Get Updates
Get notified of breaking news, exclusive insights, and must-see stories!

നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് നേമം. ബിജെപി ആദ്യമായി ജയിച്ചുകയറിയ മണ്ഡലം. പിന്നീട് ഇടതുപക്ഷം തിരിച്ചുപിടിച്ച ഈ മണ്ഡലത്തില്‍ ഇത്തവണ ആദ്യം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് ബിജെപിയാണ്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയാണ് ബിജെപി മല്‍സരിക്കുന്നത്. രാജീവ് തന്നെയാണ് സ്ഥാനാര്‍ഥിത്വം പരസ്യമാക്കിയത്.

സിപിഎമ്മിന് വേണ്ടി സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ വി ശിവന്‍കുട്ടി മല്‍സരിക്കുമെന്നാണ് കരുതുന്നത്. ശിവന്‍കുട്ടി മല്‍സരിച്ചാല്‍ എല്ലാ വിഭാഗത്തിന്റെയും വോട്ട് നേടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, കോണ്‍ഗ്രസ് ആരെ മല്‍സരിപ്പിക്കുമെന്നാണ് ഇനി അറിയേണ്ടത്. കോണ്‍ഗ്രസ് ക്യാമ്പില്‍ പലരുടെയും പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. വൈഷ്ണ സുരേഷ്, കെഎസ് ശബരീനാഥന്‍ എന്നിവരെല്ലാം ചര്‍ച്ചയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

rahul easwar congress candidate

കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഈശ്വറുമായി വിഷയം സംസാരിച്ചു എന്നാണ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. നേമം മണ്ഡലത്തില്‍ മല്‍സരിക്കന്‍ സാധിക്കുമോ എന്ന് ആരാഞ്ഞു. യുവ നേതാക്കളാണ് സംസാരിച്ചതത്രെ. ഇത്തവണ യുഡിഎഫ് അധികാരത്തില്‍ എത്തണം എന്ന് ആഗ്രഹമുള്ള വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. എല്‍ഡിഎഫ് തുടര്‍ച്ചയായി അധികാരത്തില്‍ എത്തിയാല്‍ ബംഗാളിലെ അവസ്ഥ വരുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

പുരുഷ കമ്മീഷന്‍, യുവജന കമ്മീഷന്‍ പോലുള്ള കാര്യങ്ങളിലാണ് തനിക്ക് താല്‍പ്പര്യം എന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു എന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. പ്രത്യേകിച്ച് ഒരു പാര്‍ട്ടിയോടും പ്രത്യക്ഷത്തില്‍ അടുപ്പം കാണിക്കാത്ത വ്യക്തിയാണ് അദ്ദേഹം. ചാനല്‍ ചര്‍ച്ചകളില്‍ ഗാന്ധിയുടെ ആശയത്തോടാണ് താല്‍പ്പര്യം എന്ന് രാഹുല്‍ ഈശ്വര്‍ സൂചിപ്പിക്കാറുണ്ട്.

അതേസമയം, കോണ്‍ഗ്രസില്‍ എംപിമാരെ മല്‍സരിപ്പിക്കേണ്ട എന്നാണ് ധാരണ. എന്നാല്‍ മൂന്ന് എംപിമാര്‍ മല്‍സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടത്രെ. കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ഇവരുടെ താല്‍പ്പര്യം. അടൂര്‍ പ്രകാശ്, കെ സുധാകരന്‍, എംകെ രാഘവന്‍ എന്നിവര്‍ക്കാണ് താല്‍പ്പര്യമുള്ളത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ വൈകാതെ ഹൈക്കമാന്റ് അന്തിമ തീരുമാനം എടുക്കും.

സിറ്റിങ് എംഎല്‍എമാരില്‍ മൂന്നു പേരെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 31 സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്കാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം അംഗീകാരം നല്‍കിയത്. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചാല്‍ ഉടന്‍ പട്ടിക പുറത്തിറക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍, കെ ബാബു, എല്‍ദോസ് കുന്നപ്പള്ളി എന്നീ സിറ്റിങ് എംഎല്‍എമാരെയാണ് മാറ്റി നിര്‍ത്തിത്. എല്‍ദോസിന്റെ കാര്യത്തില്‍ ഇനിയും ചര്‍ച്ച നടന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+