കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യക്തിപരമായി അപകീർത്തിപ്പെടുത്തി’; കുഞ്ചാക്കോ ബോബനും സൈജു കുറുപ്പിനും സിനിമയ്ക്കുമെതിരെ രാഹുൽ ഈശ്വർ,

Google Oneindia Malayalam News

കൊച്ചി: നടന്മാരായ കുഞ്ചാക്കോ ബോബൻ, സൈജു കുറുപ്പ് സംവിധായകൻ ജിസ് ജോയ് എന്നിവർക്കെതിരെ നടപടിക്കൊരുങ്ങി രാഹുൽ ഈശ്വർ. ഈ ടീമിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ മോഹൻ കുമാർ ഫാൻസ് എന്ന ചിത്രത്തെച്ചൊല്ലിയാണ് വിവാദം. മോഹൻ കുമാർ ഫാൻസ് എന്ന സിനിമയിലൂടെ തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തിയെന്നാണ് രാഹുൽ ഈശ്വർ ചൂണ്ടിക്കാണിക്കുന്നത്.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

മലപ്പുറത്ത് 2006 ആവര്‍ത്തിക്കും: ഏഴിലേറെ മണ്ഡലങ്ങള്‍ പിടിക്കും, ലീഗിന് തിരിച്ചടിയുണ്ടാവും: സിപിഎംമലപ്പുറത്ത് 2006 ആവര്‍ത്തിക്കും: ഏഴിലേറെ മണ്ഡലങ്ങള്‍ പിടിക്കും, ലീഗിന് തിരിച്ചടിയുണ്ടാവും: സിപിഎം

സിനിമയിലും വീഡിയോ

സിനിമയിലും വീഡിയോ

ശബരിമല വിഷയത്തിലെ ചർച്ചക്കിടെ തനിക്ക് സംസാരിക്കാൻ 30 സെക്കന്റ് സമയം ചോദിക്കുന്ന രാഹുൽ ഈശ്വറിന്റെ വീഡിയോ സിനിമയിൽ കാണിച്ചതോടെയാണ് നീക്കം. സിനിമയിലെ തന്നെ മറ്റൊരു സീനിൽ 30 സെക്കന്റ് അല്ലേ കൊടുക്കൂ എന്ന് കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും ആവർത്തിച്ച് ചോദിക്കുന്നുമുണ്ട്. ഇതേ വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുൽ ഈശ്വർ ഫേസ്ബുക്കിലാണ് പോസ്റ്റിട്ടത്. സിനിമയിൽ ഉപയോഗിച്ചിട്ടുള്ള വീഡിയോ വഴി തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തിയെന്നാണ് രാഹുൽ ചൂണ്ടിക്കാണിക്കുന്നത്.

 വീഡിയോ വിവാദം

വീഡിയോ വിവാദം

സിനിമയിൽ ടിവി ചർച്ച കണ്ടുകൊണ്ടിരിക്കുന്ന സൈജു കുറുപ്പ് എന്താ എന്റെ അഭിലാഷേ കൊടുക്കെന്റെ അഭിലാഷേ.. എന്നാണ് സൈജു കുറുപ്പിന്റെ ആദ്യത്തെ സംഭാഷണം. വെറും മുപ്പത് സെക്കന്റല്ലേ കൊടുക്കെന്റെ അഭിലാഷേ എന്ന് ഈ സീനിലുള്ള അലൻസിയറും പറയുന്നുണ്ട്. അഭിലാഷേ കൊടുക്കെന്നേ എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.

 നിയമനടപടിക്ക്

നിയമനടപടിക്ക്

ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, Mohan Kumar Fans എന്ന സിനിമയ്ക്കെതിരെ, Director Jis Joy, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നുവെന്നാണ് രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചത്. വ്യക്തിപരമായി അപകീർത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളിൽ IPC Section 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പോലീസിൽ ഇന്ന് തന്നെ പരാതി നൽകുമെന്നും രാഹുൽ പോസ്റ്റിൽ പറയുന്നു. മൂന്ന് പേരുടേയും പേരും പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്.

ശബരിമല സ്ത്രീ പ്രവേശനം

ശബരിമല സ്ത്രീ പ്രവേശനം

ശബരിമല സ്ത്രീ പ്രവേശനത്തെ എറ്റവുമധികം എതിർത്തവരിൽ ഒരാളാണ് തന്ത്രി കുടുംബാംഗമായ രാഹുൽ ഈശ്വർ. ശബരിമല സ്ത്രീ പ്രവേശന വിഷയം കത്തിനിൽക്കെ 2018 ഒക്ടോബറിൽ രാഹുൽ ഈശ്വർ ടിവി ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്ന് തന്നെ സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്ക് കാരണമായിത്തീർന്നിരുന്നു.

ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
നെടുമങ്ങാട് വൻ മുന്നേറ്റവുമായി പ്രശാന്ത് | Oneindia Malayalam

English summary
Rahul Easwar moves to take legal action against Kunjacko Boban and Saiju Kurup director Jis Joy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X