Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല ദർശനത്തിനൊരുങ്ങി രഹ്‌ന ഫാത്തിമ!! ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് അപേക്ഷ

തിരുവനന്തപുരം : വീണ്ടും ശബരിമല കയറാനൊരുങ്ങി രഹ്ന ഫാത്തിമ. ദര്‍ശനത്തിന് സംരക്ഷ​ണം ആവശ്യപ്പെട്ട് രഹ്ന ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് അപേക്ഷ നല്‍കി. തന്‍റെ അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും ഉടന്‍ മറുപടി അറിയിക്കാമെന്നും കമ്മീഷ്ണറുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ടെന്ന് രഹ്ന പറഞ്ഞു.

 rehnafathimane-

നവംബര്‍ 26 ന് തന്‍റെ ജന്‍മദിനമാണ്. അന്നാണ് മാലയിടാന്‍ തിരുമാനിച്ചിരിക്കുന്നത്. ഇത്തവണ കുടുംബത്തോടൊപ്പം പോകാനാണ് പദ്ധതി. കമ്മീഷ്ണറുടെ ഓഫീസില്‍ നിന്നും ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ തിരുമാനമെടുക്കുമെന്നും രഹ്ന പറഞ്ഞു.

താന്‍ ഭക്തരുടെ എതിര്‍പ്പുകളെ ഭയപ്പെടുന്നില്ല. നിയമ വ്യവസ്ഥിതിക്ക് അനുസരിച്ചാണ് ശബരിമലയില്‍ പോകാന്‍ ഒരുങ്ങുന്നത്. ഇത്തവണ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രഹ്ന പറഞ്ഞു. കഴിഞ്ഞ മണ്ഡലകാലത്തും ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ രഹ്ന ഫാത്തിമ മല കയറാന്‍ എത്തിയിരുന്നു. ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്ക്കൊപ്പമായിരുന്നു ഇവര്‍ മല കയറാന്‍ എത്തിയത്. പോലീസ് ഇവര്‍ക്ക് സുരക്ഷയും നല്‍കിയിരുന്നു.

എന്നാല്‍ പതിനെട്ടാം പടിക്ക് മുന്നിലെ നടപന്തലില്‍ വെച്ച് ഇവരെ പ്രതിഷേധകര്‍ തടഞ്ഞു. തുടര്‍ന്ന് മലകയറാതെ രഹ്ന മടങ്ങുകയായിരുന്നു. പിന്നീട് മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തി എന്ന പരാതിയില്‍ രഹ്ന അറസ്റ്റിലായി. സംഭവത്തെ തുടര്‍ന്ന് രഹ്ന ജോലി ചെയ്യുന്ന ബിഎസ്എന്‍എല്‍ ഇവരെ സസ്പെന്‍റ് ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+