കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍; പാലക്കാട് നിന്ന് പോലീസ് പിടികൂടി, പോലീസ് നീക്കം ജാമ്യത്തിന് ശ്രമിക്കവെ

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍ | Oneindia Malayalam

പാലക്കാട്: ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. പാലക്കാട് റസ്റ്റ്് ഹൗസില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യാന്‍ റാന്നി കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

രാഹുല്‍ കര്‍ണാടകയിലാണെന്ന് പോലീസിന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് അതിര്‍ത്തി ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കെയാണ് പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. തിങ്കാളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ രാഹുല്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....

 വ്യവസ്ഥകള്‍ ലംഘിച്ചു

വ്യവസ്ഥകള്‍ ലംഘിച്ചു

ശബരിമല കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഉപാധിയായി വച്ച വ്യവസ്ഥകള്‍ രാഹുല്‍ ഈശ്വര്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് കോടതി ജാമ്യം റദ്ദാക്കിയത്. കഴിഞ്ഞദിവസം വരെ രാഹുല്‍ ഈശ്വര്‍ കേരളത്തില്‍ ഇല്ലായിരുന്നു. പാലക്കാട് ഹിന്ദു മഹാസഭയുടെ പരിപാടിക്ക് എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.

പോലീസ് കൈമാറും

പോലീസ് കൈമാറും

പാലക്കാട് പോലീസ് പമ്പ പോലീസിന് രാഹുലിനെ കൈമാറുമെന്നാണ് വിവരം. ശേഷം സ്റ്റേഷനിലെത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്നും അറിയുന്നു. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് രാഹുല്‍ ഈശ്വര്‍. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

കര്‍ണാടകയില്‍

കര്‍ണാടകയില്‍

ബെംഗളൂരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തിലാണുള്ളതെന്ന് രാഹുല്‍ ഈശ്വര്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജാമ്യം ലഭിക്കുന്നത് വരെ ഇവിടെ കഴിയുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രമാണ് അനന്തഗിരി അയ്യപ്പ ക്ഷേത്രം. ജാമ്യം ലഭിക്കുന്നതിന് നീക്കം നടത്താന്‍ അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ട്.

 കോടതി നടപടി

കോടതി നടപടി

ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ രാഹുല്‍ ഈശ്വര്‍ വീഴ്ച വരുത്തിയതാണ് റാന്നി കോടതി കടുത്ത നടപടിയെടുക്കാന്‍ കാരണം. ജാമ്യം റദ്ദാക്കിയ കോടതി അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. മൂന്ന് കാര്യങ്ങളാണ് റാന്നി കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

സഹകരിക്കുന്നില്ലെന്ന്

സഹകരിക്കുന്നില്ലെന്ന്

എല്ലാ ശനിയാഴ്ചയും പമ്പ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് കോടതി വ്യവസ്ഥ വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി സ്‌റ്റേഷനില്‍ ഹാജരാകുകയോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഒപ്പിടുകയോ ചെയ്തില്ല. അന്വേഷണവുമായി രാഹുല്‍ ഈശ്വര്‍ സഹകരിക്കാത്തത് മൂലം അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്നും കോടതി വിലയിരുത്തി.

 ധിക്കരിക്കാന്‍ ശ്രമം

ധിക്കരിക്കാന്‍ ശ്രമം

സന്നിധാനത്തേക്ക് പോകാന്‍ രാഹുല്‍ ഈശ്വര്‍ എത്തിയിരുന്നു. പോലീസ് തടഞ്ഞ വേളയില്‍ ധിക്കരിച്ച് മുന്നോട്ട് പോകാന്‍ ശ്രമിച്ചു. ഇത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജാമ്യം അനുവദിക്കുന്ന വേളയില്‍ കോടതി ഉപാധി വച്ചിരുന്നു. രാഹുല്‍ ഈശ്വറിന്റെ ഇത്തരം നടപടികളാണ് ജാമ്യം റദ്ദാക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

രാഹുല്‍ ഈശ്വര്‍ പറയുന്നത്

രാഹുല്‍ ഈശ്വര്‍ പറയുന്നത്

എന്നാല്‍ സ്റ്റേഷനില്‍ ഹാജരാകുന്നതിന് മണിക്കൂറുകള്‍ മാത്രം വൈകിയതിനാണ് പോലീസ് തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതെന്ന് രാഹുല്‍ പറയുന്നു. വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. പമ്പ പോലീസ് എടുത്ത കേസിന് പുറമെ എറണാകുളത്തും രാഹുല്‍ ഈശ്വറിനെതിരേ കേസുണ്ട്.

സത്യപ്രതിജ്ഞ ചെയ്യും മുമ്പ് കമല്‍നാഥിന്റെ ആദ്യ വെടി; കോണ്‍ഗ്രസ് ഒരടി പിന്നോട്ടില്ല, ശക്തമായ നടപടി!!സത്യപ്രതിജ്ഞ ചെയ്യും മുമ്പ് കമല്‍നാഥിന്റെ ആദ്യ വെടി; കോണ്‍ഗ്രസ് ഒരടി പിന്നോട്ടില്ല, ശക്തമായ നടപടി!!

English summary
Rahul Easwar arrested in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X