കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ പോയത് പൊല്ലാപ്പായി;രഹ്നയെ സമുദായത്തിൽ നിന്ന് പുറത്താക്കി,ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന്!

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് പ്രക്ഷോപങ്ങൾ നടക്കുന്നതിടെ ക്ഷേത്ര സന്ദർശനത്തിന് തയ്യാറായ രഹ്ന പാത്തിമയെ സമുദായത്തിൽ നിന്ന് പുറത്താക്കി. കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രഹ്‌ന ഫാത്തിമയേയും കുടുംബത്തേയും സമുദായത്തില്‍ നിന്നും പുറത്താക്കിയതായി ജമാ അത്ത് കൗണ്‍സില്‍ വ്യക്തമാക്കി.

<strong>മത-ആചാരങ്ങളിൽ കോടതി കൈകടത്താത്തതാണ് നല്ലതെന്ന് ഹൈക്കോടതി; നിരവധി ഭക്തർ കാത്തിരിക്കുന്ന ചടങ്ങ്...</strong>മത-ആചാരങ്ങളിൽ കോടതി കൈകടത്താത്തതാണ് നല്ലതെന്ന് ഹൈക്കോടതി; നിരവധി ഭക്തർ കാത്തിരിക്കുന്ന ചടങ്ങ്...

ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്ത രഹ്‌നയ്ക്ക് സമുദായത്തിന്റെ പേരുപയോഗിക്കാന്‍ അവകാശമില്ലെന്നും ജമാ അത്ത് കൗണ്‍സില്‍ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. സമൂഹത്തിന്റെ മത വികാരത്തെ വൃണപ്പെടുത്തിയ മുസ്‌ലിം നാമധാരിക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് മുന്നോട്ട് വെക്കുന്നുണ്ട്.

ഹൈന്ദവ ആചാരങ്ങൾക്ക് എതിരായി പ്രവർത്തിച്ചു

ഹൈന്ദവ ആചാരങ്ങൾക്ക് എതിരായി പ്രവർത്തിച്ചു


ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരായി ശബരിമലയില്‍ ദര്‍ശനത്തിനെത്തിന് പോയതാണ് രഹ്‌നയെ സമുദായത്തില്‍ നിന്നും പുറത്താക്കാന്‍ കാരണം. രഹ്ന ശബരിമലയിൽ സന്ദർശിക്കാനെത്തിയത് വൻ വിവാദത്തിലാക്കിയിരുന്നു. ബിജെപി നേതാവായ കെ സുരേന്ദ്രനുമായി രഹ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ശബരിമലയിൽ കയറാനെത്തിയത് ഒരു കലാപത്തന് ലക്ഷ്യം വെച്ചായിരുന്നെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

ആന്ധ്രയില്‍ നിന്നുള്ള മൊബൈല്‍ ജേണലിസ്റ്റ് കവിതയുംമലകയറുമ്പോൾ രഹ്നയ്ക്ക് ഒപ്പമുണ്ടായിരുന്നു. 80 പൊലീസുകാരുടെ സുരക്ഷയിലാണ് ഇവര്‍ മല കയറാൻ തയ്യാറായത്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ സെപ്റ്റംബര്‍ 30 ന് താന്‍ മലയ്ക്ക് പോകാന്‍ വ്രതമെടുത്തു തുടങ്ങിയെന്ന് കാണിച്ച് രഹന ഫേസ്ബുക്കില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ശബരിമല ഭക്തരുടെ രീതിയില്‍ കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ് നെറ്റിയില്‍ ഭസ്മം പൂശി, കഴുത്തിലും കൈകളിലും മാലയണിഞ്ഞുള്ള ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തത്.

കുട്ടികളെ മുന്നിൽ നിർത്തി പ്രതിഷേധം

കുട്ടികളെ മുന്നിൽ നിർത്തി പ്രതിഷേധം


എന്നാൽ പ്രതിഷേധം മുലം പതിനെട്ടാംപടി കയറാതെ രഹ്ന മടങ്ങുകയായിരുന്നു. കുട്ടികളെ മുന്നില്‍ കിടത്തിയത് കൊണ്ടാണ് പതിനെട്ടാം പടി കയറാതെ തിരിച്ചിറങ്ങിയത് എന്ന് രഹ്ന പിന്നീട് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പതിനെട്ടാം പടി കയറുന്നത് തടയാന്‍ കുട്ടികളെ നിലത്ത് കിടത്തി പീഡിപ്പിച്ചത് പല ചാനലുകളും കാണിച്ചില്ല. ഞങ്ങള്‍ എത്രസമയം ദര്‍ശനത്തിനായി കാത്ത് നിന്നാലും അത്രയും നേരം ആ പിഞ്ചുകുട്ടികള്‍ ആണ് പീഡിപ്പിക്കപെടുക എന്നത് കൊണ്ടാണ് പിന്മാറിയത്. കുട്ടികളെ അനാചാരങ്ങളുടെ പേരില്‍ പീഡിപ്പിച്ചവര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസ് എടുക്കണം എന്നും രഹ്‌ന ആവശ്യപ്പെട്ടിരുന്നു .

