രാഹുല്‍ ഈശ്വറിനെ വീണ്ടും ജയിലിലടയ്ക്കുമോ? ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പരാതിക്കാരി
തിരുവനന്തപുരം: വലത് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരി. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നാണ് അതിജീവിത പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം യുവതിയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയിരുന്നു. തന്റെ അസാന്നിധ്യം രാഹുല്‍ അവസരമാക്കി തന്റെ ഭാര്യയെ ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചു എന്നായിരുന്നു പരാതി.
ഈ പരാതിയെ അടിസ്ഥാനമാക്കി രാഹുല്‍ ഈശ്വര്‍ ഇന്നലെ വീഡിയോ ചെയ്തിരുന്നു. ഇതിനെതിരെയാണ് യുവതി പരാതി നല്‍കിയത്. പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്ന ജാമ്യ വ്യവസ്ഥ രാഹുല്‍ ഈശ്വര്‍ ലംഘിച്ചെന്ന് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എഐജിക്ക് കിട്ടിയ പരാതി സൈബര്‍ പൊലീസിന് കൈമാറിയിരിക്കുകയാണ്. രാഹുല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പൊലീസ് പരിശോധിക്കും.

അതിജീവിതയ്ക്ക് നേരെ നടന്ന സൈബര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസില്‍ 16 ദിവസത്തിന് ശേഷമാണ് രാഹുലിന് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. നിരവധി തവണ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നെങ്കിലും നിഷേധിച്ചിരുന്നു. പിന്നീട് ഉപാധികളോടെയാണ് നിലവില്‍ ജാമ്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോ?ഗസ്ഥനുമുന്നില്‍ ഹാജരാകണമെന്നും സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുത് എന്നുമുള്ള നിബന്ധനയാണ് കോടതി രാഹുലിന് മുന്നില്‍ വെച്ചത്. സൈബര്‍ അധിക്ഷേപം നടത്തിയെന്ന അതിജീവിതയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരടക്കം ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി.
കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും, ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്, സന്ദീപ് വാര്യര്‍ നാലാം പ്രതിയും, രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്. ആറാം പ്രതി പാലക്കാട് സ്വദേശിയായ വ്‌ളോഗറാണ്. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ ഭര്‍ത്താവ് പരാതി നല്‍കിയത്. രാഹുലിനെതിരെ ബിഎന്‍എസ് 84 പ്രകാരം കേസ് എടുക്കണം എന്നും വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു എന്നുമാണ് പരാതിയില്‍ പറയുന്നത്. താനും ഭാര്യയും തമ്മിലുള്ള ചെറിയ സൗന്ദര്യപിണക്കങ്ങള്‍ പോലും രാഹുല്‍ മുതലെടുക്കുകയായിരുന്നു.
യുവതി വിവാഹിതയാണെന്ന് രാഹുലിന് അറിയാമായിരുന്നു എന്നും എന്നിട്ടും പ്രതിയുടെ ലൈംഗിക താല്‍പര്യം കൊണ്ടും ലൈംഗിക വൈകൃതവും കൊണ്ടാണ് ഇത്തരത്തിലൊരു തെറ്റ് നടന്നത് എന്നും പരാതിക്കാരന്‍ പറയുന്നു.












Click it and Unblock the Notifications