• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റിപ്പബ്ലിക് അടക്കമുള്ള ബിജെപി അനുകൂല ചാനലുകളും സമരത്തെ കൈവിട്ടെന്ന് രാഹുല്‍ ഈശ്വര്‍; ഇനി ക്യാംപയിന്‍

ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമായ ജനുവരി രണ്ട് മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ അക്രമസംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. രണ്ടാം തിയ്യതി ഉച്ചമുതലും പിറ്റേദിവസത്തെ ഹര്‍ത്താല്‍ ദിനത്തിലുമായിരുന്നു വലിയ രീതിയിലുള്ള അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും സ്ഥാപനങ്ങളും സംഘപരിവാര്‍ ഹര്‍ത്താലില്‍ അക്രമിക്കപ്പെട്ടു.

തൊഴില്‍ രഹിതരുടെ സൈന്യവുമായി രാഹുല്‍; തിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ കോണ്‍ഗ്രസ്സിന്റെ പുതിയ തന്ത്രം

പാര്‍ട്ടി ഓഫീസുകള്‍ അക്രമിക്കപ്പെട്ടതോടെ പ്രതിരോധം തീര്‍ക്കാനായി സിപിഎമ്മും രംഗത്തിറങ്ങിയതോടെ രംഗ കൂടുതല്‍ വഷളായി. ഇതോടെ ദേശീയ മാധ്യങ്ങളടക്കം കേരളത്തിലെ സംഭവ വികാസങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്തു. അക്രമങ്ങള്‍ കാരണം ബിജെപി അനുകൂല ചാനലുകളില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണപോലും ഇപ്പോള്‍ സമരത്തിന് ലഭിക്കുന്നില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

സ്ത്രീപ്രവേശനം

സ്ത്രീപ്രവേശനം

ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമായതിനെ തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടായിരുന്നു ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. സുപ്രീംകോടതി വിധിക്കെതിരായി നടക്കുന്ന അക്രമസംഭവങ്ങള്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന ഘട്ടതത്തില്‍ തിരിച്ചടിയാകുമെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയില്‍ പറഞ്ഞത്.

ബോംബേറ്

ബോംബേറ്

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനു നേരെ ആര്‍എസ്എസ് ജില്ലാ പ്രചാരക് ബോംബെറിഞ്ഞ സംഭവമുള്‍പ്പെടെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ചര്‍ച്ചാ അവതാരകനായ നികേഷ് കുമാര്‍ രാഹുല്‍ ഈശ്വറിനോട് ചോദ്യം ഉന്നയിച്ചത്.

സുപ്രീംകോടതിയില്‍ ഗുണം ചെയ്യുമോ

സുപ്രീംകോടതിയില്‍ ഗുണം ചെയ്യുമോ

അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടേ ഇപ്പോള്‍ പുറത്തു വന്നുകഴിഞ്ഞു. വളരെ പ്രധാനപ്പെട്ട പദവിയാണ് പ്രചാരക് എന്നുള്ളത്. ഇന്ത്യയില്‍ ആദ്യമായി ഒരു പ്രചാരക് പ്രധാനമന്ത്രിയായത് നരേന്ദ്ര മോദിയിലൂടെയാണ്. അത്തരത്തിലൊരു പ്രചാരക് തന്ന അക്രമണത്തിന് നേതൃത്വം കൊടുക്കുന്നത് സുപ്രീംകോടതിയില്‍ ഗുണം ചെയ്യുമോ എന്നും നികേഷ് രാഹുല്‍ ഈശ്വറിനോട് ചോദിച്ചു.

ഒന്നിച്ച് അണിനിരക്കണം

ഒന്നിച്ച് അണിനിരക്കണം

ഇത്തരത്തിലുള്ള ഒരു അക്രമണവും സുപ്രീംകോടതിയില്‍ ഗുണം ചെയ്യില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയത്. ജെല്ലിക്കെട്ടില്‍ സമാധാനപരമായ പ്രതിഷേധങ്ങളാണ് ഗുണം ചെയ്യുന്നത്. അഞ്ചംഗ ബെഞ്ചിന്റെ വിധി മറികടക്കുക പ്രയാസമാണ്. എല്ലാവരും സമാധാത്തോടെ ഒന്നിച്ച് അണിനിരക്കണമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

