• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പോത്തു പോലത്തെ പെണ്ണ്, ആരാണ് അവളൊക്കെ; ഒരു ബില്ല് വന്നെന്ന് കരുതി പെണ്ണ് റോഡില്‍ ഇറങ്ങരുത്: മുത്തേടം

 • By Desk
cmsvideo
  Nasar faisi koodathayi kicked out from Samastha | Oneindia Malayalam

  ദില്ലി: സ്വാതന്ത്ര ലബ്ധിക്ക് ശേഷം രാജ്യം കണ്ടിട്ടില്ലാത്ത, സമാനതകളില്ലാത്ത പ്രക്ഷോഭമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത്. വമ്പിച്ച സ്ത്രീ പങ്കാളിത്തമാണ് സമരത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ വശം. ഷഹീന്‍ബാഗും ജാമിയായും മുതല്‍ കേരളത്തിന്‍റെ നാട്ടിന്‍ പുറങ്ങള്‍ വരെ സ്ത്രീ പ്രതിഷേധത്തിന്‍റെ ചൂടറിഞ്ഞു.

  സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ഷഹീന്‍ ബാഗ് സമരം ഇന്നും സജീവമായി നിലനില്‍ക്കുകയാണ്. എന്നാല്‍ ഇതേസമയം തന്നെയാണ് സമരത്തിന്‍റെ ഭാഗമായി തെരുവില്‍ ഇറങ്ങുന്ന സ്ത്രീകള്‍ക്കെതിരെ ഒരു വിഭാഗം മുസ്ലിം പണ്ഡിതന്‍മാര്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രസ്താവനകളാണ് ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

  റഹ്മത്തുള്ള ഖാസിമി മുത്തേടം

  റഹ്മത്തുള്ള ഖാസിമി മുത്തേടം

  പെണ്ണുങ്ങള്‍ അങ്ങാടിയില്‍ ഇറങ്ങുന്ന പ്രകടനങ്ങള്‍ ഒഴിവാക്കണമെന്നാണ് ഇകെ വിഭാഗം സുന്നി നേതാവും മതപ്രാസംഗികനുമായ റഹ്മത്തുള്ള ഖാസിമി മുത്തേടം അഭിപ്രായപ്പെട്ടിരിക്കുന്നത്. പെണ്ണുങ്ങളെ അതിനൊന്നും എല്‍പ്പിച്ചിട്ടില്ല. പെണ്ണുങ്ങളുടെ അങ്ങാടി പ്രവേശനം വേണ്ട. പെണ്ണുങ്ങള്‍ ജാഥ വിളിച്ച് നടക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

  ആരാണ് ഇവളൊക്കെ

  ആരാണ് ഇവളൊക്കെ

  മുസ്ലിം സമുദായമൊക്കെ ഒരുമിച്ച് നില്‍ക്കുകയാണെന്ന് വിചാരിച്ച് അവരുടെയൊക്കെ വിഴുപ്പ് ഭാണ്ഡങ്ങള്‍ സമുദായത്തില്‍ കലക്കാമെന്ന് ഒരു വഹാബിയും വിചാരിക്കണ്ട. അതൊന്നും നടപ്പുള്ള കാര്യമല്ല. പെണ്ണ് മുദ്രാവാക്യം വിളിച്ചു കൊടുക്കുക, പെണ്ണുങ്ങള്‍ മുദ്രാവാക്യം വിളിക്കുക അങ്ങനെയൊക്കെ ചില ദൃശ്യങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. ആരാണ് ഇവളൊക്കെ- അദ്ദേഹം തന്‍റെ പ്രഭാഷണം തുടരുന്നു.

  നിങ്ങളുടെ ഉത്തരവാദിത്തം

  നിങ്ങളുടെ ഉത്തരവാദിത്തം

  ഇയൊക്കെ ഇത്ര വലിയ സംഭവമാണെങ്കില്‍ പടച്ചോന്‍ നിങ്ങള്‍ക്ക് ഒരു മെംബറെ തന്നില്ലാ. അല്ലാഹുവിന് ഒരു നബിച്ചിയെ ഉണ്ടാക്കി കൂടായിരുന്നോ? നിങ്ങളുടെ ഉത്തരവാദിത്തം നിങ്ങള്‍ ചെയ്താല്‍ മതി. നിങ്ങള്‍ പുരയില്‍ ഇരിക്കുക, കുട്ടികളെ പോറ്റുക, കുട്ടികള്‍ക്ക് വിദ്യഭ്യാസം നല്‍കുക, കുട്ടികള്‍ക്ക് കൈ കഴുകി ചോര്‍ വാരി നല്‍കുക ഇതൊക്കെ നിങ്ങളുടെ ഉത്തരവാദിത്തമാണ്.

