രഹ്ന ഫാത്തിമയ്ക്ക് ചെക്ക് കേസില്‍ 2.1 ലക്ഷം രൂപ പിഴയും ഒരു ദിവസത്തെ തടവും
നടിയും ആക്റ്റിവിസ്റ്റുമായ രഹ്ന ഫാത്തിമയ്ക്ക് ചെക്ക് കേസില്‍ പിഴയും തടവും. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. 2.1 ലക്ഷം രൂപ പിഴയും ഒരു ദിവസത്തെ തടവുമാണ് കോടതി വിധിച്ചത്.

ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശിയായ ആര്‍ അനില്‍ കുമാറില്‍ നിന്ന് 2 ലക്ഷം രൂപ രഹ്ന ഫാത്തി കടം വാങ്ങിയിരുന്നു. പിന്നീട് അനിലിന് രഹ്ന നല്‍കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങി. ഈ കേസില്‍ രഹ്നയെ 2,10,00 രൂപ പിഴയും ഒരു ദിവസം കോടതി അവസാനിക്കും വരെ ശിക്ഷയും വിധിച്ചിരുന്നു. ഇതിനെതിരെ അവര്‍ ഹൈക്കോടതിയിലെ സമീപിച്ചു.
എന്നാല്‍ പിഴ അടച്ച് ഒരു ദിവസം കോടതി അവസാനിക്കും വരെ തടവ് അനുഭവിക്കാനാണ് ഹൈക്കോടതിയും വിധിച്ചത്. തിങ്കളാഴ്ച തന്നെ രഹ്ന പിഴ അടയ്ക്കുകയും ആലപ്പുഴ സിജെഎം സികെ മധുസൂദനന്‍ മുമ്പാകെ ഹാജരായി കോടതി നടപടി അവസാനിക്കും വരെ പ്രതികൂട്ടിലും നിന്നു.
ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചതിന്‍റെ പേരില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. രഹ്ന ഇപ്പോള്‍ ജാമ്യത്തിലാണ്.












Click it and Unblock the Notifications