കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ ചോദ്യം നമ്മൾ ഹിന്ദുക്കൾക്ക് ഇഷ്ടപ്പെടുമോ? മുസ്ലീംങ്ങളല്ലേ ശരി?' പൗരത്വ നിയമത്തിനെതിരെ രാഹുൽ ഈശ്വർ

Google Oneindia Malayalam News

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതോടെ പ്രതിഷേധം രാജ്യത്ത് ശക്തമാവുകയാണ്. കേരളവും പഞ്ചാബും അടക്കം ബിജെപി ഇതര സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

എന്‍ഡിഎയിലെ കക്ഷികളില്‍ നിന്നും പൗരത്വ നിയമത്തിന് എതിരെ ശബ്ദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതിനിടെ ബിജെപി അനുകൂലിയായ രാഹുല്‍ ഈശ്വറും പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

'നമ്മൾ ഹിന്ദുക്കളോട് ഒരു ചോദ്യം'

'നമ്മൾ ഹിന്ദുക്കളോട് ഒരു ചോദ്യം'

ഇന്ത്യയുടെ മതസൗഹാർദം, ബഹുസ്വരത ഉയർത്തിപ്പിടിക്കാൻ എല്ലാ ഇന്ത്യക്കാർക്കും ഉത്തരവാദിത്വം ഉണ്ട് എന്നാണ് രാഹുൽ ഈശ്വർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
നമ്മൾ ഹിന്ദുക്കളോട് ഒരു ചോദ്യം എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: എൻആർസി വരുന്നതിനു മുൻപ് ഹിന്ദു, ബുദ്ധ, ജൈന, സിഖ്, ക്രിസ്‌ത്യൻ എന്നിവർക്ക് പൗരത്വം കൊടുക്കും, ഒരു പ്രശ്നവുമില്ല എന്ന് പറയുക, എന്നിട്ടു "ബാക്കി ഉള്ള നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കണ്ടേ എന്ന് ചോദിക്കുക?

ഇതു ഇന്ത്യക്കു ചേർന്നതാണോ?

ഇതു ഇന്ത്യക്കു ചേർന്നതാണോ?

ഇതു ഇന്ത്യക്കു ചേർന്നതാണോ? ഇതു നന്മക്കു ചേർന്നതാണോ ? കക്ഷി രാഷ്ട്രീയം അല്ല വലുത്, നമ്മൾ കുട്ടികൾ ആയിരിക്കുമ്പോൾ പഠിച്ച ഇന്ത്യയുടെ പ്രതിജ്ഞ ആണ് വലുത് എന്ന് ഓർക്കുക. നാളെ ഏതെങ്കിലും "കടുപ്പം ഉള്ള നിലപാട്" എടുക്കുന്ന ഒരു നേതാവ് ഏതെങ്കിലും നാട്ടിൽ ചോദിക്കുകയാണ് - "മുസ്ലിം, ക്രിസ്‌ത്യൻ, ബുദ്ധ, സിഖ് ആൾക്കാർക്കു പൗരത്വം കൊടുക്കും, ബാക്കി ഉള്ള "നുഴഞ്ഞുകയറ്റക്കാരെ" പുറത്താക്കണ്ടേ ?

അവർ അല്ലെ ശരി ?

അവർ അല്ലെ ശരി ?

നമ്മൾ ഹിന്ദുക്കൾക്ക് അത് ഇഷ്ടപ്പെടുമോ ? നമുക്ക് രോഷം/വിഷമം വരുമെങ്കിൽ, അത് തന്നെയല്ലേ ഇന്ത്യൻ മുസ്‌ലിം സഹോദരങ്ങൾക്ക് വരുന്നത്. അവർ അല്ലെ ശരി ? നമ്മുടെ മത സൗഹാർദം, ബഹുസ്വരത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, കമ്മ്യൂണിസ്റ്റ്, നിരീശ്വരവാദി, സിഖ്, ബുദ്ധ, ജൈന, പാർസി അടക്കം എല്ലാവരുടെയും ഉത്തരവാദിത്വം അല്ലെ ?

ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിൽ

ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിൽ

2) ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലാണ്, മതസൗഹാർദത്തിലാണ്. നമ്മളാകുന്ന 5000 വർഷത്തിലധികം ചരിത്രമുള്ള രാജ്യം ലോകത്തിനു നൽകിയ ഏറ്റവും വലിയ സംഭാവന ബഹുസ്വരത എന്ന ആശയം ആണ്. നമ്മളെ വിശ്വഗുരു ആകുന്നതും സ്വാമി വിവേകാനന്ദൻ, മഹാത്മാ ഗാന്ധി എന്നിവരുടെ ബഹുസ്വര (Pluralism) എന്ന ദർശനം ആണ്'' എന്നാണ് രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ വിഷയത്തിൽ തുടക്കം മുതൽ എതിർനിലപാടാണ് രാഹുൽ ഈശ്വർ സ്വീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയ്ക്ക് വേണ്ട നിലപാട്

ഇന്ത്യയ്ക്ക് വേണ്ട നിലപാട്

''ശ്രീ നിതീഷ് കുമാറിനെ പോലെ ഗാന്ധിയനായ ഒരു മുഖ്യമന്ത്രി എടുക്കുന്ന നിലപാടാണ് ഇന്ത്യയ്ക്ക് വേണ്ടത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിലെ പാവപ്പെട്ട ഹിന്ദുക്കൾ ബാക്കി ന്യൂനപക്ഷങ്ങൾ പീഡനം അനുഭവിക്കുന്നു (CAB) എങ്കിൽ അവരെ പിന്തുണയ്ക്കണം. എന്നാൽ മുസ്ലീം സഹോദരങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യരുത് '' എന്നാണ് രാഹുൽ നേരത്തെയുളള പോസ്റ്റിൽ വ്യക്തമാക്കിയത്.

അതാണ് അയ്യപ്പൻറെ ദർശനം

അതാണ് അയ്യപ്പൻറെ ദർശനം

''സ്വാമി അയ്യപ്പന് വാവർ എന്നപോലെ, മഹാത്മാഗാന്ധിയും മൗലാനാ അബ്ദുൽ കലാം ആസാദും എന്നപോലെ, ഓരോ ഇന്ത്യക്കാരനെയും രോമാഞ്ചമായ Dr കലാം, പരം വീരചക്ര അബ്ദുൽഹമീദ് എന്നപോലെ നിങ്ങൾക്കും ഏറ്റവും അടുത്ത 5 കൂട്ടുകാരിലൊരാൾ ഒരു മുസ്ലിം സഹോദരൻ ആയിരിക്കും. ആ മുസ്ലിം സഹോദരന്, സഹോദരിക്ക് ആ ആശങ്ക ഉണ്ടാകുന്ന ഒരു കാര്യത്തിനും ഒരു കാലത്തും നമ്മൾ കൂട്ടുനിൽക്കരുത്. അതാണ് അയ്യപ്പൻറെ ദർശനം അതാണ് ഗാന്ധിയുടെ ഇന്ത്യ'' എന്നും രാഹുൽ ഈശ്വർ കുറിച്ചു.

English summary
Rahul Easwar opposes Citizenship amendment act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X