'പെൺകുട്ടിയുടെ ഭർത്താവ് അക്കാര്യം കൺഫേം ചെയ്തു,ഓഡിയോ പുറത്ത് വിടേണ്ടെന്ന് പറഞ്ഞു'; രാഹുൽ ഈശ്വർ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരി പറയുന്നത് പച്ചക്കള്ളമാണെന്ന ആരോപണവുമായി രാഹുൽ ഈശ്വർ. നാല് ദിവസം മാത്രമേ ഭർത്താവിനൊപ്പം കഴിഞ്ഞുള്ളൂ എന്ന് പറയുന്നത് കള്ളമാണെന്നും ആ പെൺകുട്ടി വിവാഹിതയായിരിക്കുമ്പോൾ തന്നെയാണ് രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധം സ്ഥാപിച്ചതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു. യുട്യൂബ് വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം
' ഞാൻ ആ പെൺകുട്ടിയുടെ ഭർത്താവിനെ വിളിച്ചു. ഓഡിയോ പുറത്തുവിട്ടോട്ടെയെന്ന് ചോദിച്ചപ്പോൾ ഇപ്പോൾ വേണ്ടെന്ന് പറഞ്ഞു. അതിന് മാനസികമായി തയ്യാറല്ലെന്ന് അറിയിച്ചു. അതാണ് മാന്യതയും മര്യാദയും. നാല് ദിവസമേ കല്യാണം കഴിഞ്ഞിട്ട് ഒരുമിച്ച് ഉണ്ടായിട്ടുള്ളൂ എന്നുള്ളത് പച്ചകള്ളമാണ്. എന്തൊരു കള്ളമാണ്, ഒരു മാസത്തിൽ കല്യാണം ഒഴിയാൻ എന്താ മുറി വല്ലതുമാണോ കല്യാണം.

ഡിവോഴ്സ് ആയിഎന്ന് പറയാൻ പറ്റില്ല, ആൾക്കാർ വീണ്ടും ചോദ്യം ചെയ്യും. അപ്പോൾ ആരോ പറഞ്ഞു കൊടുത്തിരിക്കുന്നതാണ് അവിടെയും ഇവിടെയും തൊടാതെ സംസാരിച്ചാൽ മതിയെന്ന്. ഇപ്പോഴും ഇവർ ഡിവോഴ്സ്ഡ് ആയിട്ടില്ല. പച്ചകള്ളം പറയുകയാണ്, കാരണം ഭർത്താവ് അത് കൺഫേം ചെയ്തു. തീവ്ര ഫെമിനിസ്റ്റുകളും ഒരു വലിയ മാധ്യമപ്പടയും രാഹുലിനെതിരെ വലിയൊരു ക്യാമ്പയിൻ കൊണ്ടുവന്നു, എന്നാൽ പെൺകുട്ടി കല്യാണം കഴിച്ചതാണ് എന്ന് ഞാൻ ചാനലുകളിൽ കയറി പറഞ്ഞപ്പോൾ അവരുടെ മുന ഒടിഞ്ഞ് അത് ഇല്ലാതായി.
ഇനി അതിനെ മറികടക്കാനാണ് പറയുന്നത്, അങ്ങനെയൊന്നുമല്ല നാലു ദിവസമായിരുന്നു കല്യാണം, ഒരു മാസം കഴിഞ്ഞ് കല്യാണം ഒഴിഞ്ഞുഎന്ന് .ഒഴിയുക എന്ന ഒരു പരിപാടി ഇല്ല, രണ്ടാമത്തെ പോയിന്റ് ഈ ഇതുവരെ ഇവർ ഡിവോഴ്സ്ഡ ആയിട്ടില്ല. ഡിവോഴ്സ് ആയെങ്കിൽ പേപ്പേഴ്സ് കാണിക്കട്ടെ.