തന്ത്രിക്കെതിരെ കേസ്

തന്ത്രിക്കെതിരെ കേസ്


തന്ത്രിയും പൂജാരികളും പരികര്‍മികളും പൂജ നിറുത്തിവെച്ചു ലഹളക്കാര്‍ക്കൊപ്പം കൂടി എനിക്ക് പ്രസാദം നിഷേധിക്കുകയും ഞാന്‍ കയറിയാല്‍ അമ്പലം പൂട്ടി പോകും എന്നു ഭീക്ഷണി മുഴക്കുകയും എന്റേത് മുസ്ലീങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന പേരായതിനാല്‍ ഞാന്‍ മലക്ക് കയറിയതില്‍ മല അശുദ്ധമായെന്നും പമ്പ മുതല്‍ സന്നിധാനം വരെ പുണ്യാഹം തളിക്കണമെന്നും ആഹ്വാനം ചെയ്യുന്നതും നിങ്ങള്‍ ലൈവായി കണ്ടുകാണുമല്ലോ? ഇത്തരം ജാതി മത അയിത്ത ചിന്താഗതിയുമായി നടക്കുന്ന ഊളകളില്‍ നിന്ന് സ്വാമിയുടെ പ്രസാദം വാങ്ങാന്‍ എനിക്ക് തകല്പര്യമില്ലാഞ്ഞിട്ടു കൂടിയാണ് ഞാന്‍ തിരിച്ചുപോന്നത്. തന്ത്രിക്ക് എതിരെ കേസും കൊടുക്കുമെന്ന് അവർ അറിയിച്ചിരുന്നു.

പുരോഗമന മുന്നേറ്റങ്ങളിലെ സാന്നിധ്യം

പുരോഗമന മുന്നേറ്റങ്ങളിലെ സാന്നിധ്യം


അടുത്തകാലത്ത് കേരളത്തിലുണ്ടായ പുരോഗമന മുന്നേറ്റങ്ങളിലെല്ലാം രഹന ഫാത്തിമയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ചുംബനസമരവും കോഴിക്കോട് ഫറൂഖ് കോളജിലെ അധ്യാപകന്റെ സ്ത്രീവിരുദ്ധമായ വത്തക്കാ പരാമര്‍ശത്തെ തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധങ്ങളിലും രഹ്ന ഫാത്തിമയുടെ സാന്നിധ്യം ഉണ്ടായിരുന്നു. . സ്ത്രീകള്‍ ചെത്തിവച്ച വത്തക്കപോലെ തങ്ങളുടെ മാറിടം പ്രദര്‍ശിപ്പിക്കരുതെന്നായിരുന്നു ഫറൂഖ് കോളജ് അധ്യാപകന്റെ പരാമര്‍ശം. മാറ് തുറക്കല്‍ സമരം എന്ന് വിശേഷിപ്പിച്ച് പ്രതിഷേധത്തിന്റെ ഭാഗമായി ഫേസ്ബുക്കില്‍ വത്തക്കകള്‍കൊണ്ട് മാറ് മറച്ചും മാറിടം പൂര്‍ണ നഗ്നമാക്കിയും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തും ശ്രദ്ധേയയായി.

പുലി വേഷം...

പുലി വേഷം...

2016 ലാണ് പുരുഷന്മാര്‍ മാത്രം പുലിവേഷം കെട്ടുന്ന തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള പുലിക്കളിയില്‍ രഹന ആദ്യമായി ചരിത്രം സൃഷ്ടിച്ചത്. പകുതി നഗ്നമായ ശരീരത്തിലായിരുന്നു പുലിയുടെ ചിത്രം വരച്ചത്. ചരിത്രത്തില്‍ ആദ്യമായി തൃശൂര്‍ പുലിക്കളിയില്‍ പെണ്‍പുലിക്കളി സംഘം വേഷമിട്ടതും രഹനയുടെ നേതൃത്വത്തിലാണ്. തന്റെ ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചതിന് അവര്‍ മതവാദികളുടെ വധഭീഷണി നേരിട്ടിരുന്നു. മുസ്ലിം സ്ത്രീ ഇങ്ങനെയൊന്നും ചെയ്യരുതെന്നായിരുന്നു മതവാദികളുടെ ആവശ്യം.

English summary
Rahna Fathima banned from religion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X