കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താന്‍ തന്ത്രി ആകും എന്ന പേടി പലര്‍ക്കും ഉണ്ട്; തനിക്ക് ആ സ്ഥാനം വേണ്ട, നിലപാട് വ്യക്തമാക്കി രാഹുല്‍

Google Oneindia Malayalam News

ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരായ സമരം നടത്തുന്ന രാഹുല്‍ ഈശ്വറിന് കനത്ത തിരിച്ചടി നല്‍കികൊണ്ടായിരുന്നു തന്ത്രികുടുംബാംഗങ്ങള്‍ ഇന്നലെ പത്രക്കുറിപ്പ് ഇറക്കിയത്. വിധി പ്രകാരം രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടര്‍ച്ചാവകാശവുമില്ലെന്നും തന്ത്രി കുടംബും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

<strong>ഡിസ്‌കോ കളിച്ച് നടക്കുന്ന മുസ്ലിം പെണ്‍കുട്ടിയെ മലകയറ്റിയാണോ കോടതി വിധി നടപ്പിലാക്കേണ്ടത്</strong>ഡിസ്‌കോ കളിച്ച് നടക്കുന്ന മുസ്ലിം പെണ്‍കുട്ടിയെ മലകയറ്റിയാണോ കോടതി വിധി നടപ്പിലാക്കേണ്ടത്

മുഖ്യമന്ത്രിയെ പേടിച്ചിട്ടാണോ ഇപ്പോഴത്തെ ഈ പത്രക്കുറിപ്പും തന്നെ തള്ളിപ്പറയുലുമെന്നായിരുന്നു വാര്‍ത്താകുറിപ്പിനോടുള്ള രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. തനിക്കെതിരായി പത്രക്കുറിപ്പ് ഇറക്കിയി തന്ത്രി മോഹനരര് കണ്ഠരര്‍ക്കെതിരെ വീണ്ടും ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍..

പത്രക്കുറിപ്പ്

പത്രക്കുറിപ്പ്

ഇന്നെ വൈകിട്ടായിരുന്നു രാഹുല്‍ ഇശ്വറിനെതിരെ തന്ത്രികുടുംബം പത്രക്കുറിപ്പ് ഇറക്കിയത്. തന്ത്രികുടംബവുമായി രാഹുലിന് യാതൊരു ബന്ധവുമില്ലെന്ന്് പറഞ്ഞിതിന് പുറമെ അദ്ദേഹത്തിന്റെ പ്ലാന്‍ ബി പരാമര്‍ശത്തേയും തന്ത്രി കുടംബം തള്ളിയിരുന്നു.

സന്നിധാനത്തിന്റെ ശുദ്ധി

സന്നിധാനത്തിന്റെ ശുദ്ധി

സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ല. ദേവസ്വംബോര്‍ഡുമായി നല്ല ബന്ധത്തിലാണ് തന്ത്രികുടുംബം. അങ്ങനെയാണ് ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കും എന്നായിരുന്നു തന്ത്രി കുടംബത്തിന്റെ നിലപാട്.

തന്ത്രി കുടുംബാംഗം എന്ന നിലയിലല്ല

തന്ത്രി കുടുംബാംഗം എന്ന നിലയിലല്ല

എന്നാല്‍ തന്ത്രി കുടുംബാംഗം എന്ന നിലയിലല്ല ശബരിമല പ്രശ്‌നത്തില്‍ ഇടപെട്ടതെന്ന് രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിക്കുയാണ്. താന്‍ തന്ത്രി ആകും എന്ന പേടി പലര്‍ക്കും ഉണ്ട്. തനിക്ക് ആ സ്ഥാനം വേണ്ട. വിശ്വാസത്തിനു വേണ്ടി പോരാടുന്ന വ്യക്തി മാത്രമാണ് താന്‍ എന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെടുന്നു.

