Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖസാക്കിന്റെ ഇതിഹാസം വ്യഭിചാര കഥ; അച്ഛനറിയാതെ അച്ഛന്റെ രണ്ടാം ഭാര്യയെ പ്രാപിക്കുന്നു!

Recommended Video

cmsvideo
    ഇളയമ്മയെ പ്രാപിക്കുന്ന വൃത്തികെട്ട കഥ! റഹ്മത്തുള്ളയുടെ വിവാദ പ്രസംഗം | Oneindia Malayalam

    കോഴിക്കോട്: ഫറൂഖ് കോളേജി അധ്യാപകന്റെ വിവാദ പ്രസംഗം വൻവിവാദമായിരുന്നു. കോളേജിലെ പെൺകുട്ടികളെ അപമനിച്ചുകൊണ്ടായിരുന്നു അധ്യാപകന്റെ പരാമർശം എന്നാൽ സാഹിത്യ കൃതിയയെയും സാഹിത്യകാരന്മാരെയു അപമാനിച്ച് വീണ്ടും ഒരു മത പ്രഭാഷകൻ രംഗത്ത്. സോഷ‌്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പ്രസംഗം വൈറലായിരിക്കുകയാണ്. . മലയാളത്തിലെ മുതിര്‍ന്ന സാഹിത്യകാരന്മാരെ വിമര്‍ശിച്ചു കൊണ്ട് മതപ്രഭാഷകന്‍ റഹമത്തുല്ല ഖാസിമി നടത്തിയ പ്രസംഗമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

    റമളാന്‍ പ്രസംഗത്തിനിടെയാണ് ഇദ്ദേഹം ഈ പ്രസംഗം നടത്തിയിരിക്കുന്നത്. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം അച്ഛനറിയാതെ അച്ഛന്റെ രണ്ടാം ഭാര്യയെ പ്രാപിക്കുന്ന മനസ്സിന്റെ വൃത്തികെട്ട കഥയാണെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതു കൂടാതെ ശുദ്ധത്തെമ്മാടിത്തരങ്ങളുടെ കൂത്തരങ്ങാണ് എം.ടിയുടെ കാലവും അസുരവിത്തും, ഇതേ നിലവാരം പുലര്‍ത്തുന്നവയാണ് തകഴിയുടെ ചെമ്മീനും, കയറും എന്നാണ് റഹ്മത്തുളള ആരോപിക്കുന്നത്.

    ഖസാക്കിന്റെ ഇതിഹാസത്തിന്റെ മുമ്പും പിമ്പും

    ഖസാക്കിന്റെ ഇതിഹാസത്തിന്റെ മുമ്പും പിമ്പും

    എംടി വാസുദേവന്‍ നായര്‍, ഒ വി വിജയന്‍, തകഴി ശിവശങ്കരപ്പിള്ള, മൊയ്തു പടിയത്ത്, മുട്ടത്തുവര്‍ക്കി, ജോണ്‍ ആലുങ്കല്‍ തുടങ്ങിയവര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഇദ്ദേഹം പ്രസംഗിക്കുന്നത്. മലയാളത്തിലെ സാഹിത്യങ്ങളെ നിരൂപിക്കാമെങ്കില്‍, അതിനൊരു വര വരക്കാമെങ്കില്‍ ഖസാക്കിന്റെ ഇതിഹാസത്തിന്റെ മുമ്പും പിമ്പും എന്നാണ് പറയേണ്ടത്. ലോകചരിത്രത്തിന്റെ ഗതിമാറ്റിയത് കുരിശ് സംഭവമാണെങ്കില്‍ അതുപോലെ മലയാളത്തിന്റെ ഗതി മാറ്റിയത് ഈ ഖസാക്കിന്റെ ഇതിഹാസമാണ് എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പ്രസംഗത്തിൽ പറയുന്നത്.

