കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മൺസൂൺ നൈറ്റ്2' വെന്ന വിവാദ പരിപാടിയില്‍ രാഹുല്‍ ഈശ്വറും! ഫേസ്ബുക്ക് പോസ്റ്റുമായി രഹ്ന ഫാത്തിമ

  • By Aami Madhu
Google Oneindia Malayalam News

ശബരിമല ചവിട്ടാനെത്തിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ വിമർശിച്ച രാഹുൽ ഈശ്വർ രഹ്ന ഫാത്തിമ പങ്കെടുത്ത വിവാദമായ 'മൺസൂൺ നൈറ്റ്2'വിൽ പങ്കെടുത്തെന്നതിന്‍റെ ചിത്രങ്ങള്‍ പുറത്ത്. രഹ്ന ഫാത്തിമ തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ രാഹുലിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

'ഗജ'ചുഴലിക്കാറ്റ് വൈകീട്ടോടെ കേരളത്തില്‍! ഇടുക്കി അടക്കം നാല് ജില്ലകള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്'ഗജ'ചുഴലിക്കാറ്റ് വൈകീട്ടോടെ കേരളത്തില്‍! ഇടുക്കി അടക്കം നാല് ജില്ലകള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

രണ്ട് വര്‍ഷം മുന്‍പ് എറണാകുളത്തെ ഒരു ദ്വീപില്‍ നടന്ന ബീച്ച് വെയര്‍ ഫാഷന്‍ ഷോയില്‍ ഉദ്ഘാടനത്തിനെത്തിയത് രാഹുല്‍ ഈശ്വറാണെന്നും രഹ്ന വെളിപ്പെടുത്തുന്നു. തന്‍റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് രഹ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം താനാണ് ഉദ്ഘാടകന്‍ എന്ന് പറയരുതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞതായും രഹ്ന പറയുന്നു. രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 'മെയിലച്ചൻ'മാർ

'മെയിലച്ചൻ'മാർ

ഞാൻ ബിക്കിനി വരെ ഇട്ടു മോഡലിംഗ് ചെയ്യുന്നു, ശരീരം കാണിക്കുന്നു, 'ഫെമിനിച്ചി' ആണ് എന്നെല്ലാം ആണല്ലോ രാഹുൽ ഈശ്വർ അടക്കമുള്ള 'മെയിലച്ചൻ'മാർ പലരും എന്നെ പോലെ ഉള്ളവർക്ക് ശബരിമലയിൽ പ്രവേശിക്കാൻ അർഹത ഇല്ല എന്നു പറയാൻ കാരണം ആയി പറയുന്നത്.

 വിവാദം ഉണ്ടാക്കുന്നു

വിവാദം ഉണ്ടാക്കുന്നു

കള്ളനും കൊലപാതകിയും ബലാൽസംഗിയും അക്രമികളും രാഹുലിനെ പോലുള്ള വർഗീയത പരത്തുന്നവരും വ്രതം എടുക്കാതെയും ദീക്ഷവെക്കാതെയും അവിടെ ഭക്തരെ ആക്രമിക്കാനും തെറിവിളിക്കാനും കൊലവിളിക്കാനും കല്ലെറിയനും മൂത്രം ഒഴിച്ചു ക്ഷേത്രം ആശുദ്ധമാക്കാനും കയറുമ്പോൾ ആണ് ഞാൻ വീട്ടിൽ കോണകമാണോ ബിക്കിനി ആണോ ധരിക്കുന്നത് എന്നു നോക്കി വിവാദം ഉണ്ടാക്കുന്നതും അയ്യപ്പന്റെ ബ്രഹ്മചര്യതത്തെ കുറിച്ചു വ്യാകുലപ്പെടുന്നതും .

 എത്രപേര്‍ക്ക് അറിയാം

എത്രപേര്‍ക്ക് അറിയാം

എന്നാൽ ഞാൻ 2വർഷം മുൻപ് പങ്കെടുത്തു വിവാദമായ എറണാകുളത്തെ ഒരു ദ്വീപിൽ വെച്ചു നടന്ന 'മൺസൂൺ നൈറ്റ്2' എന്ന ബീച്ച് വെയർ ഫാഷൻ ഷോ ഉൽഘാടനം ചെയ്തത് രാഹുൽ ഈശ്വർ ആണെന്ന് എത്രപേർക്ക് അറിയാം? അന്ന് ഒരു ചാനലുകാർ ആ ഷോയെ പറ്റി വാർത്തക്ക് വേണ്ടി വളരെ മോശമായി അവിടെ നിശാപാർട്ടിയും നഗ്ന നൃത്തവും കഞ്ചാവ് വിൽപനയും വാണിഭവുമാണ് നടന്നത് എന്നരീതിയിൽ പ്രചരിപ്പിക്കുകയും സത്യാവസ്ഥ ബോധിപ്പിക്കാൻ ഞങ്ങൾക്ക് പത്രസമ്മേളനം നടത്തേണ്ടിയും വന്നു.

 ഫോണില്‍ വിളിച്ച് പറഞ്ഞു

ഫോണില്‍ വിളിച്ച് പറഞ്ഞു

അന്ന് ഉൽഘാടനം ചെയ്ത രാഹുൽ ഈശ്വർ എന്റെ സുഹൃത്തിന്റെ ഫോണിൽ എന്നെ വിളിച്ചു പറഞ്ഞത് അദ്ദേഹമാണ് ആ പ്രോഗ്രാം ഉൽഘാടനം ചെയ്തതെന്ന് പറയരുതെന്നും മറ്റുമാണ്.കൂടാതെ എങ്ങനെ മീഡിയ ശ്രദ്ധ ആകർഷിക്കാം എങ്ങനെ കോണ്ട്രവേഴ്സി ആക്കാം എന്നതിന് വിശദമായ കളാസും തന്നു.

