തടവുപുള്ളികള്‍ക്ക് ക്രിസ്മസ് സമ്മാനവുമായി രാഹുല്‍ ജയിലില്‍; കടക്ക് പുറത്തെന്ന് ജയില്‍ അധികൃതര്‍
തീരുവനന്തപുരം: വലതുപക്ഷ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ വീണ്ടും ജയിലില്‍. എന്നാല്‍ ഇത്തവണ തടവുകാരനായിട്ടില്ല, തടവുപുള്ളികള്‍ക്ക് സമ്മാനം കൊടുക്കാനായിട്ടാണ് രാഹുല്‍ ഈശ്വര്‍ എത്തിയത്. പൂജപ്പുര ജില്ലാ ജയിലിലേക്കാണ് രാഹുല്‍ ഈശ്വര്‍ സമ്മാനപ്പൊതികളുമായി എത്തിയത്. പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്കിയ യുവതിയെ അധിക്ഷേപിച്ചതിന് രാഹുല്‍ ഈശ്വര്‍ 15 ദിവസത്തോളം ജയിലിലായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് രാഹുല്‍ ജാമ്യത്തിലിറങ്ങിയത്. ഇതിന് പിന്നാലെയാണ് തനിക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന സഹതടവുകാര്‍ക്ക് ക്രിസ്തുമസ് സമ്മാനങ്ങളുമായി രാഹുല്‍ എത്തിയത്. വ്ളോഗര്‍ മുകേഷ് എം നായരും രാഹുല്‍ ഈശ്വറിനൊപ്പമുണ്ടായിരുന്നു. തടവുപുള്ളികള്‍ക്ക് നക്ഷത്രവും തൊപ്പിയും അടക്കമുള്ള ക്രിസ്മസ് സമ്മാനങ്ങളുമായിട്ടാണ് രാഹുല്‍ ഈശ്വറും മുകേഷ് എം നായരും എത്തിയത്.

ജയിലിന് മുന്നില്‍ വെച്ച് വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്നാല്‍ സമ്മാനങ്ങള്‍ കൈമാറാന്‍ ജയില്‍ അധികൃതര്‍ സമ്മതിച്ചില്ല. ഇതിനെതിരെ രാഹുല്‍ രംഗത്തെത്തുകയും ചെയ്തു. ഇത്തരം സമ്മാനങ്ങള്‍ നല്‍കുന്നതിന് നിയമപരമായി പ്രശ്നങ്ങളില്ല എന്നാണ് രാഹുല്‍ പറയുന്നത്. എന്തുകൊണ്ടാണ് സമ്മാനങ്ങള്‍ കൊടുക്കാന്‍ സമ്മതിക്കാത്തതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ജാമ്യത്തിലിറങ്ങുമ്പോള്‍ സെല്ലിലുണ്ടായിരുന്ന രണ്ട് പേര് ക്രിസ്മസ് നക്ഷത്രവും തൊപ്പിയും വാങ്ങിത്തരാമോയെന്ന് ചോദിച്ചിരുന്നു എന്നും തരാം എന്ന് താന്‍ ഉറപ്പ് നല്‍കിയതാണ് എന്നും രാഹുല്‍ പറഞ്ഞു. അഭിഭാഷകരോട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ച് സമ്മാനങ്ങള്‍ അവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ജയില്‍പുള്ളികള്‍ക്കും ജീവിതം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ജയില്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയിലിനുള്ളില്‍ നിരപരാധികളും പാവപ്പെട്ടവരുമെല്ലാം ഉണ്ട് എന്നും രാഹുല്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചത്. ജയില്‍ മോചിതനായ രാഹുലിനെ മെന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ പൂമാലയിട്ടായിരുന്നു സ്വീകരിച്ചത്. അതേസമയം തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ നോട്ടീസ് തന്നിരുന്നു എന്ന് പൊലീസ് പറഞ്ഞത് പച്ചക്കള്ളമാണ് എന്ന് രാഹുല്‍ പറഞ്ഞിരുന്നു.
''വ്യാഴാഴ്ച ജാമ്യം കിട്ടേണ്ടതായിരുന്നു. എന്നാല്‍ അഭിഭാഷകന് കോടതിയില്‍ പറഞ്ഞത് പൊലീസ് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല എന്നാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അകത്തിടാന്‍ വേണ്ടിയായിരുന്നു ഈ നീക്കം. സ്വര്‍ണക്കൊള്ളയില്‍ ക്യാംപെയ്ന് ചെയ്യുമെന്ന പേടിയിലാണ് ഇങ്ങനെ ചെയ്തത്. അതിനാലാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. മെന്‍സ് കമ്മീഷന് വേണ്ടിയാണ് എന്റെ പോരാട്ടം,' എന്നായിരുന്നു ജയില്‍ മോചിതനായ ശേഷം രാഹുല്‍ പറഞ്ഞത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications