കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയെ രക്ഷിക്കാൻ അയ്യപ്പ ജെല്ലിക്കെട്ട്.. യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്ത് രാഹുൽ ഈശ്വർ

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നത് പിണറായി വിജയൻ സർക്കാരിന് എളുപ്പമുള്ള കാര്യമല്ല. വിശ്വാസികളിൽ ഭൂരിപക്ഷവും സ്ത്രീ പ്രവേശനത്തെ എതിർക്കുന്നു. ഇവരെ തെരുവിലേക്ക് ഇറക്കുകയാണ് സംഘപരിവാർ അടക്കമുള്ള ഹൈന്ദവ സംഘടനകൾ ചെയ്യുന്നത്.

ജെല്ലിക്കെട്ട് സമരത്തിനാണ് അയ്യപ്പ സേവ സംഘത്തിന്റെ നേതാവ് രാഹുൽ ഈശ്വർ ആഹ്വാനം ചെയ്യുന്നത്. നട തുറക്കുന്ന ദിവസം ശബരിമലയിൽ സ്ത്രീകളെ തടയാനെത്തുമെന്ന് രാഹുൽ ഈശ്വറും കൂട്ടരും പ്രഖ്യാപിച്ച് കഴിഞ്ഞു. വലിയ സംഘർഷങ്ങൾക്ക് ശബരിമല സന്നിധാനം വേദിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. യുദ്ധത്തിന് തന്നെ തയ്യാറാവാനാണ് രാഹുലിന്റെ ആഹ്വാനം.

അയ്യപ്പ ജെല്ലിക്കെട്ട്

അയ്യപ്പ ജെല്ലിക്കെട്ട്

തമിഴ്നാട്ടിൽ നടന്ന ജെല്ലിക്കെട്ട് സമര മോഡലിൽ അയ്യപ്പ ജെല്ലിക്കെട്ടിനാണ് രാഹുൽ ഈശ്വറിന്റെ ആഹ്വാനം. ഇനി 12 ദിവസം. ശബരിമലയും ദേവാലയങ്ങളും സംരക്ഷിക്കാനുള്ള ധർമ്മ യുദ്ധം ശക്തമാക്കണം എന്നാണ് രാഹുൽ ഈശ്വറിന്റെ പോസ്റ്റ് തുടങ്ങുന്നത്: 100 കണക്കിന് സ്ഥലങ്ങളിൽ ആയിരകണക്കിന് ജനങ്ങളാണ്, ഭക്തരാണ് പ്രതിരോധത്തിനായി അയ്യപ്പ ജെല്ലിക്കെട്ടിനു വേണ്ടി മുന്നോട്ടു വരുന്നത്.

ഇത് ധർമ്മയുദ്ധം

ഇത് ധർമ്മയുദ്ധം

കോടതി വഴി നമ്മുടെ നിയമ ടീം നോക്കിക്കോളും. നമ്മൾ ഭക്തർ തമിഴ് സഹോദരങ്ങൾ കാണിച്ചു തന്ന ജെല്ലിക്കെട്ട് മാതൃകയിൽ യുദ്ധം ചെയ്യണം. ഇതു സ്വാമി അയ്യപ്പന് വേണ്ടി, ശബരിമലക്ക് വേണ്ടി.. എല്ലാ ദേവാലയങ്ങൾക്കും വേണ്ടിയുള്ള ധർമ്മ യുദ്ധം ആണ്. മഹാ പ്രക്ഷോഭം 10 ഓളം സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. ദുബായ്, അമേരിക്ക, ഇംഗ്ലണ്ട് അടക്കമുള്ള ദേശങ്ങളിൽ നിന്നും വലിയ പിന്തുണ വരുന്നുണ്ട് എന്നാണ് ഒരു പോസ്റ്റ്.

16,000 കോടിയിൽ അധികം ആസ്‌തി

16,000 കോടിയിൽ അധികം ആസ്‌തി

മറ്റൊരു പോസ്റ്റ് ഇങ്ങനെ: 821 കോടി ബാങ്ക് അക്കൗണ്ടിൽ ശബരിമലക്ക് ഉണ്ട്. 16,000 കോടിയിൽ അധികം ആസ്‌തി ഉണ്ട്. 10 ലക്ഷം രൂപ അയ്യപ്പന് വേണ്ടി സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് ചിലവാക്കിയില്ല. ജനങ്ങൾ, വിശ്വാസികൾ സത്യം അറിയട്ടെ. ഞാൻ എന്തിനാണ് മറച്ചു വക്കുന്നത് ? ദേവസ്വം ബോർഡ് Top 5 നിൽക്കുന്ന അഡ്വക്കേറ്റ്സിനെ നോക്കിയത് പോലുമില്ല.