  സോഷ്യല്‍ മീഡിയയില്‍

  സോഷ്യല്‍ മീഡിയയില്‍

  മുഷ്ടി ചുരുട്ടി പുറത്തേക്ക് ഇറങ്ങി വരുന്ന പോത്തിനെ പോലെ കറുത്ത കുപ്പായമിട്ട പെണ്ണുങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകായാണ്. മര്യാദക്ക് നിന്നോളീന്‍.. മര്യാദ വിട്ടാല്‍ വിവരം അറിയും. പടച്ചവന്‍ നമ്മെ കാത്ത് രക്ഷിക്കട്ടെ.

  പറ്റിയ പണിയല്ല

  പറ്റിയ പണിയല്ല

  പെണ്ണുങ്ങള് മുദ്രാവാക്യം വിളിച്ച് റോഡില്‍ കൂടെ നടക്കുക എന്നതൊന്നും ഒരു മുസ്ലിമിന് പറ്റിയ പണിയല്ല. അല്ലാഹു ജുമുഎ (വെള്ളിയാഴ്ച്ച നമസ്കാരം) ജമാഅത്തില്‍ നിന്നുവരെ പെണ്ണുങ്ങളെ ഒഴിവാക്കിയില്ലെ പിന്നെന്തിനാണ് മുദ്രാവാക്യം വിളിക്കുന്നത്. ബാങ്കില്ലല്ലോ പെണ്ണിന്. നരേന്ദ്ര മോദിക്കെതിരായ മുദ്രാവാക്യത്തെക്കാള്‍ വലുത് ബാങ്കല്ലേ. എന്നിട്ടും എന്താണ് പടച്ചോന്‍ നിങ്ങള്‍ക്ക് ബാങ്ക് തരാത്തതെന്നും റഹ്മത്തുള്ള ഖാസിമി മുത്തേടം ചോദിക്കുന്നു.

  ആരും മിനക്കെടരുത്

  ആരും മിനക്കെടരുത്

  നിങ്ങള്‍ പുരയില്‍ അടങ്ങിയിരിക്കുക, ഇതൊന്നും ഞങ്ങളാരും കണ്ടിട്ടില്ല എന്ന് വിചാരിക്കരുത്. മര്യാദക്ക് പറഞ്ഞത് പുലര്‍ത്തുക. വ്യക്തമായ നിലപാട് സമസ്ത പാസാക്കിയിട്ടുണ്ട്. ഏത് പ്രതിസന്ധി വന്നാലും പെണ്ണുങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ലെന്ന് സമസ്ത വ്യക്തമാക്കിയിട്ടുണ്ട്. പെണ്ണുങ്ങളെ ഇറക്കാന്‍ ആരും മിനക്കെടരുത്. അത് എല്ലാരോടും ഞാന്‍ താക്കീത് ചെയ്യുകയാണ്. കാര്യങ്ങളൊക്കെ ശരി തന്നെ. പക്ഷെ തോന്നിയ മാതിരി ചെയ്യരുത്. നമുക്ക് വിശ്വാസമുണ്ട്.

  ആണുങ്ങള്‍ ഇറങ്ങി നടന്നാല്‍ മതി

  ആണുങ്ങള്‍ ഇറങ്ങി നടന്നാല്‍ മതി

  രാഷ്ട്രീയക്കാരും മറ്റുമൊക്കെ ചെയ്യുന്ന വലിയ സേവനങ്ങള്‍ അംഗീകരിക്കുന്നു. അതൊന്നും ഞങ്ങല്‍ നിസാര വല്‍ക്കരിക്കുന്നില്ല. പക്ഷെ ആണുങ്ങള്‍ ഇറങ്ങി നടന്നാല്‍ മതി. പെണ്ണുങ്ങള്‍ അങ്ങാടിയില്‍ ഇറങ്ങരുത്. അത് മുസ്ലിം സമുദായത്തിന് ആപത്ത് ക്ഷണിച്ച് വരുത്തും. പെണ്ണുങ്ങള്‍ മുദ്രാവാക്യം വിളിക്കുന്ന വൃത്തിക്കെട്ട ആഭാസകരമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഒഴുകി നടക്കുകയാണ്.

