കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഗിംഗ്; എംഎസ്എഫ് പ്രവർത്തകർ വിദ്യാര്‍ത്ഥിയുടെ കർണപടം അടിച്ചു തകര്‍ത്തു, 6 പേര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

പാലക്കാട്: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ചെവിയുടെ കര്‍ണ്ണപടം തകര്‍ന്നു. മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിലാണ് സംഭവം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ദില്‍ഷാദാണ് സീനിയയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിന് ഇരയായത്. ആക്രണണം നടത്തിയ മുന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും എംഎസ്എഫ് പ്രവര്‍ത്തകരുമായ മൂന്ന് പേര്‍ക്കെതിരെ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു.

<strong>കുല്‍ഭൂഷന്‍റെ ആശ്വാസ വിധി; 16 അംഗങ്ങളില്‍ വിയോജിച്ചത് ഒരാള്‍ മാത്രം, ജീലാനി മുന്‍പാക് ചീഫ് ജസ്റ്റിസ്</strong>കുല്‍ഭൂഷന്‍റെ ആശ്വാസ വിധി; 16 അംഗങ്ങളില്‍ വിയോജിച്ചത് ഒരാള്‍ മാത്രം, ജീലാനി മുന്‍പാക് ചീഫ് ജസ്റ്റിസ്

കോളേജിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് ദില്‍ഷാദിന് നേരെ എംഎസ്എഫ് പ്രവര്‍ത്തകരുടെ ആക്രമം ഉണ്ടായത്. പത്തംഗ സംഘത്തിന്‍റെ മര്‍ദ്ദനത്തില്‍ ദില്‍ഷാദിന്‍റെ ചെവിയുടെ കര്‍ണ്ണപടം തകരുകയായിരുന്നു. ദില്‍ഷാദിനെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വുഷു താരമാണ് ദില്‍ഷാദ്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഈയാഴ്ച നടക്കുന്ന സംസ്ഥാന വുഷു ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന ആശങ്കയിലാണ് ദില്‍ഷാദ്.

msf

കഴിഞ്ഞ തവണ ദേശീയ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ ദില്‍ഷാദ് മറ്റ് നിരവധി ചാംപ്യന്‍ഷിപ്പുകളിലും വിജയം നേടിയിട്ടുണ്ട്. അക്രമത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകരായ മുഹമ്മദ് ഷിബിൽ, ഷനിൽ എന്നിവർക്കെതിരെയും കണ്ടാലറിയുന്ന നാല് പേർക്കെതിരെയുമാണ് മണ്ണാർക്കാട് പോലീസ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷവും ഇതേ കോളേജില്‍ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാർഥിയുടെ ചെവിയുടെ കര്‍ണ്ണപടം തകര്‍ന്നിരുന്നു.

<strong> കഷ്ടിച്ച് ജയിച്ച് എംഎല്‍എ ആയവര്‍... ഇപ്പോള്‍ ബിജെപിയ്ക്ക് ഓശാന പാടുന്ന വിമതര്‍; കോൺഗ്രസ് പ്രതീക്ഷകൾ</strong> കഷ്ടിച്ച് ജയിച്ച് എംഎല്‍എ ആയവര്‍... ഇപ്പോള്‍ ബിജെപിയ്ക്ക് ഓശാന പാടുന്ന വിമതര്‍; കോൺഗ്രസ് പ്രതീക്ഷകൾ

English summary
raging; police registered case against msf workers mes college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X