ജയിക്കാതിരിക്കാൻ വാദിച്ചു

ജയിക്കാതിരിക്കാൻ വാദിച്ചു

ദേവസ്വം ബോർഡ് പെട്രോൾ അടിക്കുന്നത് അയ്യപ്പൻറെ കാശിലാണ്. ശബരിമല കേസിൽ ജയിക്കാതിരിക്കാൻ ചിലർ ശ്രമിച്ചു. ദുർബലമായ വാദങ്ങൾ, അതി ശക്തരല്ലാത്ത അഡ്വക്കേറ്റ്സ്, ( വിഷയ ജ്ഞാനം) ഇല്ലാത്തവരെ ആണ് വച്ചതു. ശബരിമല തോക്കുന്നതിൽ അവർക്കു ഉള്ളിൽ സന്തോഷമാണ്. NSS , People for Dharma അടക്കം ഉള്ള സംഘടനകൾ ആണ് സ്വാമി അയ്യപ്പനു വേണ്ടി യഥാർത്ഥത്തിൽ ശക്തമായ വാദം മുന്നോട്ടു വച്ചതു.

ചെന്നിത്തല ജിയെ കണ്ടു

ചെന്നിത്തല ജിയെ കണ്ടു

NSS ശ്രീ സുകുമാരൻ നായർ സർ, ശ്രീ വെള്ളാപ്പള്ളി നടേശൻ, എല്ലാ ഹിന്ദു സാമുദായിക സംഘടനകളും ഒന്നിച്ചു നിന്ന് പോരാടാൻ ഒരുങ്ങുകയാണ്. ഞാൻ കോൺഗ്രസിന്റെ ശ്രീ രമേശ് ചെന്നിത്തല ജിയെ പോയി കണ്ടു സംസാരിച്ചിരുന്നു, ബിജെപി പ്രസിഡന്റ് ശ്രീധരൻ പിള്ള സർനോടും സംസാരിച്ചു. മുഖ്യമന്ത്രി സഖാവ് ശ്രീ പിണറായി അവർകളോട് ഹിന്ദു സംഘടനകൾ കണ്ടു. എന്റെ അമ്മ മല്ലിക നംബൂതിരി അടങ്ങുന്ന 4 അംഗങ്ങൾ ശ്രീ ദേവദാസ് ജി, ശ്രീ ഹരിനാരായണ സ്വാമി, ശ്രീ സുഗതൻ മുഖ്യമന്ത്രിയോട് വിശ്വാസ സൗഹാർദ നിലപാട് ഉണ്ടാകണം എന്ന് അഭ്യർഥിച്ചു.

Recommended Video

cmsvideo
ശബരിമല വിവാദത്തിൽ ഹാലിളകി ശോഭ ചേച്ചി | Oneindia Malayalam
ഒരുമിച്ച് നിൽക്കണം

ഒരുമിച്ച് നിൽക്കണം

നമുക്ക് കോൺഗ്രസ്, ബിജെപി, സിപിഎം ഒരുമിച്ചു നിന്നാലേ ജയിക്കും. രാഷ്ട്രീയവത്കരിക്കരുത്. Pleaaaaase . ജെല്ലിക്കെട്ടാണ് നമ്മുടെ മാതൃക. മത സൗഹാർദം, കക്ഷി രാഷ്ട്രീയക്കാർ എല്ലാവരും വേണം. ഇനി 12 ദിവസം എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്. സുപ്രീം കോടതി വിധി വരും മുൻപേ തന്നെ സ്ത്രീ പ്രവേശനം അനുവദിച്ചാൽ ജെല്ലിക്കെട്ട് മാതൃകയിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് രാഹുൽ ഈശ്വർ പ്രഖ്യാപിച്ചിരുന്നു. രാഹുലിന്റെ ഭാര്യ ദീപയാകട്ടെ റെഡി ടു വെയിറ്റ് ടീമിന്റെ മുൻപന്തിയിലുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബാലു എന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞു.. ഞാൻ കരഞ്ഞ് കൊണ്ട് ഐസിയു വിട്ടിറങ്ങി.. തകർന്ന് സ്റ്റീഫൻബാലു എന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞു.. ഞാൻ കരഞ്ഞ് കൊണ്ട് ഐസിയു വിട്ടിറങ്ങി.. തകർന്ന് സ്റ്റീഫൻ

ദിലീപിന്റെ പേരിൽ അമ്മയും വിമത നടിമാരും വീണ്ടും നേർക്ക് നേർ, നിർണായക ചർച്ച കൊച്ചിയിൽദിലീപിന്റെ പേരിൽ അമ്മയും വിമത നടിമാരും വീണ്ടും നേർക്ക് നേർ, നിർണായക ചർച്ച കൊച്ചിയിൽ

English summary
Rahul Easwar's facebook post about Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X