ഐപിസി 377; സുപ്രീംകോടതിയുടെ ചരിത്രവിധിയില്‍ വിയോജിപ്പുമായി രാഹുല്‍ ഈശ്വര്‍
ഐപിസി 377 റദ്ദ് ചെയ്ത്‌കൊണ്ടുള്ള സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയില്‍ വിയോജിപ്പുമായി രാഹുല്‍ ഈശ്വര്‍. സുപ്രീംകോടതിയുടെ വിധിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ ട്വിറ്ററില്‍ കുറിച്ചു. പക്ഷെ സുപ്രീംകോടതിയുടെ വിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതി ഇടപെടലിന് വേണ്ടി പ്രവര്‍ത്തിച്ച മറുപക്ഷത്തുള്ള എല്ലാ ആക്ടിവിസ്റ്റുകള്‍ക്കും അവരോടുള്ള അവരോടുള്ള ബഹുമാനപൂര്‍വ്വമായ വിയോജിപ്പോടെ തന്നെ ആശംകളും അഭിനന്ദനങ്ങളും അറിയിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.
Humbly disagrees with Hon'ble Supreme Court on #LGBT verdict.
— Rahul Easwar (@RahulEaswar) September 6, 2018
But we are all duty bound to respect Supreme Court Verdict.
Regards & Congrats on all activists on other side of spectrum (whom i respectfully disagree with)
Let us not have #Homophobia https://t.co/B4lDw3MPBb
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ഇന്നത്തെ ചരിത്രപരമായ വിധി പ്രസ്താവിച്ചത്. 5 അംഗങ്ങള്‍ ഉള്ള ബെഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്. ജീവിക്കാനുള്ള സ്വാതന്ത്രം എല്ലാവര്‍ക്കും തുല്യമാണ്. ഒരാളുടെ ലൈംഗികത ഭയത്തോടെ ജീവിക്കാനുള്ള കാരണമാകരുതെന്നും വിധി പ്രസ്താവിച്ചുകൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.
ലോകത്ത് 23 രാജ്യങ്ങളില്‍ ഇതുവരെ സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കിയിട്ടുണ്ട്. മറ്റുപല രാജ്യങ്ങളും ഈ നിയമത്തിന്‍െ പാതതുടരുന്നതിനുള്ള ഒരുക്കത്തിലാണ്. 377-ാം വകുപ്പിന്റെ ഭരണഘടനാ സാധുത മാത്രമാണ് ഇന്ന് കോടതി പരിഗണിച്ചത്. മതസംഘടനകളായിരുന്നു ഐപിസി 377-ാം വകുപ്പ് റദ്ദാക്കുന്നതിനെതിരെ പ്രധാനമായും രംഗത്ത് വന്നിരുന്നത്.













Click it and Unblock the Notifications