    തെമ്മാടിത്തത്തിന്റെ വസ്ത്രാക്ഷേപം

    തെമ്മാടിത്തത്തിന്റെ വസ്ത്രാക്ഷേപം

    എന്താ ഖസാക്കിന്റെ ഇതിഹാസത്തിന്റെ കഥ? അച്ഛന്റെ ഭാര്യ, അഥവാ ഇളയമ്മയെ അച്ഛനറിയാതെ പ്രാപിക്കുന്ന മനസ്സിന്റെ വൃത്തികെട്ട കഥയാണത്. ഞാന്‍ വിശദീകരിക്കുന്നില്ല, വിശുദ്ധ റമദാനാണ്, മഹാന്‍മാരൊക്കെ ഇരിക്കുന്ന സദസ്സാണ്, അതുകൊണ്ട് ഞാന്‍ വിശദീകരിക്കുന്നില്ല. എന്താ എം.ടിയുടെ അസുരവിത്ത്, എന്താ കാലം? തെമ്മാടിത്തരങ്ങളുടെ കൂത്തരങ്ങ്. എന്താ തകഴിയുടെ ചെമ്മീന്‍,കയറ്? കറുത്തമ്മയുടേയും പരീക്കൂട്ടിയുടേയും പാട്ട് പാടിയിട്ട് മലയാളികളുടെ നാവ് തേഞ്ഞിട്ടുണ്ട്. ഇതിലൊക്കെ എന്ത് ആവിഷ്ക്കാരമാണുള്ളതെന്ന് ചോദികക്കുന്ന അദ്ദേഹം അതൊക്കെ തെമാടിത്തത്തിന്റെ വസ്ത്രാക്ഷേപമാണെന്നും പറയുന്നു.

    സ്ത്രീവരുദ്ധ പരാമർശങ്ങളും

    നിരവധി സ്ത്രീ വിരുദ്ധ പരാമർശങ്ങളും റഹമത്തുല്ല ഖാസിമി നടത്തുന്നുണ്ട്. ആദ്യരാത്രികള്‍ തീരാത്ത ലോകമാണ് സ്വര്‍ഗമെന്നു പറയുന്ന ഇദ്ദേഹം സമപ്രായക്കാരായ സ്തനങ്ങള്‍ പൊങ്ങി നില്‍ക്കുന്ന തരുണീമണികള്‍, കിഴവികളായ പെണ്ണുങ്ങളാണെങ്കില്‍ സ്തനം ഒടിഞ്ഞു തൂങ്ങിയിട്ടുണ്ടാകും തുടങ്ങി സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും നടത്തുന്നുണ്ട്. അതേസമയം പെൺകുട്ടികൾക്കെതിരെ മോശം പരാമർശസം നടത്തിയ ഫറൂഖ് കോളേജിലെ അധ്യാപകൻ ജൗഹര്‍ മുനവ്വീറിനെതിരെ ജാമ്യമില്ലാ വകുപ്പിലായിരുന്നു പോലീസ് കേസെടുത്തിരുന്നത്. ഇതിന് പിന്നാലെയാണ് റഹമത്തുല്ല ഖാസിമിയുടെ പ്രസംഗവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താനുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ച ജൗഹര്‍ മുനവ്വീറിനെതിരെ അതേ കോളേജിലെ വിദ്യാര്‍ഥിനി അമൃത മേത്തറാണ് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. പരാതിയില്‍ കൊടുവള്ളി പോലീസാണ് കേസെടുത്തത്. അധ്യാപകനെതിരെ കേസെടുക്കുക മാത്രമാണ് ചെയ്തതെന്നും അറസ്റ്റിന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും കൊടുവള്ളി പോലീസ് പറഞ്ഞു.

    പമ്പര വിഡ്ഢി

    അതേസമയം റഹമത്തുല്ല ഖാസിമിക്കെതിരെ സോഷ്യല്‌ മീഡിയയിൽ പ്രതിഷേധം നടക്കുന്നുണ്ട്. വിജയനെയും എം ടി യെയും തകഴിയെയും കണ്ട ഒരു പമ്പരവിഡ്ഢി എന്ന തലവാചകത്തോടെ പിഎസ് റംഷാദ് അദ്ദേഹത്തെ വിമർശിക്കുന്നുണ്ട്. റഹ്മത്തുല്ല ഖാസിമി എന്ന ഒരു പമ്പരവിഡ്ഢിയുടെ 'പ്രസംഗ'ത്തിന്റെ വീഡിയോ കുറച്ചു കേൾക്കാനുള്ള നിർഭാഗ്യം വന്നു പെട്ടു. ഖസാക്കിന്റെ ഇതിഹാസം അഛനറിയാതെ ഇളയമ്മയെ പ്രാപിക്കുന്നതിന്റെ കഥയാണെന്ന് 'അദ്ദേഹം ' കണ്ടെത്തുന്നു. എംടിയുടെ കാലവും അസുരവിത്തു മൊക്കെ തെമ്മാടിത്തത്തിന്റെ കൂത്തരങ്ങ്, തകഴിയുടെ ചെമ്മീനും കയറുമൊക്കെ തോന്ന്യാസം, വസ്ത്രാക്ഷേപം.. എങ്ങനുണ്ട്? ഇങ്ങനെ ചില ആളുകളെയാണല്ലോ പാവം മുസ് ലിം സമുദായം 'വിജ്ഞാനദാഹത്തോടെ ' സഹിക്കേണ്ടി വരുന്നത്. പടച്ചവനേ ഈ സമുദായത്തെ ഇത്തരം ഫ്രോഡുകളിൽ നിന്നു കാത്തുരക്ഷിക്കണേ എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+