കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റിലായ രഹ്ന ഫാത്തിമയെ കൂകി വിളിച്ച് ജനം.. ജനക്കൂട്ടത്തെ നോക്കി രഹ്നയുടെ ആദ്യ പ്രതികരണം ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

നടിയും ആക്റ്റിവിസ്റ്റുമായി രഹ്ന ഫാത്തിമ മലകയറിയതോടെയാണ് ശബരിമല സ്ത്രീപ്രവേശനം ആളികത്തിയത്. മുസ്ലീം നാമധാരിയായ ഫെമിനിസ്റ്റിനെ സര്‍ക്കാര്‍ ബോധപൂര്‍വ്വം മലകയറ്റാന്‍ ശ്രമിക്കുകയായിരുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ശബരിമലയില്‍ ഉണ്ടായത്. ഒരു ഘട്ടത്തില്‍ വലിയ രീതിലുള്ള സംഘര്‍ഷാവസ്ഥയിലേക്ക് പോലും കാര്യങ്ങള്‍ എത്തി.ഇതിന് പിന്നാലെ മലകയറാനെത്തിയ സ്ത്രീകളെയെല്ലാം പ്രതിഷേധകര്‍ ആട്ടിപായിച്ചു.

ബിജെപിയുടെ 'വജ്രായുധ'ത്തെ മടക്കിയൊടിച്ച് സര്‍ക്കാറിന്‍റെ കുരുക്ക്! ടിപി സെന്‍കുമാറിനെ പൂട്ടുംബിജെപിയുടെ 'വജ്രായുധ'ത്തെ മടക്കിയൊടിച്ച് സര്‍ക്കാറിന്‍റെ കുരുക്ക്! ടിപി സെന്‍കുമാറിനെ പൂട്ടും

പ്രതിഷേധത്തെ തുടര്‍ന്ന് രഹ്ന ഫാത്തിമ മലയിറങ്ങിയെങ്കിലും മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അവര്‍ക്കെതിരെ പോലീസില്‍ പരാതി എത്തി. പരാതിയിന്‍ മേല്‍ പോലീസ് ഇന്ന് ഉച്ചയോടെ രഹ്നയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ടൗൺ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കൊച്ചിയിൽ രഹ്ന ജോലി ചെയ്യുന്ന ബിഎസ്എൻഎൽ ഓഫിസിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ രഹ്നയുടെ ആദ്യ പ്രതികരണം ഇങ്ങനെ.

 കറുപ്പുടുത്ത്

കറുപ്പുടുത്ത്

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ രഹ്ന ഫാത്തിമ കറുപ്പുടുത്ത് മാലയണിഞ്ഞ് ശരീരഭാഗങ്ങള്‍ കാണുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ ചിത്രം പോസ്റ്റ് മണിക്കൂറികള്‍ക്കുള്ളില്‍ തന്നെ രഹ്ന ഫാത്തിമയ്ക്ക് കടുത്ത സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിരുന്നു.

 ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

അതിന് പിന്നാലെയാണ് രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റും ചിത്രവും മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് തൃക്കൊടിത്താനം സ്വദേശിയായ ആര്‍ രാധാകൃഷ്ണന്‍ മേനോന്‍ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി രഹ്ന ഹൈക്കോടതിയെ സമീപിച്ചു.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

എന്നാല്‍ കടുത്ത വിമര്‍ശനമായിരുന്നു ജാമ്യാപേക്ഷ തള്ളികൊണ്ട് കോടതി ഉന്നയിച്ചത്. അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയിലേക്ക് പോയത് എന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.

 വ്രതമെടുത്ത്

വ്രതമെടുത്ത്

എന്നാല്‍ താന്‍ ഒരു മതവിശ്വാസി ആണെന്നും ശബരിമലയില്‍ പോയത് വ്രതമെടുത്തിട്ടാണെന്നും തനിക്ക് അതിനുളള അവകാശമുണ്ടെന്നും രഹ്ന വാദിച്ചു. അയ്യപ്പവേഷത്തില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നും ആരുടേയും മതവികാരം വ്രണപ്പെടുത്തിയില്ലെന്നും രഹ്ന ജാമ്യഹര്‍ജിയില്‍ പറഞ്ഞു.

