കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിസി 377; സുപ്രീംകോടതിയുടെ ചരിത്രവിധിയില്‍ വിയോജിപ്പുമായി രാഹുല്‍ ഈശ്വര്‍

  • By Desk
Google Oneindia Malayalam News

ഐപിസി 377 റദ്ദ് ചെയ്ത്‌കൊണ്ടുള്ള സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയില്‍ വിയോജിപ്പുമായി രാഹുല്‍ ഈശ്വര്‍. സുപ്രീംകോടതിയുടെ വിധിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ ട്വിറ്ററില്‍ കുറിച്ചു. പക്ഷെ സുപ്രീംകോടതിയുടെ വിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

<strong>സുപ്രീംകോടതിയില്‍ ചരിത്ര വിധി; സ്വവര്‍ഗരതി ഇനി നിയമവിധേയം; ഐപിസി 377 ഇനിയില്ല</strong>സുപ്രീംകോടതിയില്‍ ചരിത്ര വിധി; സ്വവര്‍ഗരതി ഇനി നിയമവിധേയം; ഐപിസി 377 ഇനിയില്ല

കോടതി ഇടപെടലിന് വേണ്ടി പ്രവര്‍ത്തിച്ച മറുപക്ഷത്തുള്ള എല്ലാ ആക്ടിവിസ്റ്റുകള്‍ക്കും അവരോടുള്ള അവരോടുള്ള ബഹുമാനപൂര്‍വ്വമായ വിയോജിപ്പോടെ തന്നെ ആശംകളും അഭിനന്ദനങ്ങളും അറിയിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.

<strong>മതസംഘടനകളും കേന്ദ്രവും പാലം വലിച്ച ചരിത്രങ്ങള്‍... എന്താണ് ആര്‍ട്ടിക്കിള്‍ 377</strong>മതസംഘടനകളും കേന്ദ്രവും പാലം വലിച്ച ചരിത്രങ്ങള്‍... എന്താണ് ആര്‍ട്ടിക്കിള്‍ 377

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ഇന്നത്തെ ചരിത്രപരമായ വിധി പ്രസ്താവിച്ചത്. 5 അംഗങ്ങള്‍ ഉള്ള ബെഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്. ജീവിക്കാനുള്ള സ്വാതന്ത്രം എല്ലാവര്‍ക്കും തുല്യമാണ്. ഒരാളുടെ ലൈംഗികത ഭയത്തോടെ ജീവിക്കാനുള്ള കാരണമാകരുതെന്നും വിധി പ്രസ്താവിച്ചുകൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.

<strong>സ്വവര്‍ഗ വിവാഹത്തില്‍ ഇന്ത്യ 26; യൂറോപ്പ് നേരത്തെ അംഗീകരിച്ചു, സമരങ്ങളും നടക്കുന്നു</strong>സ്വവര്‍ഗ വിവാഹത്തില്‍ ഇന്ത്യ 26; യൂറോപ്പ് നേരത്തെ അംഗീകരിച്ചു, സമരങ്ങളും നടക്കുന്നു

ലോകത്ത് 23 രാജ്യങ്ങളില്‍ ഇതുവരെ സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കിയിട്ടുണ്ട്. മറ്റുപല രാജ്യങ്ങളും ഈ നിയമത്തിന്‍െ പാതതുടരുന്നതിനുള്ള ഒരുക്കത്തിലാണ്. 377-ാം വകുപ്പിന്റെ ഭരണഘടനാ സാധുത മാത്രമാണ് ഇന്ന് കോടതി പരിഗണിച്ചത്. മതസംഘടനകളായിരുന്നു ഐപിസി 377-ാം വകുപ്പ് റദ്ദാക്കുന്നതിനെതിരെ പ്രധാനമായും രംഗത്ത് വന്നിരുന്നത്.

rahul-easwa
English summary
rahul easwar gisagree with Supreme Court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X