 അനുകൂലമായി

അനുകൂലമായി

വിവാദമായൽ ചാനൽ ചർച്ചയിൽ അദ്ദേഹത്തെ വിളിക്കുമെന്നും അപ്പോൾ ഞങ്ങൾക്ക് അനുകൂലമായി വിഷയം തിരിച്ചെടുക്കാം എന്നുമൊക്കെ ആണ് പറഞ്ഞോണ്ടിരുന്നത്. പിന്നെയും എന്തൊക്കെയോ ബ്ലാബ്ളാ ബ്ലാ.... കോൾ റിക്കോർഡ് തപ്പി എടുക്കട്ടെ 😊

 ജനം ടിവിയില്‍

ജനം ടിവിയില്‍

തന്റെ ഇരട്ടത്താപ്പും വ്യാജ അയ്യപ്പ ഭക്തിയും മീഡിയ അറ്റൻഷൻ കിട്ടാൻ വിവാദമുണ്ടാക്കലും വർഗീയ വിഷം പരത്തലും എല്ലാം പൊളിച്ചു കയ്യിൽ തരുന്നുണ്ട്.
പിന്നീട് എന്നെ പുള്ളി നേരിട്ട് വിളിക്കുന്നത് മാറുതുറക്കൽ പ്രതിഷേധം നടന്ന അവസരത്തിൽ റിപ്പബ്ലിക് ടിവിയിൽ ബൈറ്റ് കൊടുക്കണം എന്ന് ആവശ്യപ്പെടാൻ ആണ്.

 കൊടുത്തില്ല

കൊടുത്തില്ല

'ജനം' പോലെ എന്റെ രാഷ്ട്രീയത്തിന് ചേരാത്ത നുണ പ്രചരിപ്പിക്കുന്ന ചാനൽ ആയതിനാലും എന്റെ പേര് വെച്ചു മുസ്‌ലീം യുവതി മുസ്‌ലീം വത്തക്ക പ്രൊഫസർക്കെതിരെ മാറുതുറന്നു എന്നരീതിയിൽ വർഗീയ വല്കരിക്കും എന്നതിനാലും അന്ന് അവർക്ക് ബെറ്റ് കൊടുത്തില്ല.

 ചാനലുകളില്‍

ചാനലുകളില്‍

പിന്നീട് രാഹുലിനെ കാണുന്നത് ശബരിമല വിഷയത്തിൽ എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു അവന്റെ അമ്മൂമ്മക്ക് കൊടുക്കാത്ത പ്രൊട്ടക്ഷൻ അഭിസാരികയായ എനിക്ക് തന്നു എന്ന രീതിയിൽ ചാനലുകളിൽ കത്തികയറുന്നത് കണ്ടപ്പോൾ ആണ്.

 മൗലീകവകാശം

മൗലീകവകാശം

എടോ മ..മ...മത്തങ്ങ തലയാ... നീയും, ഞാൻ ശബരിമല കയറിയതിന് പുണ്യാഹം തളിക്കണം എന്നുപറഞ്ഞ 5000രൂപ വാങ്ങി സ്‌ത്രീകളെ ശബരിമലക്ക് കൊണ്ട് പോയിട്ടുള്ള തന്റെ അമ്മാവൻ കണ്ടൻ രാജീവനും (പേര് അത്രേം മതി അതികം ര് ര് ഡെക്കറേഷൻ ഒന്നും വേണ്ട) ഒന്ന് മനസിലാക്കിക്കോ ഞാൻ അവിടെ എത്തിയത് ഭരണഘടന എനിക്ക് നൽകിയിട്ടുള്ള മൗലീകവകാശം വെച്ചാണ് അപ്പോൾ എന്റെ ജീവന് പ്രൊട്ടക്ഷൻ തരേണ്ട ബാധ്യത സർക്കാരിന് ഉണ്ട്.

 പരിഗണന

പരിഗണന

നീയും നിന്റെ അമ്മയും അമ്മൂമ്മയും സംബന്ധകാരിയും പരിവാരങ്ങളും വന്നത് കോടതി അലക്ഷ്യവും ഭരണഘടനാ വിരുദ്ധവും ആയി മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കാനും വർഗീയത പരത്താനും ആണ് ,അതിനാൽ ടാർപോളിൻ ഷീറ്റിൽ പൊതിഞ്ഞു കൊണ്ട് പോയതും ജാമ്യം കിട്ടിയതും തന്നെ നിനക്ക് തന്ന അതിക പരിഗണന ആണ്.

സ്ത്രീകള്‍ ശബരിമലയില്‍ എത്തുക ആദ്യ മൂന്ന് ദിനങ്ങളില്‍? രജിസ്റ്റര്‍ ചെയ്ത സ്ത്രീകള്‍ക്ക് ഭീഷണിസ്ത്രീകള്‍ ശബരിമലയില്‍ എത്തുക ആദ്യ മൂന്ന് ദിനങ്ങളില്‍? രജിസ്റ്റര്‍ ചെയ്ത സ്ത്രീകള്‍ക്ക് ഭീഷണി

English summary
rahna fathimas facebook post about rahul eeswar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X