതുമുഖങ്ങള്‍ വരുമ്പോള്‍ വിജയിക്കാനുള്ള സാധ്യത കുറയുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. സിപിഎമ്മും ഇത്തവണ പോരാട്ടം ശക്തമാക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്.

കോഴിക്കോട് രാഘവന്‍ തന്നെ

കോഴിക്കോട് രാഘവന്‍ തന്നെ

കോഴിക്കോട് എംകെ രാഘവന്‍ തന്നെ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. കൊടുവള്ളി ജനമഹായാത്രയ്ക്കിടെയാണ് മുല്ലപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം അങ്കത്തിനാണ് രാഘവന്‍ കോഴിക്കോട്ട് ഒരുങ്ങുന്നത്. നേരത്തെ അദ്ദേഹത്തെ മാറ്റാന്‍ ജില്ലാ സമിതിയിലെ ചില നേതാക്കള്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സമിതിയുടെ പിന്തുണ രാഘവന് ഒപ്പമായിരുന്നു.

എന്തുകൊണ്ട് രാഘവന്‍

എന്തുകൊണ്ട് രാഘവന്‍

കോഴിക്കോട് ജില്ലയില്‍ ദേശീയ തലം വരെ അറിയപ്പെടുന്ന നേതാക്കള്‍ സിപിഎമ്മിന് ഇല്ല. 2009ല്‍ രാഘവന്‍ കോഴിക്കോട് ജില്ലയില്‍ മത്സരിക്കുമ്പോള്‍ സാധാരണ നേതാവായിരുന്നു. എന്നാല്‍ 838 വോട്ടുകള്‍ക്ക് മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തിയ രാഘവന്‍ അഞ്ച് വര്‍ഷം കൊണ്ട് വന്‍ ജനപ്രീതിയാണ് നേടിയത്. കോഴിക്കോടിന്റെ വികസനത്തിനൊപ്പം നിന്ന രാഘവന്‍ കക്ഷി ഭേദമില്ലാതെ പ്രവര്‍ത്തിച്ച നേതാവെന്ന പേരും സ്വന്തമാക്കി. രണ്ടാം അങ്കത്തില്‍ ഭൂരിപക്ഷം വലിയ തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെ രാഘവന് പകരക്കാരനില്ല എന്ന അവസ്ഥയാണ് ജില്ലയിലുള്ളത്.

പരിഗണിച്ചത് ആരൊക്കെ

പരിഗണിച്ചത് ആരൊക്കെ

ടി സിദ്ദിഖിനെയും അതല്ലെങ്കില്‍ ഏതെങ്കിലും പുതുമുഖത്തെയും കോഴിക്കോട് മത്സരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പാര്‍ട്ടി നടത്തിയ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍, കേരളത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും ജനസ്വാധീനമുള്ള നേതാവെന്ന പേരാണ് രാഘവന് ലഭിച്ചത്. ടി സിദ്ദിഖ് മത്സരിച്ചാല്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നാണ് പ്രവചനം. അദ്ദേഹത്തിന്റെ പ്രതിച്ഛായ വളരെ മോശമാണ്. ജില്ലയില്‍ മത്സരിപ്പിക്കാന്‍ ശക്തിയുള്ള മറ്റ് നേതാക്കളില്ല എന്നാണ് സംസ്ഥാന സമിതി കണ്ടെത്തിയത്.

സിപിഎമ്മും പോരാട്ടത്തിന്

സിപിഎമ്മും പോരാട്ടത്തിന്

സിപിഎം ഇത്തവണ രാഘവനെ വീഴ്ത്താനാണ് ഒരുങ്ങുന്നത്. മുഹമ്മദ് റിയാസിനെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം. മുഹമ്മദ് റിയാസ് ജില്ലയില്‍ വളരെ സ്വാധീനമുള്ള നേതാവാണ്. പക്ഷേ പാര്‍ട്ടിയിലെ ഉള്‍പ്പോര് കൊണ്ടാണ് അദ്ദേഹത്തിന് 2009ല്‍ തോല്‍വി നേരിടേണ്ടി വന്നത്. ഇത്തവണ ജില്ലാ നേതൃത്വം റിയാസിന് വേണ്ടി ഒറ്റക്കെട്ടാണ്. വമ്പന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍. പാര്‍ട്ടിക്ക് ജില്ലയില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളില്ല എന്നതും പ്രതിസന്ധിയാണ്.

കണ്ണൂരില്‍ സുധാകരന്‍

കണ്ണൂരില്‍ സുധാകരന്‍

കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്നാണ് വ്യക്തമാകുന്നത്. മുല്ലപ്പള്ളി ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഏറ്റവും അര്‍ഹതയും വിജയസാധ്യതയുമുള്ള സ്ഥാനാര്‍ത്ഥി കെ സുധാകരനാണെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞു. പികെ ശ്രീമതിയെ വീഴ്ത്താന്‍ അദ്ദേഹത്തിന് കരുത്തുണ്ടെന്നാണ് വിലയിരുത്തല്‍. പക്ഷേ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നാണ് നിര്‍ദേശം.

ഊര്‍ജസ്വലനായ നേതാവ്

ഊര്‍ജസ്വലനായ നേതാവ്

കഴിഞ്ഞ തവണ സിപിഎമ്മിന് അനുകൂലമായി ജില്ലയില്‍ തരംഗമുണ്ടായിരുന്നു. ഇത് മനസ്സിലാക്കാതെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സുധാകരന്‍ അടക്കമുള്ളവര്‍ നിശ്ശബ്ദമായിരുന്നു. ഇത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. ശ്രീമതി മികച്ച വിജയം നേടുകയും ചെയ്തു. ഏറ്റവും ഊര്‍ജസ്വലനായ നേതാവാണ് സുധാകരനെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. അതേസമയം മത്സരിക്കുന്ന കാര്യം സുധാകരന്‍ സമ്മതിച്ചാല്‍ അടുത്ത നിമിഷം പ്രഖ്യാപനം ഉണ്ടാവും. സുധാകരന്‍ മത്സരിക്കാമെന്ന് നേരത്തെ തന്നെ സമ്മതിച്ചതാണ്.

പോരാട്ടം കടുക്കും

പോരാട്ടം കടുക്കും

കോണ്‍ഗ്രസിന് വിജയം എളുപ്പമല്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പല മണ്ഡലങ്ങളിലും സിപിഎമ്മുമായോ, അതല്ലെങ്കില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായോ പോരാടേണ്ടി വരും. വയനാട് സീറ്റ് നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. 14 മണ്ഡലങ്ങളില്‍ ഇതുവരെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടില്ല. തര്‍ക്കം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം കണ്ണൂരില്‍ സുധാകരന്റെ അനുയായികളോട് പ്രചാരണം തുടങ്ങാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പികെ ശ്രീമതിക്ക് പകരം പി ജയരാജന്‍ മത്സരിക്കാനുള്ള സാധ്യതയും കണ്ണൂരുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി ആരാകും.... നിതീഷ് കുമാറിന് സാധ്യത പ്രവചിച്ച് ശിവസേന!!ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി ആരാകും.... നിതീഷ് കുമാറിന് സാധ്യത പ്രവചിച്ച് ശിവസേന!!

English summary
raghavan and sudhakaran contest in ls polsl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X