കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് നിരോധിക്കണം, പേടിച്ചോടാന്‍ തന്നെ കിട്ടില്ലെന്ന് രാഹുല്‍ ഈശ്വര്‍

  • By Sruthi K M
Google Oneindia Malayalam News

ഹിന്ദു പാര്‍ലിമെന്റ് സെക്രട്ടറിയും ടിവി അവതാരകനുമായ രാഹുല്‍ ഈശ്വര്‍ തന്റെ കാര്‍ തല്ലി തകര്‍ത്തതിനെതിരെ പ്രതികരിച്ചു. ഇതു അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണെന്നാണ് രാഹുല്‍ പ്രതികരിച്ചത്. ബീഫ് നിരോധിക്കണമെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അക്രമികള്‍ രാഹുലിന്റെ കാര്‍ തല്ലി തകര്‍ത്തത്.

യുവജന ക്ഷേമ ബോര്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ കായംകുളത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഒരു കൂട്ടം ആളുകള്‍ കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഇതിനെതിരെ രാഹുല്‍ ഫേസ്ബുക്കിലൂടെ ആഞ്ഞടിച്ചു.

ബീഫ് ഫെസ്റ്റില്‍ പങ്കെടുക്കണം

ബീഫ് ഫെസ്റ്റില്‍ പങ്കെടുക്കണം

ബീഫ് ഫെസ്റ്റിനോട് അനുകൂലിച്ചില്ലെങ്കില്‍ തന്നെ അക്രമിക്കുമെന്ന് പറഞ്ഞിരുന്നെന്ന് രാഹുല്‍ പറയുന്നു.

അഭിപ്രായ സ്വാതന്ത്ര്യം

അഭിപ്രായ സ്വാതന്ത്ര്യം

ഓരോരുത്തര്‍ക്കും അഭിപ്രായ സ്വതന്ത്ര്യമുണ്ടെന്ന് രാഹുല്‍ പറയുന്നു. തന്റെ അഭിപ്രായം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. പേടിച്ചോടാന്‍ തന്നെ കിട്ടില്ലെന്നും രാഹുല്‍ പറയുന്നു.

ബീഫ് നിരോധിക്കണം

ബീഫ് നിരോധിക്കണം

ബീഫ് നിരോധിക്കണമെന്ന് മുന്‍പ് രാഹുല്‍ പറഞ്ഞിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ഇത് വലിയ തര്‍ക്കത്തില്‍ കലാശിച്ചിരുന്നു. തുടര്‍ന്ന് ബീഫ് നിരോധനം വ്യാപകമായപ്പോഴാണ് ആക്രമണം ഉണ്ടായത്.

ഇതാണ് ഗുണ്ടായിസം

ഇതാണ് ഗുണ്ടായിസം

ഇതല്ലേ ഗുണ്ടായിസം, ഇതല്ലേ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമെന്നു രാഹുല്‍ ചോദിക്കുന്നു.

ഗാന്ധിജിയെ കല്ലെറിയുമോ

ഗാന്ധിജിയെ കല്ലെറിയുമോ

നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജി പോലും പശു വധത്തിനെതിരെ എതിര്‍ത്തിരുന്നു. നിങ്ങള്‍ ഗാന്ധിജിയെ കല്ലെറിയുമോ എന്നും രാഹുല്‍ ചോദിക്കുന്നു.

English summary
Rahul Easwar's car attacked in Kayamkulam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X