ബിജെപി അനുകൂലമായവയും

ബിജെപി അനുകൂലമായവയും

ദേശീയ തലത്തില്‍ വലതുപക്ഷ സമീപനം സ്വീകരിക്കുന്ന ചാനല്‍ പോലും ഇപ്പോള്‍ നമ്മുടെ കൂടെയില്ല. ബിജെപി അനുകൂലമായ റിപ്പബ്ലിക്ക്, ടൈംസ് നൗ നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന എന്‍ഡിടിവോ ഒന്നും ഇത്തരം സമങ്ങളെ പിന്തുണക്കുന്നില്ല. ദില്ലിയില്‍ അടുത്താഴ്ച്ച പോയി ഇവരെയൊക്കെ കണ്ട് ക്യാംപയിന് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂട്രല്‍ ആക്കിയെടുക്കണം

ന്യൂട്രല്‍ ആക്കിയെടുക്കണം

അനുകൂലമാക്കിയില്ലെങ്കിലും ന്യൂട്രല്‍ എങ്കിലും ആക്കിയെടുക്കണം. അര്‍ണബ് ഗോസ്വാമിയോടൊക്കെ സംസാരിച്ചപ്പോള്‍ അവരൊക്കെ നിലപാട് മാറ്റാന്‍ പോണില്ല. അതിപ്പോ നരേന്ദ്ര മോദി പറഞ്ഞാലും അര്‍ണബ് നിലപാട് മാറ്റില്ല. കുറഞ്ഞപക്ഷം ന്യൂട്രല്‍ നിലപാട് സ്വീകരിക്കാനെങ്കിലും അദ്ദേഹത്തോട് ആവശ്യപ്പെടും.

ഡിജിറ്റല്‍ ക്യാംപയ്ന്‍

ഡിജിറ്റല്‍ ക്യാംപയ്ന്‍

തങ്ങളുടെ ഭാഗങ്ങള്‍ വിശദീകരിച്ചു കൊണ്ട് ഡിജിറ്റല്‍ ക്യാംപയ്ന്‍ നടത്തും. ഓര്‍ഡിനന്‍സ് അടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കും. ആര്‍എസ്എസ് ഓര്‍ഡിനന്‍സ് വേണമെന്ന ആവശ്യം ഔദ്യോഗികമായി പങ്കുവെച്ചിട്ടുണ്ട്. ഓര്‍ഡിനന്‍സ് വേണമെന്ന ആവശ്യം ഉന്നയിച്ച കോണ്‍ഗ്രസ്സിനോട് വലിയ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമരത്തിന്റെ പരാജയം

സമരത്തിന്റെ പരാജയം

യുവതികള്‍ ശബരിമലയില്‍ കയറിയത് സമരത്തിന്റെ പരാജയം തന്നെയാണെന്നും അയ്യപ്പ ധര്‍മസേന പ്രസിഡന്റ്കൂടിയായ രാഹുല്‍ ഈശ്വര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി നടത്തിയത് കള്ളക്കളി എന്നും യുവതീ പ്രവേശനം കേസിനെ ദൗര്‍ബല്യപ്പെടുത്താന്‍ ഇടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി നടത്തുന്നത്

മുഖ്യമന്ത്രി നടത്തുന്നത്

മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത് ജാതി രാഷ്ട്രീയമാണ്. അതിനായി കണ്ണൂര്‍ ലോബിയെയും കൂട്ടിപിടിച്ച് ദേവസ്വം ബോര്‍ഡ് അറിയാതെ യുവതികളെ പ്രവേശിപ്പിക്കുകയാണ് പിണറായി നടത്തിയത്. യുവതികളെ ട്രാന്‍സ്ജെന്‍ഡറെന്നു പറഞ്ഞ് പറ്റിച്ച് പിന്‍വശത്തു കൂടിയാണ് ദര്‍ശനത്തിന് കൊണ്ടു പോയത്. പതിനെട്ടാം പടി കയറ്റാതെ സ്ത്രീകളെ കയറ്റിയത് ഭീരുത്വമെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.

https://www.youtube.com/watch?v=iWKPFItgBmM

വീഡിയോ

ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വര്‍

English summary
rahul easwar on sabarimala protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X