കല്യാണത്തിൽ ഇരിക്കുമ്പോൾ തന്നെയാണ് രാഹുൽ മാങ്കൂട്ടത്തിലുമായി ഈ പെൺകുട്ടി അങ്ങോട്ട് വിളിച്ച് ബന്ധം സ്ഥാപിച്ചു എന്ന് വരുമ്പോൾ ഈ പെൺകുട്ടിയുടെ പ്രവൃത്തിക്കെതിരെ ചോദ്യം വരും. ആ ചോദ്യങ്ങളെ മറക്കാനുള്ള വളഞ്ഞ വഴിയാണ് ഇത്. ഈ വ്യാജ അതിജീവിതയെ പുറകിൽ നിന്ന് കളിപ്പിക്കുന്നവർ ചെയ്യുന്നതിന്റെ ലക്ഷ്യം എന്താണെന്ന് വളരെ ക്ലിയർ അല്ലേ. ഈ വ്യാജ അതിജീവിത രാഹുൽ മാങ്കൂട്ടത്തിനെ കുടുക്കാൻ നോക്കുകയാണ്.
മനോരമ അടക്കം നാലു ദിവസമേ കല്യാണം ഉണ്ടായിരുന്നുള്ളൂ പിന്നീട് കല്യാണം ഒഴിഞ്ഞു എന്നൊക്കെ പറയുന്നുണ്ട്. അങ്ങനെ കല്യാണം ഒഴിയുന്ന ഒരു പരിപാടിയല്ല. ഇപ്പോഴും ഡിവോഴ്സ്ഡ് അല്ല ,ആ പയ്യന്റെ റെക്കോർഡിങ് അടക്കം എന്റെ കൈയ്യിൽ ഉണ്ട്. അത് വെളിയിൽ വിടുന്നില്ല. അദ്ദേഹത്തിന്റെ പെർമിഷൻ കിട്ടാതെ ഞാൻ വെളിയിൽ വിടില്ല. രാഹുൽ മാങ്കൂട്ടത്തിന്റെ വാട്സ്ആപ്പ് ചാറ്റ് വെച്ച് രാഹുൽ മാങ്കൂട്ടത്തിനെ ഈ പെൺകുട്ടി ചതിച്ചതുപോലെ രാഹുൽ ഈശ്വർ ചെയ്യില്ല. കാര്യം നമ്മൾ മാന്യതയിലും മര്യാദയിലും ധർമ്മത്തിലും വിശ്വസിക്കുന്നവരാണ്. നമ്മൾ സത്യത്തിനു വേണ്ടി പോരാടുമ്പോഴും സത്യത്തിന്റെ വഴിയിലെ പോരാടുകയുള്ളൂ, നിയമത്തിന്റെ വഴിയിലേ പോരാടുകയുള്ളൂ. നിയമം അനുശ്വാസിക്കാത്ത ഒരു കാര്യം ചെയ്യില്ല.
ഇരയെന്നും അതിജീവിതയെന്നും വിളിച്ച് പരാതിക്കാരിയെ ഗ്ലോറിഫൈ ചെയ്യണ്ട. സന്ദീപ് ജി അടക്കമുള്ളവർ മുന്നോട്ട് വന്ന് യഥാർത്ഥത്തിൽ നാലു ദിവസം ആയിരുന്നില്ല കല്യാണമെന്നും ഈ പെൺകുട്ടി കള്ളം പറയുകയാണെന്നും പറയണം. അങ്ങ് കോൺഗ്രസിന്റെ പൊസിഷൻ എടുത്താൽ മതി. കോൺഗ്രസ് ഇപ്പോൾ എടുത്തിരിക്കുന്ന ഒരു പൊസിഷൻ അതിനൊന്നും പ്രശ്നമില്ല. പക്ഷേ പച്ച കള്ളം പറഞ്ഞു കൂടെയുള്ള ഒരുത്തനെ കൊത്തി പറിക്കാൻ നമ്മൾ ഇട്ടുകൊടുക്കരുത്. അത് നമ്മുടെ ധാർമികതക്ക് എതിരാണ്. അത് നമ്മുടെ സംസ്കാരത്തിനും നിയമത്തിനും സത്യത്തിനും എതിരാണ്.












Click it and Unblock the Notifications