രാഹുല്‍ ഈശ്വറിന് നേരെ കയ്യേറ്റ ശ്രമം, കാര്‍ അടിച്ചുതകര്‍ത്തു
കായംകുളം: ഹിന്ദു പാര്‍ലിമെന്റ് സെക്രട്ടറിയും ടി വി അവതാരകനുമായ രാഹുല്‍ ഈശ്വറിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. രാഹുല്‍ ഈശ്വറിന്റെ കാറിന് നേരെയും ആക്രമണം ഉണ്ടായി. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് വെച്ചാണ് സംഭവം. കായംകുളത്തെ എം എസ് എം കോളജിലാണ് സംഭവം നടന്നത്.
യുവജനക്ഷേമ സെമിനാറില്‍ പങ്കെടുക്കാനായി രാഹുല്‍ ഈശ്വര്‍ എത്തിയപ്പോളാണ് കാറിന് നേരെ വിദ്യാര്‍ഥികളുടെ ആക്രമണമുണ്ടായത്. കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളിലും മറ്റും ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമാണ് രാഹുല്‍ ഈശ്വര്‍.

കയ്യേറ്റശ്രമം
മുപ്പതോളം വിദ്യാര്‍ഥികളാണ് രാഹുല്‍ ഈശ്വറിന് നേരെ കയ്യേറ്റശ്രമം നടത്തിയത്.

സംഭവം ഇങ്ങനെ
സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ രാഹുല്‍ ഈശ്വര്‍ മടങ്ങുമ്പോഴായിരുന്നു സംഭവം.

കാറിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു
രാഹുല്‍ ഈശ്വറിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും കാറിന്റെ ചില്ല് അടിച്ചുപൊട്ടിക്കുകയുമായിരുന്നു

വിവാദനായകന്‍
മുന്‍കാലങ്ങളില്‍ നടത്തിയ വിവാദ പ്രസ്താവനകളുടെ പേരിലാണ് രാഹുല്‍ ഈശ്വറിനെ കയ്യേറ്റം ചെയ്യാന്‍ വിദ്യാര്‍ഥികള്‍ തുനിഞ്ഞത്

ബീഫ് നിരോധനത്തെ അനുകൂലിച്ചു
ചാനല്‍ ചര്‍ച്ചകളില്‍ ബീഫ് നിരോധനത്തെ അനുകൂലിച്ച് രംഗത്ത് വരാറുള്ള ആളാണ് രാഹുല്‍ ഈശ്വര്‍. ഇത് വിദ്യാര്‍ഥികളെ ചൊടിപ്പിച്ചു.

കണ്ഠരര് മഹേശ്വരരുടെ കൊച്ചുമകന്‍
ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ കൊച്ചുമകന്‍ എന്ന നിലയിലാണ് രാഹുല്‍ ഈശ്വര്‍ പ്രശസ്തനായത്. ചാനല്‍ ചര്‍ച്ചകളില്‍ ഹിന്ദു സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഇയാള്‍ പങ്കെടുക്കാറുണ്ട്.












Click it and Unblock the Notifications