  ഒരു ബില്ല് വന്നെന്ന് കരുതി

  ഒരു ബില്ല് വന്നെന്ന് കരുതി

  ഇത് അന്യമതത്തില്‍ പെട്ടവര്‍ കാണില്ലേ.. അയ്യയ്യേ വൃത്തികേട്.. പോത്തിനെ പോലെത്തെ പെണ്ണുങ്ങള്‍ പ്രകടനത്തിന് മുദ്രാവാക്യം വിളിച്ച് നടക്കുന്ന ദൃശ്യങ്ങള്‍ മനുഷ്യന്‍മാര്‍ കാണില്ലേ. എന്താണ് ഈ കാണുന്നത്. ഒരു ബില്ല് വന്നെന്ന് കരുതി പെണ്ണുങ്ങള്‍ റോട്ടില്‍ കൂടി മുദ്രാവാക്യം വിളിച്ച് നടക്കുകയാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

  കയറൂരി വിടില്ല

  കയറൂരി വിടില്ല

  ഇവിടെ അങ്ങനെ കയറൂരി വിടില്ല. അങ്ങനെ നടക്കാനൊന്നും സമസ്ത സമ്മതിക്കില്ല. അത് നടക്കുന്ന കാര്യമല്ല. ഇവിടെ സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഉണ്ട്. സമസ്തക്ക് മര്യാദക്ക് ദീന്‍ പഠിപ്പിക്കാന്‍ പറ്റിയ പട്ടാളവും ഉണ്ട്. അത് പണ്ഡിതന്‍മാരാണ്. അത് എകെ 47 ന്‍റെ പട്ടാളമാണെന്ന് ആരും കരുതണ്ട.

  അയ്യയ്യേ.. മാനക്കേട്..

  അയ്യയ്യേ.. മാനക്കേട്..

  കറുത്തൊരു പോത്തിന്‍റെ കളറുള്ള കുപ്പായം ഇട്ട് വൈകുന്നേരമായാല്‍ പെണ്ണുങ്ങള്‍ റോഡിലൂടെ ഇങ്ങനെ നടക്കുക. അപ്പോള്‍ കുറച്ച് ആണുങ്ങള്‍ ഇങ്ങനെ പൈക്കുട്ടികളെ നോക്കി നില്‍ക്കുക. അയ്യയ്യേ.. മാനക്കേട്.. ഇതൊക്കെ സമുദായത്തിന് വലിയ മാനക്കേടാണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

  ബിജെപിയും കോണ്‍ഗ്രസും അല്ല

  ബിജെപിയും കോണ്‍ഗ്രസും അല്ല

  സഹായിക്കേണ്ടത് ബിജെപിയും കോണ്‍ഗ്രസും അല്ല, സഹായിക്കേണ്ടത് അരുമല്ല. സഹായിക്കേണ്ട അല്ലാഹുവാണ്. അല്ലാഹു വിചാരിച്ചാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ നാളെ ബില്ല് ഒഴിവാക്കിയെന്ന് പറയും. എന്തേ അത് പറഞ്ഞൂടേ.. അത് പൈക്കുട്ടികള്‍ റോഡില്‍ ഇറങ്ങിയാല്‍ നടക്കൂലയെന്നും മുത്തേടം പറയുന്നു.

  ഞങ്ങള്‍ക്ക് അറിയാം

  ഞങ്ങള്‍ക്ക് അറിയാം

  ഇതൊക്കെ ആരാ ഇവിടെ ചെയ്യണതെന്ന് ഞങ്ങള്‍ക്ക് അറിയാം. ചില അവസരങ്ങള്‍ മുതലെടുത്ത് സമുദായത്തിലേക്ക് വിഴുപ്പ് ഭണ്ഡങ്ങള്‍ ഇറക്കാന്‍ നോക്കിയാല്‍ സമസ്തയുടെ കുട്ടികള്‍ നോക്കി നില്‍ക്കില്ല. ഞങ്ങള്‍ക്ക് എല്ലാ സമരവും ഒരേസമയം നടത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം റഹ്മത്തുള്ള ഖാസിമി മുത്തേടത്തിന്‍റെ പരാമര്‍ശങ്ങള്‍ക്ക് െതിരെ ശക്തമായ വിമര്‍ശനമാണ് വിവിധ കോണുകള്‍നിന്ന് ഉയരുന്നത്.

  വീഡിയോ

  റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണം

  ജെഡിഎസിന് മനം മാറ്റം; ബിജെപിയെ നേരിടാന്‍ പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി ചേരണമെന്ന് ദേവഗൗഡ

  വോട്ടിങ് യന്ത്രത്തില്‍ തിരിമറി?; 'വൃത്തികെട്ട കളിയുടെ സൂത്രധാരന്‍ അമിത് ഷ', ആഞ്ഞടിച്ച് കോണ്‍ഗ്രസ്

  English summary
  Rahmathulla Qasimi Muthedam speech about women
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X