നിരാശ ഇല്ല

നിരാശ ഇല്ല

തന്ത്രി കുടുംബം തള്ളിപ്പറഞ്ഞതില്‍ നിരാശ ഇല്ല. തന്ത്രി കുടുംബാംഗം എന്ന രീതിയില്‍ അല്ല. സാധാരണക്കാരനായ അയ്യപ്പഭക്തന്‍ എന്ന നിലയില്‍ ആണ് താന്‍ ശബരിമല വിഷയത്തില്‍ ഇടപെട്ടത്. തനിക്കു മുഖ്യമന്ത്രിയെ ഭയം ഇല്ല, മറ്റു ചിലര്‍ക്ക് ഭയമുള്ളതു കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

യുവതി പ്രവേശനം

യുവതി പ്രവേശനം

തന്ത്രി കണ്ഠരര് മോഹനരും രാജീവരും മോഹനരുടെ സഹോദരി മല്ലിക നമ്പൂതിരിയും മകന്‍ രാഹുല്‍ ഈശ്വറും ശബരിമല യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധിയെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ ഭാഗത്തുനിന്ന് യോജിച്ചുള്ള ഒരു പ്രതിഷേധ പരിപാടികള്‍ ഇതുവരെ ഉണ്ടായിട്ടില്ല.

പുരുഷന്മാരുടെ മക്കള്‍ക്ക്

പുരുഷന്മാരുടെ മക്കള്‍ക്ക്

കുടുംബത്തില്‍ പുരുഷന്മാരുടെ മക്കള്‍ക്കാണ് താന്ത്രികാവകാശം. ആ അവകാശവും സ്ഥാനവും നേടിയെടുക്കാനും കുടുംബത്തിന്റെ പേര് ഉപയോഗിക്കാനും രാഹുല്‍ ശ്രമിക്കുന്നുവെന്ന ആരോപണം മറുപക്ഷത്തിനുണ്ട്. രാഹുല്‍ ഈശ്വര്‍ നടത്തുന്ന പ്രത്യക്ഷ സമരങ്ങളോടും തന്ത്രികുടുംബത്തിന് യോജിപ്പില്ല.

മീ ടു ആരോപണം

മീ ടു ആരോപണം

ഇതിനിടെ തനിക്കെതിരെ ഉയര്‍ന്ന മീ ടു ആരോപണത്തിന് മറുപടിയുമായി നേരത്തെ രാഹുല്‍ ഈശ്വര്‍ രംഗത്ത് എത്തിയിരുന്നു. മീ ടു ആരോപണത്തിന്റെ ഭാഗമായി തനിക്കെതിരെ ആരോ അനോണിമസ് ആയി ആരോപണം ഉന്നയിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഏതോ സുഹൃത്തിന് ഒരു ദുരനുഭവം അവരോട് തുറന്നു പറയുകയായിരുന്നു

പിന്തുണയ്ക്കുന്ന വ്യക്തി

പിന്തുണയ്ക്കുന്ന വ്യക്തി

മീ ടു മൂവ്‌മെന്റിനെ ചില അഭിപ്രായ വ്യത്യാസങ്ങളോടെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ വ്യാജ ആരോപണങ്ങള്‍, ഫെമിനിസ്റ്റ് ഗൂഡാലോചനകള്‍, രാഷ്ട്രീയ പ്രേരിതമായവ എന്നിവ മീ ടു മൂവ്‌മെന്റിന്റെ ക്രെഡിബിളിറ്റിയെ തന്നെ തകര്‍ക്കുകയാണ്. എനിക്കെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത് 15 വര്‍ഷം മുന്‍പേ നടന്നെന്ന് പറയുന്ന ഒരു കാര്യമാണ്.

തളളികളയുകയാണ്

തളളികളയുകയാണ്

2003-2004 കാലത്താണെന്നാണ് ആരോപണം ഉന്നയിച്ചയാള്‍ പറയുന്നത്.ഏത് വര്‍ഷമാണെന്ന് പോലും ആരോപണം ഉന്നയിച്ചയാള്‍ക്ക് ഉറപ്പില്ല. അപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയമായി എതിര്‍ ആശയം വെച്ച് പുലര്‍ത്തുന്നവരെ കുടുക്കാന്‍ വേണ്ടി ഉപയോഗിക്കുമ്പോഴാണ് അതിന്റെ വിശ്വാസ്യത നഷ്ടമാകുന്നത്. അതുകൊണ്ട് തന്നെ മീ ടൂ മൂവ്‌മെന്റിനെ പൂര്‍ണമായി പിന്തുണച്ച് കൊണ്ട് തന്നെ മീ ടു ആരോപണത്തെ പൂര്‍ണമായി തളളികളയുകയാണെന്നുമായിരുന്നു അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്.

English summary
rahul easwar against tantri family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X