കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുക്കളിൽ പ്രത്യുത്പാദന നിരക്ക് കുറവ്, ദയവായി സ്ത്രീ വിവാഹപ്രായം ഉയർത്തരുത്! മോദിയോട് രാഹുൽ ഈശ്വർ

Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ഗ്ഗീയ പരാമര്‍ശങ്ങളോട് കൂടി രാഹുല്‍ ഈശ്വര്‍ നടത്തിയ ട്വീറ്റുകള്‍ വിവാദത്തിലേക്ക്. ഇന്ത്യയില്‍ സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോടാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

പാലായില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം; 13 സീറ്റ് ജോസ് കെ മാണിയ്ക്ക്, എന്‍സിപിയ്ക്ക് രണ്ട്പാലായില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം; 13 സീറ്റ് ജോസ് കെ മാണിയ്ക്ക്, എന്‍സിപിയ്ക്ക് രണ്ട്

ദൈവത്തെയോര്‍ത്ത്, ഹിന്ദുക്കളെ ഓര്‍ത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തരുത് എന്നാണ് രാഹുല്‍ ഈശ്വര്‍ ട്വിറ്ററിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നത്. അതിന് രാഹുല്‍ ഈശ്വർ പറയുന്ന ന്യായങ്ങള്‍ സ്ത്രീ വിരുദ്ധവും വര്‍ഗ്ഗീയവും ആണെന്നാണ് ആക്ഷേപം. വിശദാംശങ്ങള്‍...

ഹിന്ദുക്കളുടെ പ്രത്യുത്പാദനം

ഹിന്ദുക്കളുടെ പ്രത്യുത്പാദനം

പ്രിയപ്പെട്ട പ്രധാനമന്ത്രി... ദൈവത്തെയോര്‍ത്ത്, ഹിന്ദുക്കളെ ഓര്‍ത്ത്... ദയവായി പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തരുത് എന്നാണ് ട്വിറ്ററില്‍ രാഹുല്‍ ഈശ്വരിന്റെ അഭ്യര്‍ത്ഥന. ഹിന്ദുക്കളുടെ പ്രത്യുത്പാദന നിരക്ക് ഇപ്പോള്‍ തന്നെ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആകുലപ്പെടുന്നുണ്ട്.

മുസ്ലീങ്ങള്‍ക്ക് 16

മുസ്ലീങ്ങള്‍ക്ക് 16

മുസ്ലീം വ്യക്തി നിയമം അനുസരിച്ച് മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും 16 വയസ്സില്‍ വിവാഹം കഴിയ്ക്കാം എന്നാണ് രാഹുല്‍ ഈശ്വറിന്റെ മറ്റൊരു കണ്ടെത്തല്‍.

എന്തായാലും ഇന്ത്യയിലെ നിയമ പ്രകാരം പെണ്‍കുട്ടികളുടെ വിവാഹ പ്രായം നിലവില്‍ 18 വയസ്സ് തന്നെയാണ്. അതില്‍ ഹിന്ദു, മുസ്ലീം വ്യത്യാസമൊന്നും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ആത്മഹത്യാപരം

ആത്മഹത്യാപരം

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് ആത്മഹത്യാപരമാണ് എന്നാണ് അടുത്ത ട്വീറ്റില്‍ രാഹുല്‍ ഈശ്വര്‍ പറയുന്നത്. ഹിന്ദുക്കള്‍ക്ക് ഇത് ആത്മഹത്യാപരം എന്നാണ് കൃത്യമായി രാഹുല്‍ ഈശ്വര്‍ പറയുന്നത്. ഇതോട് ചേര്‍ത്ത് മൂന്ന് പോയന്റുകളും അദ്ദേഹം പറയുന്നുണ്ട്.

മൂന്ന് പോയന്റുകള്‍

മൂന്ന് പോയന്റുകള്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് എന്തുകൊണ്ട് ആത്മഹത്യാപരം എന്നതിന് രാഹുല്‍ ഈശ്വരിന്റെ മൂന്ന് പോയന്റുകള്‍ കാണാം...

1. ഹിന്ദുക്കളിലെ പ്രത്യുത്പാദന നിരക്ക് ഇനിയും കുറയും.

2. മുസ്ലീം വിവാഹ നിയമം നിയന്ത്രിക്കുന്നത് മുസ്ലീം വ്യക്തിനിയമം ആണ്.

3. നിയമ കമ്മീഷന്‍ മൂന്നോട്ട് വച്ചിട്ടുള്ളത് ആണിനും പെണ്ണിനും 18 വയസ്സ് എന്നുള്ളതാണ്.

മോദി പ്രശംസ

മോദി പ്രശംസ

ഇതുമായി ബന്ധപ്പെട്ട അടുത്ത ട്വീറ്റില്‍ നരേന്ദ്ര മോദി പ്രകീര്‍ത്തനങ്ങളാണ്. അത് കൂടി നോക്കാം...

1. സംസ്‌കൃതത്തിനേക്കാള്‍ പഴക്കമുള്ള ഭാഷയാണ് തമിഴ് എന്ന സത്യം വിവേകാനന്ദന് ശേഷം പറഞ്ഞ ആദ്യത്തെ ആള്‍ നരേന്ദ്ര മോദിയാണ്

2. ജനസംഖ്യാപരമായ വിഹിതവിതരണം ആണ് നല്ലത് എന്ന് പറഞ്ഞ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി

3. ഏക സിവില്‍കോഡും വിവാഹ പ്രായവും സംബന്ധിച്ച സവര്‍ണ ഹിന്ദു വലതുപക്ഷ നാടകത്തില്‍ നിന്ന് ദയവായി ഇന്ത്യയെ രക്ഷിക്കൂ എന്ന അപേക്ഷയാണ് അവസാനം.

Recommended Video

cmsvideo
Rahul Gandhi Roasted Narendra Modi Over IMF report
വിവാഹ പ്രായം

വിവാഹ പ്രായം

പെണ്‍കുട്ടികളുടെ വിവാഹ പ്രായം പുനര്‍നിശ്ചയിക്കുന്നത് സംബന്ധിച്ച തീരുമാനം വൈകില്ലെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. വിവാഹപ്രായത്തിന്റെ വിവധ വശങ്ങള്‍ പരിശോധിക്കാന്‍ നിശ്ചയിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തീരുമാനം ഉണ്ടാകുമെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു,

ജോസ് സ്വന്തം സഹോദരിയുടെ പേര് വരെ വെട്ടി; പാലാ ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചതിനെ കുറിച്ച് ജോസഫ്ജോസ് സ്വന്തം സഹോദരിയുടെ പേര് വരെ വെട്ടി; പാലാ ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചതിനെ കുറിച്ച് ജോസഫ്

കരുതിയിറങ്ങി കസ്റ്റംസ്; കെടി ജലീലിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു, വരാനിരിക്കുന്നത് നിര്‍ണായക ദിനങ്ങൾകരുതിയിറങ്ങി കസ്റ്റംസ്; കെടി ജലീലിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു, വരാനിരിക്കുന്നത് നിര്‍ണായക ദിനങ്ങൾ

English summary
Rahul Easwar requests PM Narendra Modi, not to increase woman's marriage age, as Hindus fertility rate is declining
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X