'എടാ മണ്ടാ.. തിരിച്ചടിക്കടാ.. ഇല്ലേല്‍ നിന്നെ തീർക്കും': മാങ്കൂട്ടത്തിലിനെതിരെ എന്ത് തെളിവെന്ന് രാഹുല്‍ ഈശ്വർ
സ്ത്രീകളുടെ പരാതികളുടെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് രാഹുല്‍ ഈശ്വർ. രാഹുലിനെതിരായ ആരോപണത്തില്‍ തെളിവുകള്‍ എവിടെയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. എതിർ പക്ഷത്ത് നില്‍ക്കുമ്പോഴും രാഹുല്‍ മാങ്കൂട്ടത്തിലിനെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍ എന്നും അദ്ദേഹം സ്വന്തം യൂട്യൂബ് ചാനലിലൂടെ പറയുന്നു.
'30 സെക്കന്‍ഡ് ഉള്ള ഓഡിയോ ക്ലിപ്പ് 10 പ്രാവശ്യം പ്ലേ ചെയ്താൽ വലിയൊരു ഓഡിയോ ക്ലിപ്പ് ആകില്ല. രാഹുൽ മാങ്കൂട്ടത്തിൽ ഇതില്‍ വീഴുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കാരണം അദ്ദേഹം ഈ സമ്മർദ്ധം താങ്ങില്ല. എതിർപക്ഷത്ത് നില്‍ക്കുന്നവ ആണെങ്കിലും സ്നേഹത്തോടെയും ബഹുമാനത്തോടെയും രാഹുൽ മാങ്കൂട്ടത്തിനോട് എനിക്ക് പറയാനുള്ളത് എടാ മണ്ടാ.. തിരിച്ചടിക്കടാ.. ഇല്ലെങ്കിൽ നിന്നെ ചവിട്ടി തേച്ച് ഇവന്മാർ കൊണ്ടുപോകും. നിന്റെ കൂടെ നിക്കുന്നവമാരും നാട്ടുകാരും അതില്‍ ഉണ്ടാകും. അവർക്ക് തെളിവ് ഒന്നും ഒരു വിഷയം അല്ല' - രാഹുല്‍ ഈശ്വർ പറയുന്നു.

രാഹുല്‍ മാങ്കുത്തിലിനെതിരെ തെളിവ് എന്ന് പറഞ്ഞു കൊടുക്കുന്ന സാധനം എന്താണെന്നഅറിയാമോ? അത് നിങ്ങൾ കണ്ടിരിക്കണം. രാഹുൽ മാൻകൂട്ടത്തിലിന് 35 വയസ്സേ ഉള്ളൂ. ഇതുപോലെ പ്രതിഭയും കഴിവുമുള്ള നീ അടുത്ത അമ്പതോ അറുപതോ വർഷം ഈ നാട്ടില്‍ നില്‍ക്കാനുള്ളതാണ്. നിന്റെ രാഷ്ട്രീയ ജീവിതം ഇവന്മാർ തീർക്കും. നീ ഒരുപക്ഷേ നാളെ മന്ത്രിയോ മുഖ്യമന്ത്രിയോ ആയി മാറേണ്ടതാണ്. രാഹുൽ മാങ്കൂട്ടത്തിനോട് ശക്തമായ എതിർപ്പുള്ളപ്പോഴും അദ്ദേഹത്തെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍.
ഇത്തരം കള്ള തെളിവുകൾ വെച്ച് നിന്നെ കുടുക്കാന്‍ നോക്കുമ്പോള്‍ നീ തിരിച്ചടിച്ച് വാ തുറന്നില്ലെങ്കിൽ നിന്നെ അവർ ഇല്ലാതാക്കും എന്ന് മനസ്സിലാക്ക്. നിന്നെയല്ല ഇതുപോലെ എത്ര പേരെ ഇങ്ങനെ ഇല്ലാതാക്കിയിട്ടുണ്ട്. ദിലീപിനെ, സിദ്ധിക്കിനെ എത്ര പേരെ ഇങ്ങനെ ഇല്ലാതാക്കിയിട്ടുണ്ട്. നട്ടെല്ലോടുകൂടി നിവിൻ പോളിയും വിജയബാബുവും തിരിച്ചടിച്ചുതുകൊണ്ടാണ് അവർ ഇവിടെ നിന്നത്. എന്ത് കോപ്പിലെ തെളിവാണ് ഇവിടെ ഉള്ളത് - എന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിലും ഏതോ ഒരു യുവതിയും തമ്മിൽ ലൈംഗിക ബന്ധമുണ്ട് എന്നാണല്ലോ. പരസ്പരം ഉഭയകക്ഷി സമ്മത പ്രകാരം ചെയ്തതല്ലേ. അല്ലാതെ ഫോണിലൂടെ ഗർഭം ഉണ്ടാക്കിയത് ഒന്നുമല്ലല്ലോ. രാഹുൽ മാങ്കൂട്ടത്തിലും ആ പെൺകുട്ടിയും തമ്മിലുള്ള കോൺവർസേഷൻ ഒക്കെ സത്യമായിരിക്കും. രാഹുൽ മാങ്കൂട്ടത്തിൽ ഇവളെ പോയി റേപ്പ് ചെയ്തൊന്നും ഇല്ലാലോ. അവളുടെ ഭാഗത്ത് ഇവിടെ പ്രശ്നം ഇല്ലേ. അവർ തമ്മില്‍ പല തരത്തിലുള്ള ബന്ധങ്ങളും ഉണ്ടായിക്കാണും അതില്‍ അദ്ദേഹം മാത്രമാണോ തെറ്റുകാരന്‍.
പെൺകുട്ടി പരിശുദ്ധ രാഹുൽ ആകൂട്ടത്തിൽ മോശക്കാരനും ആയോ. രാഹുൽ മാങ്കൂട്ടത്തിൽ പറയുകയാണ് ആ ഗർഭത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും എന്ന്. അപ്പോള്‍ അവള്‍ പറയുന്നത് താന്‍ എല്‍ക്കണമെന്ന് ആരും പറഞ്ഞില്ലാലോയെന്നാണ്. ആ കൊച്ചിനെ നാട്ടുകാർ തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേ. ആ കൊച്ചിന് തന്തയായി ആര് ചൂണ്ടിക്കാട്ടിക്കും എന്നും രാഹുല്‍ ചോദിക്കുന്നതായും രാഹുല്‍ ഈശ്വർ പറയുന്നു.
ഓഡിയോ വ്യാജമാണ് എന്നൊന്നും പറയുന്നില്ല. പക്ഷെ ഇവിടെ രാഹുല്‍ മാങ്കൂട്ടത്തിലിന് തെറ്റ് പറ്റി എന്ന് എങ്ങനെ പറയാനാകും. അദ്ദേഹവും ഒരു പെണ്‍കുട്ടിയും തമ്മില്‍ ഇവിടെ ശാരീരിക ബന്ധം ഉണ്ടായി. അതായത് പരസ്പര സമ്മതത്തോടുകൂടി ചെയ്ത ഒരു കാര്യം പിന്നീട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മാത്രം കുറ്റമായി കാണിച്ച് അയാളുടെ രാഷ്ട്രീയ ജീവിതം തകർക്കുന്നതിലേക്ക് എത്തിക്കുകയാണ്. ഇവിടെ അദ്ദേഹം ചെയ്ത ക്രിമിനല്‍ ആക്ടിവിറ്റി എന്താണെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.












Click it and Unblock the Notifications