കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഈശ്വര്‍ തന്ത്രികുടുംബാംഗമല്ല; രാഹുലിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രി കുടുംബം

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നുള്ള ആവശ്യത്തോട് ആദ്യം ഘട്ടം മുതല്‍തന്നെ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. ഒടുവില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയില്‍ നിന്ന് വിധിയുണ്ടായെങ്കിലും വിധിക്കെതിരെ പരസ്യമായി രംഗത്ത് വരികയും പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തിരുന്നു രാഹുല്‍ ഈശ്വര്‍.

<strong>സഭയിലെ രണ്ടാമത്തെ ബിജെപി അംഗമാവാന്‍ സുരേന്ദ്രന്റെ നീക്കം; കേസില്‍ വിജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസം</strong>സഭയിലെ രണ്ടാമത്തെ ബിജെപി അംഗമാവാന്‍ സുരേന്ദ്രന്റെ നീക്കം; കേസില്‍ വിജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസം

തുലാമാസ പൂജകള്‍ക്കായി നടതുറന്ന ദിവസം നിലയ്ക്കലിലും പരിസര പ്രദേശങ്ങളിലും നടന്ന പ്രതിഷേധ സമരങ്ങല്‍ അക്രമങ്ങളിലേക്ക് കടന്നപ്പോള്‍ രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹം ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും ഇന്ന് രാഹുലിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് രാഹുലിനെ തള്ളിപ്പറഞ്ഞുകൊണ്ട് തന്ത്രികുടംബം തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.

രാഹുല്‍ ഈശ്വറിനെ തള്ളി

രാഹുല്‍ ഈശ്വറിനെ തള്ളി

ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരെ സമരം നടത്തുന്ന രാഹുല്‍ ഈശ്വറിനെ പത്രക്കുറിപ്പിലൂടെ തള്ളിപ്പറഞ്ഞാണ് താഴ്മണ്‍ തന്ത്രികുടംബം രംഗത്ത് എത്തിയിരിക്കുന്നത്..

തന്ത്രികുടംബവുമായി ഒരു ബന്ധവുമില്ല

തന്ത്രികുടംബവുമായി ഒരു ബന്ധവുമില്ല

വിധി പ്രകാരം രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടര്‍ച്ചാവകാശവുമില്ലെന്നും തന്ത്രി കുടംബും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ദേവസ്വംബോര്‍ഡുമായി നല്ല ബന്ധ

ദേവസ്വംബോര്‍ഡുമായി നല്ല ബന്ധ

സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ല. ദേവസ്വംബോര്‍ഡുമായി നല്ല ബന്ധത്തിലാണ് തന്ത്രികുടുംബം. അങ്ങനെയാണ് ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കും.

മുഖ്യമന്ത്രിയുടെ നിലപാട്

മുഖ്യമന്ത്രിയുടെ നിലപാട്

പത്തനംതിട്ടയില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ പ്രസംഗം വേദനയുണ്ടാക്കുന്നതാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. തെറ്റിദ്ധാരണ മൂലമാകാം മുഖ്യമന്ത്രി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് ഞങ്ങള്‍ വിചാരിക്കുന്നു.

ഞങ്ങള്‍ ആഗ്രഹിക്കുന്നത്

ഞങ്ങള്‍ ആഗ്രഹിക്കുന്നത്

സര്‍ക്കാരുമായോ ദേവസ്വംബോര്‍ഡുമായോ യാതൊരു വിയോജിപ്പുമില്ല. ഭക്തജനങ്ങളുടെ ഐശ്വര്യമാണ് ഞങ്ങളുടെ ലക്ഷ്യം. സന്നിധാനം സമാധാനത്തിന്റെയും ഭക്തിയുടെയും സ്ഥാനമായി നിലനിര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

 ഒന്നും സംഭവിക്കാന്‍ പാടില്ല

ഒന്നും സംഭവിക്കാന്‍ പാടില്ല

അവിടെ കളങ്കിതമായ ഒന്നും സംഭവിക്കാന്‍ പാടില്ല.' അയ്യപ്പസന്നിധിയുടെ മഹത്വം കാത്തുസൂക്ഷിയ്ക്കാന്‍ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയുമാണ് വേണ്ടതെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു

ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്

ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്

അതേ സമയം രക്തം ചിന്തിപ്പോലും ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയാനായി പ്ലാന്‍ ബി കരുതിയിരുന്നുവെന്ന് എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് രാഹുല്‍ ഈശ്വറിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

കലാപത്തിന് ആഹ്വാനം

കലാപത്തിന് ആഹ്വാനം

കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ പോലീസ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം നന്ദാവനത്തെ ഫ്‌ലാറ്റില്‍ നിന്നുമാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കൊച്ചി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രാജ്യദ്രോഹക്കുറ്റം

രാജ്യദ്രോഹക്കുറ്റം

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ കൈമുറിച്ച് ചോര വീഴ്ത്തി നടയടയ്ക്കാന്‍ പദ്ധതിയിട്ടിരുന്നതായും ഇതിനായി ഇരുപതോളം പേര്‍ സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട പരാമര്‍ശമാണ് രാഹുല്‍ ഈശ്വര്‍ നടത്തിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

തിരുത്തുമായി രാഹുല്‍ ഈശ്വ

തിരുത്തുമായി രാഹുല്‍ ഈശ്വ

പരാമര്‍ശം വിവാദമായതോടെ തിരുത്തുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത് എത്തിയിരുന്നു. രക്തം ചിന്തി സ്ത്രീ പ്രവേശനം തടയാന്‍ ചിലര്‍ നിന്നിരുന്നുവെന്നും എന്നാല്‍ താന്‍ ഇടപെട്ട് ഇത് തടയുകയായിരുന്നുവെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം.

English summary
rahul doesnot belong to thazhaman thanthri dynasty says thanthri family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X