 പോലീസിനോട്

പോലീസിനോട്

എന്നാല്‍ രഹ്നയുടെ വാദം കോടതി തളളി. ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുതെന്ന് വ്യക്തമാക്കിയ ഹൈക്കോടതി തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ പോലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

 ഓഫീസില്‍ എത്തി

ഓഫീസില്‍ എത്തി

തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് രഹ്നയെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊച്ചിയില്‍ രഹ്ന ജോലി ചെയ്യുന്ന ബിഎസ്എന്‍എല്‍ ഓഫീസില്‍ എത്തിയായിരുന്നു അറസ്റ്റ് ചെയ്തത്.

 ആദ്യ പ്രതികരണം

ആദ്യ പ്രതികരണം

അറസ്റ്റിന് പിന്നാലെ രഹ്നയുടെ ആദ്യ പ്രതികരണം ഇങ്ങനെയയാിരുന്നു. ഒരു സ്ത്രീയുടെ കാല് കണ്ടാല്‍ വ്രണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരമെന്ന് രഹ്ന ചോദിച്ചു. പത്തനംതിട്ട സിഐ ഓഫീസിന് മുന്‍പില്‍ കൂടി നിന്ന ആളുകളോടായിരുന്നു രഹ്ന പ്രതികരിച്ചത്.

 കൂകാനറിയാത്തവര്‍

കൂകാനറിയാത്തവര്‍

ഇവര്‍ രഹ്നയെ കൂകി വിളിച്ചായിരുന്നു സ്വീകരിച്ചത്. എന്നാല്‍ കൂകാന്‍ പോലും അറിയാത്ത ചിലര്‍ തനിക്കെതിരെ കുരയ്ക്കുകയാണെന്ന് രഹ്ന ഫാത്തിമ പ്രതികരിച്ചു. കൂകി വിളിക്കുന്നവരുടെ സംസ്കാരമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും രഹ്ന പറഞ്ഞു.

 സമ്മതിച്ചിരിക്കുന്നു

സമ്മതിച്ചിരിക്കുന്നു

ഒരു സ്ത്രീയുടെ കാല് കണ്ടാൽ അവരുടെ മതവികാരവും ബ്രഹ്മചര്യവും നശിക്കുമെന്ന് സമ്മതിച്ചിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.രഹ്നയെ ഇപ്പോള്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്.

 സസ്പെന്‍റ് ചെയ്തു

സസ്പെന്‍റ് ചെയ്തു

മൊഴിയെടുത്ത ശേഷം അവരെ കോടതിയില്‍ ഹാജരാക്കും. അതേസമയം മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രഹ്നയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. ബിഎസ്എന്‍എല്‍ ടെലികോം ടെക്നീഷ്യയാണ് രഹ്ന ഫാത്തിമ.

 നേരത്തേയും

നേരത്തേയും

അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളിലാണ് സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്. നേരത്തെ, ശബരിമല ദര്‍ശനത്തിന് എത്തി വിവാദത്തില്‍പ്പെട്ടപ്പോള്‍ ഇവരെ രവിപുരം ബ്രാഞ്ചില്‍നിന്ന് പാലാരിവട്ടം ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു.

ശബരിമലയിലെ ആ പ്രതിസന്ധിക്ക് പിന്നില്‍ ഞങ്ങള്‍.. തുറന്ന് പറഞ്ഞ് കെപി ശശികലശബരിമലയിലെ ആ പ്രതിസന്ധിക്ക് പിന്നില്‍ ഞങ്ങള്‍.. തുറന്ന് പറഞ്ഞ് കെപി ശശികല

ശബരിമല യുവതി പ്രവേശം കത്തിക്കാന്‍ പിസി ജോര്‍ജ്ജ്.. ബിജെപിയുമായി സഹകരിക്കുംശബരിമല യുവതി പ്രവേശം കത്തിക്കാന്‍ പിസി ജോര്‍ജ്ജ്.. ബിജെപിയുമായി സഹകരിക്കും

English summary
Rahana fathimas first responds after arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X